കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ഒരുങ്ങുന്നത് മെഗാ പ്ലാന്‍, പ്രതിപക്ഷം ഒറ്റക്കെട്ടാവും, മമതയുടെ ആദ്യ പ്ലാനില്‍ കോണ്‍ഗ്രസും

Google Oneindia Malayalam News

ലഖ്‌നൗ: പ്രതിപക്ഷത്തിന്റെ ആദ്യ മിഷന്‍ ഉത്തര്‍പ്രദേശിലായിരിക്കുമെന്ന് സൂചന. മമത ബാനര്‍ജിയുടെ വരവോടെ പ്രതിപക്ഷ നീക്കത്തിന് വേഗം വന്നിരിക്കുകയാണ്. 2022ല്‍ പരീക്ഷണമെന്നോണം യുപിയില്‍ എല്ലാ നേതാക്കളെയും അണിനിരത്താനാണ് മമതയുടെ പ്ലാന്‍. പ്രശാന്ത് കിഷോര്‍ യുപിയില്‍ ക്യാമ്പ് ചെയ്ത് അതിന് വേണ്ട തന്ത്രങ്ങള്‍ ഒരുക്കി തുടങ്ങിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയും മമതയും കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങുമോ എന്നാണ് യുപി രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ സഖ്യം പരീക്ഷിക്കേണ്ടതുണ്ടെന്ന് എല്ലാ പാര്‍ട്ടികള്‍ക്കും അഭിപ്രായമുണ്ട്. മമതാ ബാനര്‍ജി ഇക്കാര്യം ശരത് പവാറിനെയും കോണ്‍ഗ്രസിനെയും അറിയിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ മറ്റുള്ള പാര്‍ട്ടികളെയും മമത ഉപദേശിക്കുന്നുണ്ട്. യുപിയില്‍ ബിജെപിയെ നേരിട്ടാന്‍ ചെറുപാര്‍ട്ടികള്‍ അടക്കം ഒറ്റക്കെട്ടാവുകയാണ് മമതയ്ക്ക് മുന്നിലുള്ള ഫോര്‍മുല. ഒറ്റയ്ക്ക് ഏത് പാര്‍ട്ടി മത്സരിച്ചാലും യുപിയില്‍ വിജയിക്കില്ലെന്നാണ് വിലയിരുത്തല്‍.

2

സമാജ് വാദി പാര്‍ട്ടി, ടിഎംസി, കോണ്‍ഗ്രസ്, എസ്ബിഎസ്പി, ആര്‍എല്‍ഡി, എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നുള്ള സഖ്യമാണ് മമതയ്ക്ക് മുന്നിലുള്ളത്. ഇതിലേക്ക് ആംആദ്മി പാര്‍ട്ടി കൂടി വരും. കോണ്‍ഗ്രസാണ് ഇതില്‍ എത്ര സീറ്റ് നേടുമെന്ന് ഉറപ്പില്ലാത്ത പാര്‍ട്ടി. 25 സീറ്റ് നേടിയാല്‍ അത് വലിയ വഴിത്തിരിവാകും. നിലവില്‍ ഏഴ് സീറ്റാണ് കോണ്‍ഗ്രസിന് ഉള്ളത്. രണ്ടിരട്ടിയില്‍ അധികം സീറ്റുകളായാല്‍ 25 സീറ്റുകള്‍ വരെ നേടാം. അങ്ങനെയെങ്കില്‍ പ്രതിപക്ഷ നിരയില്‍ നിര്‍ണായക ശക്തിയായി കോണ്‍ഗ്രസ് മാറും.

3

പ്രിയങ്ക ഗാന്ധി സഖ്യത്തിനായി തയ്യാറാണെന്ന് അറിയിച്ച് കഴിഞ്ഞു. പക്ഷേ എസ്പി നേരിട്ടൊരു സഖ്യത്തിന് തയ്യാറല്ല. പകരം തൃണമൂലും കോണ്‍ഗ്രസും സഖ്യമുണ്ടാക്കും. അരവിന്ദ് കെജ്രിവാളിന് കോണ്‍ഗ്രസുമായി ചേരാമെന്നാണ് നിലപാട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് എഎപിയുടെ നിലപാട്. പ്രിയങ്ക അടുത്ത ദിവസം മമതയെ കാണാനും തയ്യാറായേക്കും. സോണിയക്ക് പകരം പ്രതിപക്ഷ നിരയിലേക്ക് നിര്‍ണായക റോളില്‍ പ്രിയങ്ക വരും. ഇതിന് മമതയുടെ പിന്തുണയുമുണ്ടാവും.

