കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദിയുടെ അറസ്റ്റ് ബിജെപി ലോക്സഭ തിരഞ്ഞെടുപ്പിന് വേണ്ടി നടത്തിയ നാടകമെന്ന്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
BJPയുടെ നാടകമെന്ന് ആക്ഷേപം | Oneindia Malayalam

ദില്ലി: ലണ്ടനില്‍ അറസ്റ്റിലായ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ അറസ്റ്റ് വാര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളെ അത്രകണ്ട് തൃപ്തരാക്കിയിട്ടില്ല. അറസ്റ്റിനെകുറിച്ച് ചോദിക്കുമ്പോള്‍ ആരാണ് ഇന്ത്യ വിടാന്‍ സഹായിച്ചത് എന്ന രീതിയിലാണ് പ്രതികരണമെല്ലാം. ഇതോടൊപ്പം ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് നീരവ് മോദിയുടെ അറസ്റ്റ് സംശയാസ്പദമാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

ഒരു പെൺകുട്ടിയെ കൂടി നിശബ്ദയാക്കേണ്ടതുണ്ട്, ശ്രീമതി ടീച്ചർ ഉടൻ ചെർപ്പുളശ്ശേരിയിൽ എത്തണമെന്ന് ബൽറാം

ഉത്തര്‍പ്രദേശില്‍ ഗംഗാ പ്രയാണം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയോട് നീരവിന്റെ അറസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ അറസ്റ്റില്‍ ബിജെപിയുടെ മിടുക്കല്ലെന്നും ഇത് ബിജെപിക്ക് അംഗീകാരമല്ലെന്നും ആരാണ് നീരവിനെ ഇന്ത്യ വിടാന്‍ അനുവദിച്ചതെന്നും ചോദിക്കുന്നു.
ബിജെപി നീരവ് മോദിയെ ഇന്ത്യയില്‍നിന്നും രക്ഷപ്പെടാന്‍ സഹായിക്കുകയാണ് ചെയ്തതെന്നും ലോക്‌സഭ തിരഞ്ഞെടുപ്പായതിനാലാണ് നീരവിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചയക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദ് പറഞ്ഞു.

niravmodi-152

ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി മാര്‍ച്ച് 29 വരെ പോലീസ് കസ്റ്റഡിയില്‍ തുടരും. വെസ്റ്റ്മിനിസ്റ്റര്‍ കോടതി നീരവിന് ജാമ്യം നിക്ഷേധിച്ചിരുന്നു. മാര്‍ച്ച് 29ന് കേസ് വീണ്ടും പരിഗണിക്കും. 135000 കോടി വായ്പയെടുത്ത് മുങ്ങിയ നീരവ് മോദിയെ കോടതി അനുവദിച്ചാല്‍ ഇന്ത്യയ്ക്ക് വിട്ട് നല്‍കും. ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായിരുന്നു പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് നടത്തിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി നീരവിന്റെ അറസ്റ്റ് നടത്തിയതെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിക്കുന്നത്. അറസ്റ്റിന്റെ പിന്നില്‍ അഭിനന്ദിക്കേണ്ടത് ടെലഗ്രാഫിന്റെ മാധ്യമപ്രവര്‍ത്തകരെയാണെന്നും മമത പറയുന്നു. ഗവണ്‍മെന്റിന് സാധിക്കാത്തത് മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിച്ചെന്നും മമത പറഞ്ഞു. കര്‍ട്ടന് പിറകില്‍ നടന്ന നാടകമാണി അറസ്റ്റെന്നും തിരഞ്ഞെടുപ്പാണ് ബിജെപി ലക്ഷ്യമെന്നും മമത ബാനര്‍ജി ആരോപിച്ചു.

അതേസമയം കേന്ദ്രമന്ത്രിമാരായ രവി ശങ്കര്‍ പ്രസാദും ഹര്‍ദ്ദീപ് സിങ് പൂരിയും നീരവ് മോദിയുടെ അറസ്റ്റിനെ നരേന്ദ്ര മോദിയുടെ വിജയമായാണ് വിലയിരുത്തുന്നത്. നിങ്ങള്‍ക്ക് ഓടാം, എന്നാല്‍ രാജ്യത്തിന്റെ കാവല്‍ക്കാരനില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു. ടെലഗ്രാഫും മാധ്യമപ്രവര്‍ത്തകരുമാണ് നീരവിനെ കണ്ടെത്തിയതെന്നും അതിന് എന്തിനാണ് ബിജെപി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതെന്നും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള ചോദിക്കുന്നു.

English summary
Opposition parties argues that credit fo Nirav Modi arrest is to given for Telegraph and its journalist not for PM Modi, BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X