കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ കലാപത്തിന് പിന്നില്‍ പ്രതിപക്ഷം... സിഎഎയുടെ പേരില്‍ പ്രകോപനമുണ്ടാക്കുന്നുവെന്ന് അമിത് ഷാ!

Google Oneindia Malayalam News

ദില്ലി: മൂന്ന് ദിവസത്തിന് ശേഷം ദില്ലിയിലെ കലാപത്തില്‍ ശക്തമായി പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷമാണ് ദില്ലിയിലെ കലാപത്തിന് പിന്നിലെന്ന് അമിത് ഷാ ആരോപിച്ചു. പൗരത്വ നിയമത്തിന്റെ പേരില്‍ പ്രതിപക്ഷം പ്രകോപനം ഉണ്ടാക്കുകയാണെന്നും, അതാണ കലാപത്തിന് കാരണമെന്നും അമിത് ഷാ ആരോപിച്ചു. സിഎഎ ഒരിക്കലും ആരുടെയും പൗരത്വത്തെ നഷ്ടപ്പെടുത്തുന്ന നിയമമല്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

1

ബിഎസ്പി, എസ്പി, സിപിഎം, കോണ്‍ഗ്രസ്, മമതാ എന്നിവരെല്ലാം പൗരത്വ നിയമത്തിനെതിരാണ്. മുസ്ലീങ്ങളുടെ പൗരത്വം നഷ്ടപ്പെടുമെന്നാണ അവര്‍ ആരോപിക്കുന്നത്. എന്തിനാണ് അവര്‍ നുണ പറയുന്നത്. സിഎഎ പൗരത്വം നല്‍കാനുള്ള നിയമമാണ്. അതാരുടെയും പൗരത്വം ഇല്ലാതാക്കാനുള്ള നിയമമല്ലെന്നും അമിത് ഷാ ഭുവനേശ്വറിലെ റാലിയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദില്ലിയിലെ കലാപത്തില്‍ കോണ്‍ഗ്രസ് അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപതിക്ക് ഇക്കാര്യത്തില്‍ കത്തയക്കുകയും ചെയ്തു. ഇതിനാണ് അദ്ദേഹം മറുപടിയുമായി എത്തിയിരിക്കുന്നത്. നേരത്തെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്താണ് രാജധര്‍മമെന്ന് കോണ്‍ഗ്രസ് ബിജെപിക്ക് പഠിപ്പിച്ച് തരേണ്ട കാര്യമില്ലെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ മറുപടി.

ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ഉഗാണ്ടയില്‍ നിന്ന് വന്നവര്‍ക്ക് സഹായം നല്‍കിയിരുന്നു. രാജീവ് ഗാന്ധി ശ്രീലങ്കയില്‍ നിന്നുള്ള തമിഴര്‍ക്ക് സഹായം നല്‍കിയിരുന്നു. മന്‍മോഹന്‍ സിംഗും ഇത്തരത്തില്‍ ആവശ്യം ഉന്നയിച്ചിരുന്നു. അശോക് ഗെലോട്ട് യുപിഎയിലെയും എന്‍ഡിഎയിലെയും ആഭ്യന്തര മന്ത്രിമാര്‍ക്ക് പൗരത്വം സംബന്ധിച്ച് കത്തെഴുതിയിരുന്നു. ഇപ്പോള്‍ നിങ്ങള്‍ പറയുന്ന രാജധര്‍മവുമായി ഇതിന് ബന്ധമുണ്ടോ എന്നായിരുന്നു രവിശങ്കര്‍ പ്രസാദ് ചോദിച്ചത്. ജനങ്ങളെ കലാപത്തിനായി സോണിയാ ഗാന്ധി പ്രേരിപ്പിക്കുകയാണെന്നും പ്രസാദ് കുറ്റപ്പെടുത്തി.

ഇറങ്ങി വാടാ പാകിസ്താനി, പൗരത്വം ഞങ്ങള്‍ തരാം, ബിഎസ്എഫ് ജവാന്റെ വീടും കലാപകാരികള്‍ ചുട്ടെരിച്ചുഇറങ്ങി വാടാ പാകിസ്താനി, പൗരത്വം ഞങ്ങള്‍ തരാം, ബിഎസ്എഫ് ജവാന്റെ വീടും കലാപകാരികള്‍ ചുട്ടെരിച്ചു

English summary
opposition provoking riots says amit shah on delhi violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X