പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭയില്‍ പരാജയപ്പെട്ടു, ശബ്ദവോട്ടോടെ പ്രമേയം തള്ളി
പ്രധാനമന്ത്രി മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി പരിഗണിക്കുന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഞെട്ടിച്ചെന്ന് ജ്യോതിരാദിത്യ സിന്ധ്യ. വടക്കുകിഴക്കന്‍ മേഖലയെ ലോകവുമായി ബന്ധിപ്പിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം മാത്രമാണ് രാഹുല്‍ പറഞ്ഞത് വിശ്വസിക്കുന്നതെന്നും സിന്ധ്യ.
' 1989 മാർച്ച് 25ന് തമിഴ്‌നാട് നിയമസഭയിൽ നടന്ന ഒരു സംഭവം ഈ സഭയെ മുഴുവൻ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജയലളിതയുടെ സാരി അന്ന് ഡിഎംകെ പിടിച്ചുവലിച്ചു. അവരെ കളിയാക്കി ചിരിച്ചു.ഡിഎംകെ ജയലളിതയെ മറന്നോ? നിങ്ങൾ അവരെ അപമാനിച്ചു.ഇനി മുഖ്യമന്ത്രി ആകാതെ സഭയിൽ എത്തില്ലെന്ന് അവർ പറഞ്ഞു. രണ്ട് വർഷം കഴിഞ്ഞപ്പോൾ അവർ മുഖ്യമന്ത്രിയായി', ധനമന്ത്രി പറഞ്ഞു.
READ MORE
മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നും നാളെയും ലോക്സഭ ചർച്ച ചെയ്യും. പ്രമേയത്തിലുടെ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ തുടരുന്ന മൗനം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതിപക്ഷം കരുതുന്നത്.













Click it and Unblock the Notifications