കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിനെതിരെ കൈ കോർക്കാൻ 18 പാർട്ടികൾ, മുന്നിൽ കോൺഗ്രസും സോണിയാ ഗാന്ധിയും!

Google Oneindia Malayalam News

ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയും കേന്ദ്രത്തിന് എതിരെ രാഷ്ട്രീയ പോര്‍മുഖം തുറന്നിരിക്കുകയാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിലാണ് കോണ്‍ഗ്രസ് കേന്ദ്രത്തെ ഞെട്ടിക്കുന്ന തരത്തിലുളള ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Recommended Video

cmsvideo
Congress Calls Meeting of 18 Opposition Parties on Friday | Oneindia Malayalam

അതിനിടെ കേന്ദ്രത്തിനെതിരെ മറ്റ് പ്രതിപക്ഷ കക്ഷികളെ കൂടി ഒരുമിപ്പിക്കാനാണ് സോണിയാ ഗാന്ധി തയ്യാറെടുക്കുന്നത്. നേരത്തെ പ്രതിപക്ഷ ഐക്യത്തോട് മുഖം തിരിച്ചവരെ കൂടി ഒരുമിച്ച് നിര്‍ത്താനാണ് ഇത്തവണ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രതിപക്ഷത്തെ ഒരുമിപ്പിക്കാൻ

പ്രതിപക്ഷത്തെ ഒരുമിപ്പിക്കാൻ

ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിച്ച് നിര്‍ത്താനുളള ശ്രമം നേരത്തെയും കോണ്‍ഗ്രസ് നടത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷ ഐക്യത്തോട് സഹകരിക്കാന്‍ പലരും വിമുഖത കാട്ടി. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനുളള ശ്രമം ആണ് കോണ്‍ഗ്രസ് നടത്തുന്നത്.

18 രാഷ്ട്രീയ പാര്‍ട്ടികൾ

18 രാഷ്ട്രീയ പാര്‍ട്ടികൾ

പ്രതിപക്ഷത്തെ 18 രാഷ്ട്രീയ പാര്‍ട്ടികളെ ആണ് കോണ്‍ഗ്രസ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 22ാം തിയ്യതി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതിപക്ഷം യോഗം ചേരുക. ഇതാദ്യമായാണ് ഇത്തരത്തിലൊരു നീക്കം. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും തൊഴില്‍ നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തിയതുമായ വിഷയങ്ങളാണ് പ്രധാന അജണ്ട.

തൃണമൂൽ മുതൽ ജെഎംഎം വരെ

തൃണമൂൽ മുതൽ ജെഎംഎം വരെ

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രതിപക്ഷ കക്ഷികളുടെ വീഡിയോ കോണ്‍ഫറന്‍സ് നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മമത ബാനര്‍ജി, ശിവസേനയില്‍ നിന്ന് ഉദ്ധവ് താക്കറെ, ഡിഎംകെയില്‍ നിന്ന് എംകെ സ്റ്റാലിന്‍, എന്‍സിപിയില്‍ നിന്ന് ശരദ് പവാര്‍, സിപിഎമ്മില്‍ സിന്ന് സീതാറാം യെച്ചൂരി, സിപിഐയില്‍ നിന്ന് ഡി രാജ, ജെഎംഎമ്മില്‍ നിന്ന് ഹേമന്ദ് സോറന്‍ എന്നിവരെയടക്കം കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്.

കേന്ദ്രത്തിന് വിമർശനം

കേന്ദ്രത്തിന് വിമർശനം

ഇക്കൂട്ടത്തില്‍ ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും അടക്കമുളളവര്‍ ഇതിനകം തന്നെ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. നേരത്തെ പ്രതിപക്ഷ ഐക്യത്തോട് മുഖം തിരിച്ച എസ്പിയുടെ അഖിലേഷ് യാദവ്, ബിഎസ്പിയുടെ മായാവതി എന്നിവര്‍ക്കും ക്ഷണമുണ്ട്. കേന്ദ്രം കൊവിഡ് പ്രശ്‌നം കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ കോണ്‍ഗ്രസ് നിരന്തര വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

പാര്‍ലമെന്ററി സമിതികൾ നിശ്ചലം

പാര്‍ലമെന്ററി സമിതികൾ നിശ്ചലം

ഈ വിഷയത്തിനാണ് യോഗത്തില്‍ കോണ്‍ഗ്രസ് ഊന്നല്‍ കൊടുക്കുക. നിരവധി പാര്‍ലമെന്ററി സമിതികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചതും കോണ്‍ഗ്രസ് ചര്‍ച്ചയില്‍ ഉയര്‍ത്തും. പാര്‍ലമെന്റ് സമ്മേളനം ഇല്ലാത്ത സമയത്ത് പോലും പ്രവര്‍ത്തിച്ചിരുന്ന സമിതികളാണ് നിശ്ചലമായിരിക്കുന്നത് എന്നത് കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികളുടെ ശ്രദ്ധയില്‍ കൊണ്ടുവരും.

കൊവിഡ് പാക്കേജും അജണ്ട

കൊവിഡ് പാക്കേജും അജണ്ട

പ്രതിപക്ഷത്തെ നിശ്ചലമാക്കുകയാണ് ഇത് വഴി സര്‍ക്കാര്‍ ലക്ഷ്യമിട്ടത് എന്നും മോദി-ഷാ കൂട്ടുകെട്ടാണ് എല്ലാം നിയന്ത്രിക്കുന്നത് എന്നും പ്രതിപക്ഷത്ത് നിന്ന് ആക്ഷേപം ഉണ്ട്. പാര്‍മെന്ററി സമിതികളുടെ യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി ചേരാന്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന് പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പാക്കേജും ചര്‍ച്ചയാകും.

English summary
Opposition parties to meet on Friday to discuss the current situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X