കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവിപാറ്റ് പരിശോധന: പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും

  • By S Swetha
Google Oneindia Malayalam News

ദില്ലി: വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെയും വിവിപാറ്റിലെയും കണക്കുകള്‍ തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേടുണ്ടോയെന്ന വിഷയം പരിശോധിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും. കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, തെലുങ്കുദേശം പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ജനതാദള്‍ (എസ്), ഇടതുപക്ഷം എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

പ്രതിപക്ഷം പല കുറ്റവും പറയും: ലോക്സഭ തിരഞ്ഞെടുപ്പ് കുറ്റമറ്റത്, ഇലക്ഷന്‍ കമ്മീഷന് പ്രണബിന്റെ പ്രശംസപ്രതിപക്ഷം പല കുറ്റവും പറയും: ലോക്സഭ തിരഞ്ഞെടുപ്പ് കുറ്റമറ്റത്, ഇലക്ഷന്‍ കമ്മീഷന് പ്രണബിന്റെ പ്രശംസ

ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് തിരഞ്ഞെടുക്കപ്പെട്ട പോളിങ് സ്റ്റേഷനുകളിലെ വിവിപിറ്റ്, ഇവിഎം കണക്കുകള്‍ എന്നിവ പരിശോധിക്കും. 25 ശതമാനം ബൂത്തുകളിലെ വോട്ടിംഗ് ശതമാനം പരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ അപേക്ഷ ഈ മാസമാദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.

 മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന്

മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്ന്

റാന്‍ഡം കൗണ്ടര്‍ പരിശോധനയ്ക്കിടെ എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കില്‍ അത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി വരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി.

 ആശങ്കകളെന്ന്

ആശങ്കകളെന്ന്

'വൈരുദ്ധ്യമുണ്ടെങ്കില്‍ ഉണ്ടെങ്കില്‍, മണ്ഡലത്തിലെ എല്ലാ വോട്ടുകളും വിവിപാറ്റുമായി ചേര്‍ത്ത് പരിശോധിക്കണമെന്ന നിര്‍ദ്ദേശം തങ്ങള്‍ മുന്നോട്ട് വെച്ചതായി സിപിഐ നേതാവ് ഡി രാജ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും ഇനിയും അഭിമുഖീകരിക്കേണ്ട നിരവധി ചോദ്യങ്ങളുണ്ടെന്നും അതെ കുറിച്ച് ആശങ്കകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്തെങ്കിലും പൊരുത്തക്കേടുണ്ടെങ്കില്‍ അത് മൊത്തം തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെ കുറിച്ച് സംശയമുണര്‍ത്തുമെന്ന് സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

 കുമാരസ്വാമിയും ചന്ദ്രബാബു നായിഡുവും ശരദ് പവാറും

കുമാരസ്വാമിയും ചന്ദ്രബാബു നായിഡുവും ശരദ് പവാറും


കോണ്‍ഗ്രസിലെ അഹ്മദ് പട്ടേല്‍, അഭിഷേക് മനു സിംഗ്വി, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ശരദ് പവാര്‍, ബഹുജന്‍ സമാജ പാര്‍ട്ടിയിലെ സതീഷ് ചന്ദ്ര മിശ്ര, യെച്ചൂരി, ശ്രീ രാജ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്‌ക്കെത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നതിന് മുന്‍പേ ഇവര്‍ ആന്ധ്ര ഭവനില്‍ വെച്ച് കൂടിക്കാഴ്ച നടത്തും.

 എക്സിറ്റ് പോള്‍ ഫലം അന്തിമമല്ലെന്ന്

എക്സിറ്റ് പോള്‍ ഫലം അന്തിമമല്ലെന്ന്

എക്‌സിറ്റ് പോള്‍ ഫലമല്ല യഥാര്‍ത്ഥ ഫലമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പിന് ശേഷമുള്ള പദ്ധതികള്‍ കൂടിയാലോചിക്കുകയാണ് ഇന്നത്തെ യോഗത്തിലെ പ്രധാന അജണ്ട. തങ്ങളുടെ പരിശ്രമങ്ങള്‍ തുടരുമെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

English summary
Opposition parties to meet Election commission on VVPAT issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X