കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു അതിക്രമം: ഞങ്ങളുടെ കൈയ്യിൽ ശരിയുടെ ആശയമുണ്ട്, ഞങ്ങൾ പൊരുതും, ഞങ്ങൾ ജയിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇന്നലെ രാത്രി നടന്ന അക്രമത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. ജെഎന്‍യുവിലെ അക്രമം ഞെട്ടിപ്പിക്കുന്നതാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥികള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാനം കൊണ്ടുവരാന്‍ പോലീസ് എത്രയും പെട്ടെന്ന് തയ്യാറാകണം. ക്യാമ്പസിനകത്ത് പോലും വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരല്ലെങ്കില്‍ രാജ്യം എങ്ങനെ പുരോഗതി കൈവരിക്കുമെന്നും കെജ്രവാള്‍ ചോദിച്ചു.

നിങ്ങളുടെ കയ്യില്‍ അധികാരവും ആയുധവുമുണ്ടെങ്കില്‍ ഞങ്ങളുടെ കയ്യില്‍ ശരിയുടെ ആശയുണ്ടെന്നായിരുന്നു ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

'നിങ്ങളുടെ കൈയ്യിൽ അധികാരമുണ്ട്...
നിങ്ങളുടെ കൈയ്യിൽ ആയുധമുണ്ട്....
പക്ഷെ,
ഞങ്ങളുടെ കൈയ്യിൽ ശരിയുടെ ആശയമുണ്ട്...
ഞങ്ങൾ പൊരുതും...
ഞങ്ങൾ ജയിക്കും...'- മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

jnu

Recommended Video

cmsvideo
JNUSU President Aishe Ghosh’s Parents Speak Out | Oneindia Malayalam

രാജ്യത്തെ ബാധിച്ചിരിക്കുന്ന ഫാസിസത്തിന്റെ തീവ്രത വിളിച്ചറിയിക്കുന്നതാണ് ഡൽഹി ജെഎൻയു വിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെയുണ്ടായ മാരകമായ ആക്രമണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. വിയോജിക്കുന്നവരെ അക്രമത്തിലൂടെ അടിച്ചമർത്താനാവില്ലെന്നു ബിജെപി മനസിലാക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെയും കുറ്റകരമായ മൗനം അക്രമങ്ങൾക്ക് വളംവച്ചു കൊടുക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

English summary
Opposition parties harsh criticism against JNU incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X