4

പ്രചാരണത്തിനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും യുപിയില്‍ എത്തിക്കുകയാണ് മറ്റൊരു തന്ത്രം. അഖിലേഷ് യാദവിനായി മമത പ്രചാരണത്തിനെത്തുമെന്നാണ് സൂചന. ശരത് പവാര്‍, യശ്വന്ത് സിന്‍ഹ, ചന്ദ്രബാബു നായിഡു, കെസിആര്‍, നവീന്‍ പട്‌നായിക്ക്, എംകെ സ്റ്റാലിന്‍, ഉദ്ധവ് താക്കറെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മമത ബാനര്‍ജി, എന്നിവര്‍ പ്രചാരണത്തിന് എത്തിയേക്കുമെന്നാണ് സൂചന. യുപിയില്‍ മത്സരിക്കാനില്ലാത്തവര്‍ പോലും സഖ്യത്തിന്റെ ഭാഗമായി പ്രചാരണത്തിനെത്തിയേക്കും.

5

പ്രതിപക്ഷത്തിന് ഒന്നിച്ച് നിന്ന് യുപിയില്‍ വിജയിക്കാനാവുമെന്ന് തെളിയിക്കേണ്ടതുണ്ട്. ബിജെപി വന്‍ വിജയം സഖ്യമുണ്ടായിട്ടും നേടിയാല്‍ 2024ല്‍ ഇവര്‍ ഒരുമിച്ച് വരാനുള്ള സാധ്യത കുറയും. മമതയുടെ തൃണമൂല്‍ യുപിയില്‍ അക്കൗണ്ട് തുറന്നാല്‍ വരെ ദേശീയ നേതാവ് എന്ന മമതയുടെ ഇമേജ് ശക്തമാകും. നിലവില്‍ മോദിയെയും അമിത് ഷായെയും ഇത്ര അഗ്രസീവായി നേരിടുന്ന മറ്റ് നേതാക്കള്‍ പ്രതിപക്ഷ നിരയില്‍ ഇല്ല. മമതയുടെ പ്രസംഗത്തിന്റെ സ്റ്റൈലും മോദിയുടെ സ്‌റ്റൈലും ജനങ്ങളെ ആകര്‍ഷിക്കുന്നതാണ്. അതാണ് പ്രതിപക്ഷം ഇപ്പോഴാവശ്യം.

6

രാഹുല്‍ ഗാന്ധിയെ മമത പക്ഷേ കാണുന്നില്ല. പക്ഷേ പ്രശാന്ത് കിഷോര്‍ പ്രിയങ്കയെയും രാഹുലിനെയും കാണുന്നുണ്ട്. മമതയുടെ സന്ദേശം ദില്ലിയിലെത്തിച്ചത് കിഷോറാണ്. യുപിയില്‍ ഓരോ മണ്ഡലങ്ങളുടെയും ഗ്രൗണ്ട് സര്‍വേ കിഷോര്‍ തയ്യാറാക്കി കഴിഞ്ഞു. ഇവിടെ പ്രാദേശിക നേതാക്കളെയാണ് ഉപയോഗിക്കുക. ഇത്തരത്തില്‍ എല്ലാവരും അംഗീകരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ആ വ്യക്തിക്ക് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണയാണ് ഐ പാക് ഉറപ്പാക്കുക.

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'
7

യുപിയില്‍ പ്രതിപക്ഷ നേതാവായി അഖിലേഷ് യാദവ് മാറുമെന്ന് ഉറപ്പാണ്. പ്രതിപക്ഷത്തെ നയിക്കുന്ന വലിയ പാര്‍ട്ടിയുടെ നേതാവ് എന്ന നിലയിലാണ് ഇത്. പ്രശാന്ത് കിഷോറിന് യുപില്‍ രാഷ്ട്രീയത്തില്‍ വിജയിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. അതാണ് സര്‍വേ അടക്കം നടത്താന്‍ കാരണം. അതേസമയം മായാവതി ഈ സഖ്യത്തിന്റെ ഭാഗമാവുമോ എന്ന് വ്യക്തമല്ല. അതേസമയം ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ളവരെ സഖ്യത്തിന്റെ ഭാഗമാക്കാനും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടാവും.

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

English summary
opposition planning big alliance in uttar pradesh, may all leaders campaign in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X