കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വിലയില്‍ രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സമ്മേളനം നീട്ടിവെക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ച ആദ്യ ദിനത്തില്‍ തന്നെ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്‍റ്. ഇന്ധന വിലയെ ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷം രാവിലെ മുതല്‍ തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ 11 മണി വരെ സഭ നിര്‍ത്തിവെക്കുകയും ചെയ്തു. പിന്നീട് 11 മണിയോടെ സഭ പുനഃരാരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധം വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിവരെ സഭ നിര്‍ത്തി വെച്ചു.

മലപ്പുറത്ത് സി പി എം പട്ടിക തയ്യാര്‍; ടിഎം സിദ്ദിഖ് സ്ഥാനാര്‍ഥിയാകില്ല, സ്വതന്ത്രരെ ഇറക്കി വീണ്ടും കളിമലപ്പുറത്ത് സി പി എം പട്ടിക തയ്യാര്‍; ടിഎം സിദ്ദിഖ് സ്ഥാനാര്‍ഥിയാകില്ല, സ്വതന്ത്രരെ ഇറക്കി വീണ്ടും കളി

അതിനിടെ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി ബജറ്റ് സെഷന്‍ നീട്ടിവെക്കണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്ത് എത്തി. ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തന്റെ പാർട്ടിയുടെ എംപിമാർക്ക് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ടിഎംസി ദേശീയ വക്താവും രാജ്യസഭ അംഗവുമായ ഡെറിക് ഒബ്രയൻ രാജ്യസഭാ ചെയർമാന് അയച്ച കത്തിലൂടെ വ്യക്തമാക്കി. 'സർ, അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ തുടർന്നുള്ള പാർലമെന്റ് സമ്മേളനം മാറ്റിവയ്ക്കുന്നത് പരിഗണിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു'- വെന്നും കത്തിലൂടെ ഡെറിക് ഒബ്രയൻ ആവശ്യപ്പെട്ടു.

 parliament

2021 ഫെബ്രുവരി 26 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ശക്തമായ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ കാരണം, തൃണമൂൽ കോൺഗ്രസിലെ പാർലമെന്റ് അംഗങ്ങൾക്ക് 2021 മാർച്ച് 8 മുതൽ ആരംഭിക്കുന്ന ബജറ്റ് സെഷന്റെ രണ്ടാം ഭാഗത്തിൽ പങ്കെടുക്കാൻ പ്രയാസമാണെന്നും അദ്ദേഹം കത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

തെരഞ്ഞെടുപ്പ് കാരണം പാർലമെന്റ് സമ്മേളം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി എംപി സുദീപ് ബന്ദോപാധ്യായ ലോക്സഭാ സ്പീക്കര്‍ക്കും കത്തെഴുതിയിട്ടുണ്ട്. ഓബ്രിയാന്‍ കത്ത് മാർച്ച് എട്ടിനാണ് അയച്ചതെങ്കിലും ഫെബ്രുവരി 6 ന് തന്നെ ബന്ദിയോപാധ്യായ ലോക്സഭ സ്പീക്കര്‍ക്ക് കത്തെഴുതിയിരുന്നു. അതേസമയം ബജറ്റ് സെഷന്‍ മാറ്റിവെക്കില്ലെങ്കിലും തിരഞ്ഞെടുപ്പ് പരിഗണിച്ച് സമ്മേളന കാലയളവ് വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുണ്ട്.

Recommended Video

cmsvideo
പെട്രോൾ വില കുറയും..തീരുമാനം ഇങ്ങനെ | Oneindia Malayalam

ശശീന്ദ്രനെതിരെ എന്‍ സി പിയില്‍ കലാപം, പരസ്യമായി പോസ്റ്റര്‍, മാറ്റത്തിനായി നേതാക്കള്‍ ദില്ലിക്ക്!!ശശീന്ദ്രനെതിരെ എന്‍ സി പിയില്‍ കലാപം, പരസ്യമായി പോസ്റ്റര്‍, മാറ്റത്തിനായി നേതാക്കള്‍ ദില്ലിക്ക്!!

 വനിത ദിനത്തില്‍ ഒഡീഷ സര്‍ക്കാരിന്റെ നീക്കം; സ്ത്രീ സ്വയം സഹായക സംഘങ്ങള്‍ക്ക് പ്രത്യേക വകുപ്പ് വനിത ദിനത്തില്‍ ഒഡീഷ സര്‍ക്കാരിന്റെ നീക്കം; സ്ത്രീ സ്വയം സഹായക സംഘങ്ങള്‍ക്ക് പ്രത്യേക വകുപ്പ്

രുഹാനി ശര്‍മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Opposition protests in Rajya Sabha over fuel prices; rs adjourned until one o'clock
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X