ബിജെപിക്കെതിരേയുള്ള പ്രതിപക്ഷ ഐക്യം കോണ്‍ഗ്രസ്സിന്റെ ഭാവന മാത്രം; 2019 ലും വിജയം ബിജെപിക്ക്
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം സാധ്യമാക്കുക എന്നുള്ളത് കോണ്‍ഗ്രസ്സിന്റെ ഭാവന മാത്രമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പോലെയായിരിക്കില്ല ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമെന്നും അമിത് ഷാ വ്യക്തമാക്കുന്നു.

2019ലെ പൊതുതിരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിക്കും. കേന്ദ്രത്തില്‍ മോദി സര്‍ക്കാറിന് അധികാര തുടര്‍ച്ചയുണ്ടാകും. ശിവസേന ഉള്‍പ്പടേയുള്ള സഖ്യകക്ഷികള്‍ ബിജെപിക്ക് ഒപ്പമുണ്ടാകുമെന്ന് തനിക്ക് ഉറപ്പണ്ട്. കൂടുതല്‍ പാര്‍ട്ടികളുമായി സഖ്യചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു. തെറ്റുകള്‍ തിരുത്തി ബിജെപി മുന്നോട്ടു പോവും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ ബിജെപി ആധിപത്യം നിലനിര്‍ത്തുമെന്ന് അമിത് ഷാ വ്യക്തമാക്കുന്നു. മഹാരാഷ്ട്രിയിലെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ












Click it and Unblock the Notifications