പ്രതിപക്ഷ ഐക്യത്തെ രാഹുല്‍ ഒന്നിപ്പിക്കും.... മമതയുമായി കൂടിക്കാഴ്ച്ച, യോഗം ഡിസംബര്‍ പത്തിന്

Recommended Video

cmsvideo
    2004ലെ സോണിയയുടെ അതേ തന്ത്രങ്ങൾ പയറ്റി രാഹുൽ | Oneindia Malayalam

    ദില്ലി: ബിജെപിക്കെതിരെ അണിയറില്‍ ഒരുങ്ങിയ മഹാസഖ്യം തകര്‍ന്ന രീതിയിലാണ്. ഇതുവരെ സഖ്യം വേണ്ട രീതിയില്‍ വിജയകരമായിട്ടില്ല. പ്രധാനമായും കോണ്‍ഗ്രസിന്റെ സാന്നിധ്യമായിരുന്നു പ്രശ്‌നങ്ങളായി പാര്‍ട്ടികള്‍ ഉന്നയിച്ചത്. നവംബര്‍ 22ന് നടക്കുമെന്ന പറഞ്ഞിരുന്ന യോഗം പോലും ഇക്കാരണം കൊണ്ട് നിന്ന് പോയിരുന്നു. എന്നാല്‍ ബിജെപിക്കെതിരെ ഇനിയും ഒന്നിക്കാന്‍ വൈകിയാല്‍ അതിന്റെ രാഷ്ട്രീയ നഷ്ടം കോണ്‍ഗ്രസിന് തന്നെയായിരിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

    കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഖ്യം യാഥാര്‍ത്ഥ്യമാക്കാന്‍ നേരിട്ട് ഇറങ്ങുകയാണ്. ഇത്രയും കാലം അദ്ദേഹം സഖ്യത്തിനുള്ളില്‍ നിശ്ശബദ്‌നായിരുന്നു. രാഹുലിന് വേണ്ടി ചന്ദ്രബാബു നായിഡുവാണ് നീക്കങ്ങള്‍ നടത്തുന്നതെന്ന് മമതാ ബാനര്‍ജിയും മായാവതിയും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ നായിഡുവിന്റെ നീക്കങ്ങള്‍ ഹിന്ദി ഹൃദയഭൂമിയിലെ പ്രതിപക്ഷ പാര്‍ട്ടികളെ ആകര്‍ഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കണ്ടറിഞ്ഞാണ് രാഹുല്‍ രംഗത്തിറങ്ങുന്നത്.

    ഡിസംബര്‍ പത്തിന്.....

    ഡിസംബര്‍ പത്തിന്.....

    പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡിസംബര്‍ പത്തിന് നടക്കുമെന്നാണ് കോണ്‍ഗ്രസ് വിക്തമാക്കുന്നത്. ടിഡിപിയും ഇത് തന്നെ സ്ഥിരീകരിക്കുന്നു. പക്ഷേ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം സംശയം ഉയര്‍ത്തുന്നതാണ്. എന്നാല്‍ പ്രതിപക്ഷത്തെ നയിക്കുക തങ്ങള്‍ തന്നെയായിരിക്കുമെന്ന് രാഹുലിന്റെ അടുപ്പക്കാര്‍ സൂചിപ്പിക്കുന്നു. പക്ഷേ അതിന് എല്ലാ പാര്‍ട്ടികളുടെയും പിന്തുണ വേണമെന്ന് രാഹുലിന് അറിയാം. 2004ല്‍ സോണിയാ ഗാന്ധി പയറ്റിയ അതേ തന്ത്രമാണ് രാഹുല്‍ ഇവിടെ ഉപയോഗിക്കുന്നത്.

    യുപിഎ സര്‍ക്കാര്‍....

    യുപിഎ സര്‍ക്കാര്‍....

