കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയിലും ബിജെപി തന്നെ.... 2022 വരെ പ്രതിപക്ഷത്തിന് തൊടാനാവില്ല, 15 സീറ്റുകളില്‍ കുതിപ്പ്!!

Google Oneindia Malayalam News

ദില്ലി: ബിജെപിയെ സംസ്ഥാന തലം വഴി പരാജയപ്പെടുത്താമെന്ന പ്രതിപക്ഷത്തിന്റെ പ്ലാന്‍ പൊളിയുന്നു. രാജ്യസഭയിലെ ഭൂരിപക്ഷം വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ബിജെപിയെ പ്രതിപക്ഷത്തിലെ ഒരു പാര്‍ട്ടിക്ക് പോലും തൊടാനാവില്ല. അതേസമയം രാജ്യസഭയിലേക്ക് ഒഴിവ് വരുന്നത് വിവിധ കാലങ്ങളിലായിട്ടാണ്. ഇതില്‍ കോണ്‍ഗ്രസ് ഒരാളെ ജയിപ്പിക്കുമ്പോഴേക്ക് അടുത്ത സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാനാവും.

ഇതിന് പുറമേ ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് വലിയ സാധ്യതയുള്ളവയാണ്. ഉത്തര്‍പ്രദേശ്, ബീഹാര്‍, അസം, ബംഗാള്‍ എന്നിവിടങ്ങളില്‍ വന്‍ നേട്ടം ആവര്‍ത്തിച്ചാല്‍ അത് രാജ്യസഭയില്‍ ബിജെപിയെ ഭൂരിപക്ഷത്തിലേക്ക് നയിക്കും. നിലവില്‍ സഖ്യത്തിന്റെ സീറ്റും മറ്റ് പിന്തുണകളും ചേര്‍ത്താണ് സുപ്രധാന ബില്ലുകളെല്ലാം ബിജെപി പാസാക്കുന്നത്. സ്വന്തം നിലയില്‍ ഭൂരിപക്ഷം വൈകാതെ തന്നെ ബിജെപിക്ക് നേടാനാവും.

ബിജെപിക്ക് എതിരില്ല

ബിജെപിക്ക് എതിരില്ല

ലോക്‌സഭയില്‍ എളുപ്പത്തില്‍ ബില്ലുകള്‍ പാസാക്കാന്‍ ഇപ്പോള്‍ ബിജെപിക്ക സാധിക്കുന്നുണ്ട്. എന്നാല്‍ അത് രാജ്യസഭയിലും നേടുകയാണ് ലക്ഷ്യമിടുന്നത്. പക്ഷേ പ്രതിപക്ഷം വിചാരിക്കുന്നത് പോലെ അത് തടയുക അസാധ്യമാണ്. നിലവില്‍ ബിജെപിക്ക് 82 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. 120 സീറ്റ് നേടിയാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷം നേടാം. അണ്ണാ ഡിഎംകെ, അകാലിദള്‍, എജിപി, ബിപിഎഫ്, എല്‍ജെപി, ആര്‍പിഐ, എസ്ഡിഎഫ് എന്നിവര്‍ക്ക് 25 സീറ്റുണ്ട്. എന്‍ഡിഎ കക്ഷി നില ഇതോടെ 107 ആണ്. ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ശിവസേന, ടിആര്‍എസ്, എന്‍പിഎഫ് എന്നിവര്‍ പല ഘട്ടങ്ങളിലായി ബിജെപിയെ പിന്തുണച്ചിട്ടുണ്ട്.

പ്രതിപക്ഷത്തിന് തിരിച്ചുവരില്ല

പ്രതിപക്ഷത്തിന് തിരിച്ചുവരില്ല

ബിജെപി 7 സംസ്ഥാനങ്ങള്‍ തോറ്റതോടെ രാജ്യസഭയില്‍ പ്രതിപക്ഷം തിരിച്ചുവരുമെന്നായിരുന്നു പ്രവചനം. 7 സംസ്ഥാനങ്ങളില്‍ നിന്ന് 43 സീറ്റുകള്‍ ബിജെപി നഷ്ടമാവും. ഇത്രയും സീറ്റുകള്‍ പ്രതിപക്ഷത്തിന് വര്‍ധിക്കുകയും ചെയ്യും. പക്ഷേ ഈ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് ഒരേ സമയത്തല്ല നടക്കുക. അതുകൊണ്ട് തന്നെ രാജ്യസഭയിലെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപി തുടരും. ഇതിനേക്കാള്‍ നേട്ടമാകുക 15 പുതിയ അംഗങ്ങള്‍ ഈ വര്‍ഷം രാജ്യസഭയിലെത്തുന്നതാണ്.

നേട്ടം ഇങ്ങനെ

നേട്ടം ഇങ്ങനെ

ബിജെപിക്ക് 2020ന്റെ അവസാനം 15 സീറ്റ് വര്‍ധിക്കുന്നതോടെ രാജ്യസഭയില്‍ 97 സീറ്റായി ബിജെപിയുടെ അംഗ സംഖ്യ വര്‍ധിക്കും. ഇതോടെ രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് സാധിക്കും. 122 സീറ്റായി എന്‍ഡിഎ കക്ഷി നില ഉയരും. ബിജെപിക്ക് മുമ്പ് പല വിഷയത്തിലും പിന്തുണ നല്‍കിയിരുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്, എംഎന്‍എഫ് എന്നിവര്‍ക്ക് 4 സീറ്റുകളും നേടാനാവും. ഇതോടെ മറ്റ് പാര്‍ട്ടികളെ ആശ്രയിക്കാതെ തന്നെ ബിജെപിക്കും എന്‍ഡിഎയ്ക്കും രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാം.

കോണ്‍ഗ്രസിന് നഷ്ടം

കോണ്‍ഗ്രസിന് നഷ്ടം

ഈ വര്‍ഷം 68 ഒഴിവുകളാണ് രാജ്യസഭയില്‍ വരുന്നത്. എന്നാല്‍ നഷ്ടം കോണ്‍ഗ്രസിന് നല്ല രീതിയിലുണ്ടാവും. കൈവശമുള്ള 19 സീറ്റില്‍ 9 എണ്ണം കോണ്‍ഗ്രസിന് നഷ്ടമാവും. ഉത്തര്‍പ്രദേശില്‍ അടക്കമുള്ള വന്‍ വീഴ്ച്ചകളു ഇതിന് കാരണമാണ്. ഇത് കാരണം പഴയ പടക്കുതിരകളെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. ഇതോടെ ബിജെപിക്കെതിരെ രാജ്യസഭയില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങള്‍ തീര്‍ത്തും ദുര്‍ബലമാവും. ഇതറിയാവുന്നത് കൊണ്ടാണ് പ്രിയങ്ക ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയുമൊക്കെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ബിജെപി ലക്ഷ്യമിടുന്നത്

ബിജെപി ലക്ഷ്യമിടുന്നത്

കോണ്‍ഗ്രസ് ഏപ്രിലിന് ശേഷം രാജ്യസഭയില്‍ ദുര്‍ബലമാവാന്‍ തുടങ്ങും. 51 സീറ്റുകളാണ് ഏപ്രിലില്‍ ഒഴിവുവരുന്നത്. ജൂണില്‍ അഞ്ച് സീറ്റുകള്‍, ജൂലായില്‍ ഒരു സീറ്റ് നവംബറില്‍ 11 സീറ്റുകള്‍ എന്നിങ്ങനെയാണ് കണക്ക്. ബിജെപിക്കും അതല്ലെങ്കില്‍ സഖ്യകക്ഷികള്‍ക്കും 2017 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം രാജ്യസഭയില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ ധാരാളമാണ്. അതേസമയം കോണ്‍ഗ്രസില്‍ ഏതൊക്കെ നേതാക്കളെ സഭയിലെത്തിക്കണമെന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നത് ബിജെപിക്ക് കൂടുതല്‍ ഗുണകരമാകും.

നിര്‍ണായക കാര്യങ്ങള്‍

നിര്‍ണായക കാര്യങ്ങള്‍

ബിജെപിക്ക് നിര്‍ണായകമായ പല ബില്ലുകളും രാജ്യസഭയില്‍ അവതരിപ്പിക്കാനുണ്ട്. ഏകീകൃത സിവില്‍ കോഡ് അടക്കമുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസ് ദുര്‍ബലമാവുന്ന സാഹചര്യത്തില്‍ ബിജെപി രാജ്യസഭയില്‍ കൊണ്ടുവരും. പെട്ടെന്ന് തന്നെ അത് പാസാക്കാനും ഈ വര്‍ഷം ബിജെപിക്ക് സാധിക്കും. അതേസമയം 2022 വരെ ബിജെപിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. അതേസമയം ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിച്ചാല്‍ ബിജെപി രാജ്യസഭയില്‍ വീണ്ടും പ്രബല ശക്തിയായി തുടരും.

വെല്ലുവിളി രണ്ട് വര്‍ഷത്തിന് ശേഷം

വെല്ലുവിളി രണ്ട് വര്‍ഷത്തിന് ശേഷം

2022ല്‍ ബിജെപി തിരിച്ചടി നേരിടേണ്ടി വരും. എട്ട് സീറ്റുകളാണ് നഷ്ടമാവുക. പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് തിരിച്ചടി നേരിടുക. ഇതെല്ലാം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. എന്നാലും ഇപ്പോഴുള്ള 82 സീറ്റിനേക്കാള്‍ കൂടുതല്‍ രാജ്യസഭയില്‍ ബിജെപിക്ക് അംഗബലമുണ്ടാവും. 2022 ജൂലായില്‍ നടക്കുന്ന അസം, ബംഗാള്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, ഗോവ, ഗുജറാത്ത് തിരഞ്ഞെടുപ്പുകള്‍ രാജ്യസഭയില്‍ ബിജെപിയുടെ തലവര മാറ്റിയെഴുതും. നിലവില്‍ ഒരു പ്രതിപക്ഷ കക്ഷിയും ബിജെപിയെ വീഴ്ത്തില്ലെന്ന് ഉറപ്പാണ്.

ബീഹാറില്‍ ഗെയിം പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്.... ബിജെപിക്കെതിരെ രണ്ട് യുവരക്തങ്ങള്‍, നിതീഷ് മോഡല്‍!!ബീഹാറില്‍ ഗെയിം പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്.... ബിജെപിക്കെതിരെ രണ്ട് യുവരക്തങ്ങള്‍, നിതീഷ് മോഡല്‍!!

English summary
opposition never challenge bjp until 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X