    2004ല്‍ കോണ്‍ഗ്രസിന് ഒരു സാധ്യതയും ആരും കല്‍പ്പിച്ചിരുന്നില്ല. ഇന്ത്യ തിളങ്ങുന്ന എന്ന ബാനറുമായി വന്ന ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നായിരുന്നു പ്രവചനം. അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോടുള്ള എല്ലാവരുടെയും വിരോധവും ഇതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ 1998ല്‍ 114 സീറ്റില്‍ ഒതുങ്ങിയ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് നടത്തിയത്. 145 സീറ്റോടെ ഒന്നാം യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കാനും കോണ്‍ഗ്രസിന് സാധിച്ചു.

    സോണിയ വിദേശ വനിത

    സോണിയ വിദേശ വനിത

    സോണിയയുടെ പൗരത്വം അന്ന് ഏറെ ചര്‍ച്ചയായിരുന്നു. അവര്‍ക്ക് ഇന്ത്യയിലെ ഒരു പാര്‍ട്ടിയെ നയിക്കാനാവില്ലെന്നും, ഇത് ഇറ്റലിയല്ലെന്നും വരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ന് കോണ്‍ഗ്രസിനൊപ്പമുള്ള എന്‍സിപി വരെ അവരെ തള്ളിപ്പറഞ്ഞു. പക്ഷേ ബിജെപിയുടെ കോട്ടകളില്‍ അവര്‍ നടത്തിയ പ്രചാരണങ്ങളും സഖ്യമുണ്ടാക്കുന്നതില്‍ അവര്‍ക്കുള്ള പ്രത്യേക മിടുക്കും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ നിയമിക്കാനുള്ള അവരുടെ നീക്കങ്ങളും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

    പിന്നീടുള്ള ചരിത്രം

    പിന്നീടുള്ള ചരിത്രം

    സോണിയയുടെ പ്രത്യേക നയങ്ങളും എസ്പി, ബിഎസ്പി, ഇടത് പക്ഷം എന്നിവരുടെ സഹായത്തോടെ യുപിഎ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഒന്നാം യുപിഎ സര്‍ക്കാര്‍ ക്ഷേമ പ്രവര്‍ത്തനം അടക്കമുള്ള കാര്യങ്ങളിലും മുന്‍പന്തിയിലായിരുന്നു. ഇതോടെ 2009ല്‍ 209 സീറ്റോടെ യുപിഎ വീണ്ടും അധികാരത്തിലെത്തി. ഇവിടെ ബിജെപി 116 സീറ്റുമായി പിന്നോക്കം പോയി. സോണിയക്ക് അക്കാലത്ത് മമത ബാനര്‍ജി, മായാവതി, മുലായം സിംഗ് യാദവ്, എന്നിവരുമായുള്ള അടുപ്പം ബിജെപിക്ക് ബദല്‍ എന്ന രീതിയിലേക്ക് കോണ്‍ഗ്രസിനെ ഉയര്‍ത്തുകയായിരുന്നു.

    2019ലെ ലക്ഷ്യം

    2019ലെ ലക്ഷ്യം

    ഇതേ വഴിയാണ് രാഹുല്‍ ഇപ്പോള്‍ സ്വീകരിച്ചത്. ഇതേ വരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. സോണിയ അഞ്ച് വര്‍ഷം കൊണ്ടാണ് ഇതെല്ലാം പരിഹരിച്ചത്. രാഹുലും പടി പടിയായിട്ടാണ് വളര്‍ന്നത്. ഇന്ന് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ജയിപ്പിക്കുന്നതിലും അദ്ദേഹം നിര്‍ണായകമാണ്. പക്ഷേ സോണിയയെ പോലെ സഖ്യം വളര്‍ത്തുന്ന കാര്യത്തില്‍ രാഹുല്‍ മിടുക്ക് കാണിച്ചിട്ടില്ല. പക്ഷേ അദ്ദേഹത്തിന് കീഴില്‍ പാര്‍ട്ടി വളര്‍ന്ന് കഴിഞ്ഞു. മാധ്യമങ്ങളും ബിജെപിയും ഒരേസ്വരത്തില്‍ കോണ്‍ഗ്രസ് എതിരാളിയേ അല്ലെന്നാണ് ആരോപിക്കുന്നത്. അതുകൊണ്ട് പാര്‍ട്ടിക്ക് പ്രതീക്ഷകളില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാനാവും.

    തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് മുമ്പ്.....

    തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് മുമ്പ്.....

    മൂന്ന് പേരാണ് രാഹുലിന് മുന്നിലുള്ള ഏക തടസ്സം. മമതാ ബാനര്‍ജി, മായാവതി, അഖിലേഷ് യാദവ് എന്നിവര്‍. ഇവരെ ഒപ്പം നിര്‍ത്താനാണ് രാഹുല്‍ ഇറങ്ങുന്നത്. മമതയെ അടുത്ത ദിവസം തന്നെ പോയി കാണാനാണ് സാധ്യത. നേരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാത്രമേ കൂടിക്കാഴ്ച്ച ഉണ്ടാവൂ എന്നാണ് കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ വേഗത്തില്‍ നീക്കാനാണ് രാഹുല്‍ മുന്നിട്ടിറങ്ങുന്നത്. തിരഞ്ഞെടുപ്പ് ജയിപ്പിക്കുന്നതില്‍ തനിക്കുള്ള പോരായ്മയാണ് മമത ഉയര്‍ത്തിക്കാണിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വിജയസാധ്യത അവരെ ബോധ്യപ്പെടുത്തും. ഇതിനായി രാഹുല്‍ അടുത്ത് പത്ത് ദിവസത്തിനുള്ളില്‍ കൊല്‍ക്കത്തയിലെത്തും.

    അഖിലേഷും മായാവതിയും

    അഖിലേഷും മായാവതിയും

    രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കമാണ് എസ്പിയും ബിഎസ്പിയുമായി കോണ്‍ഗ്രസ് തെറ്റാനുള്ള കാരണം. എന്നാല്‍ യുപിയില്‍ സഹോദരി പ്രിയങ്ക ഗാന്ധിയെയും ഒപ്പം കൂട്ടി ഇരുവരെയും കാണാനാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ സഖ്യത്തിനുള്ളില്‍ ചര്‍ച്ച ചെയ്ത് മായാവതിക്കും അഖിലേഷിനും നല്‍കുമെന്ന ഉറപ്പും രാഹുല്‍ നല്‍കും. അതും നിയമസഭാ സീറ്റ് നിരസിച്ച സംസ്ഥാനങ്ങളില്‍ തന്നെ. മായാവതിയുമായുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായാല്‍ അഖിലേഷിനും അതിനോട് വഴങ്ങേണ്ടി വരും. എന്നാല്‍ രാഹുലുമായി അഖിലേഷിന് പ്രശ്‌നങ്ങളില്ലെന്നാണ് സൂചന.

    രാഹുലിനെ അംഗീകരിക്കേണ്ടി വരും

    രാഹുലിനെ അംഗീകരിക്കേണ്ടി വരും

    മുമ്പ് സോണിയാ ഗാന്ധിയെ പ്രതിപക്ഷ കക്ഷികള്‍ അകറ്റി നിര്‍ത്തിയെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തെ അവര്‍ മാറ്റിമറിച്ചിരുന്നു. ഇത്തവണ നരേന്ദ്ര മോദിക്കെതിരെ മുന്നില്‍ നിര്‍ത്താന്‍ പ്രതിപക്ഷ നിരയില്‍ രാഹുലിനോളം പ്രാധാന്യമുള്ളൊരു നേതാവില്ല. സോണിയയെ അംഗീകരിച്ച പോലെ പ്രതിപക്ഷ സഖ്യത്തിന് രാഹുലിനെയും കോണ്‍ഗ്രസിനെയും അംഗീകരിക്കേണ്ടി വരും. അത് രാഹുലിനും അറിയാം. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാഹുല്‍ പ്രതിപക്ഷത്തെ നയിക്കുന്നത് തീര്‍ച്ചയായും കാണാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+