കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ ഉപാദ്ധ്യക്ഷന് എതിരെയുളള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാളി, തളളി വെങ്കയ്യ നായിഡു

Google Oneindia Malayalam News

ദില്ലി: രാജ്യസഭാ ഉപാദ്ധ്യക്ഷന് എതിരെയുളള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം പാളി. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗിന് എതിരെയുളള അവിശ്വാസ പ്രമേയം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അവിശ്വാസ പ്രമേയം തളളിക്കൊണ്ട് രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു വ്യക്തമാക്കി. സഭയിലെ അംഗങ്ങളുടെ മൗലികാവകാശങ്ങള്‍ ഉപാധ്യക്ഷന്‍ നിഷേധിച്ചു എന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ നീക്കം നടത്തിയത്.

മധ്യപ്രദേശിൽ കളികൾ മൂർച്ച കൂട്ടി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയിൽ ചെന്ന് തിരിച്ചടി!മധ്യപ്രദേശിൽ കളികൾ മൂർച്ച കൂട്ടി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയിൽ ചെന്ന് തിരിച്ചടി!

രാജ്യസഭാ ഉപാദ്ധ്യക്ഷന് എതിരെ അവിശ്വാസ പ്രമേയ നീക്കം നടക്കുന്നത് ഇതാദ്യമായിട്ടാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉളള 12 പ്രതിപക്ഷ പാര്‍ട്ടികളിലെ 47 അംഗങ്ങള്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട് സഭയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ ഹരിവംശ് നാരായണ്‍ ഉപാദ്ധ്യക്ഷ കസേരയില്‍ തുടരാന്‍ പാടില്ലെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

rs

ഡെപ്യൂട്ടി സ്പീക്കര്‍ പക്ഷപാതിത്വപരമായി പെരുമാറിയെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം വെങ്കയ്യ നായിഡു തളളിയത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് മാറിയിരുന്നു.

ആരാണ് നല്ല മുഖ്യൻ? ചൗഹാന്റെ ചോദ്യത്തിന് ഉത്തരം കമൽനാഥ്! കോൺഗ്രസ് ട്വീറ്റിലെ വീഡിയോയ്ക്ക് പിന്നിൽ?ആരാണ് നല്ല മുഖ്യൻ? ചൗഹാന്റെ ചോദ്യത്തിന് ഉത്തരം കമൽനാഥ്! കോൺഗ്രസ് ട്വീറ്റിലെ വീഡിയോയ്ക്ക് പിന്നിൽ?

രാജ്യസഭാ ഉപാധ്യക്ഷന്റെ മുഖത്തേക്ക് റൂള്‍ ബുക്ക് കീറിയെറിയുകയും മൈക്ക് ഒടിക്കുകയും ചെയ്യുകയുണ്ടായി. കൂടുതല്‍ മാര്‍ഷല്‍മാരെ സഭയ്ക്കുളളില്‍ വിന്യസിച്ചാണ് നടപടികള്‍ പൂര്‍ത്തിയായത്. സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ രാജ്‌നാഥ് സിംഗ് അടക്കമുളളവര്‍ രംഗത്ത് എത്തി.രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധം രാജ്യത്തിന് മുന്നില്‍ പാര്‍ലമെന്റിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കമേല്‍പ്പിച്ചു എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി.പ്രതിപക്ഷത്തിന്റെ പ്രതികരണം സങ്കടകരവും ദൗര്‍ഭാഗ്യകരവും നാണക്കേടും ആയിരുന്നു. ലോകസഭയുടേയും രാജ്യസഭയുടേയും ചരിത്രത്തില്‍ ഇത്തരമൊരു സംഭവം നടന്നതായി തന്റെ അറിവിലില്ലെന്നും രാജ്നാഥ് സിംഗ് പ്രതികരിച്ചു.

 ബിജെപി അംഗം രാജ്യസഭാ ഉപാധ്യക്ഷന്റെ ചെവിയില്‍ പറഞ്ഞതെന്ത്? ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ് ബിജെപി അംഗം രാജ്യസഭാ ഉപാധ്യക്ഷന്റെ ചെവിയില്‍ പറഞ്ഞതെന്ത്? ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ്

'ലീ​ഗി​നെ കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​ർഎ​സ്എ​സി​ന് വി​റ്റു'! വേണ്ടത് ജലീലിന്റെ രക്തമെന്ന് കാസിം ഇരിക്കൂർ'ലീ​ഗി​നെ കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​ർഎ​സ്എ​സി​ന് വി​റ്റു'! വേണ്ടത് ജലീലിന്റെ രക്തമെന്ന് കാസിം ഇരിക്കൂർ

'ജനാധിപത്യത്തിനെതിരായ കടന്നാക്രമണം', പ്രതിപക്ഷ എംപിമാരെ പുറത്താക്കിയതിനെതിരെ പിണറായി'ജനാധിപത്യത്തിനെതിരായ കടന്നാക്രമണം', പ്രതിപക്ഷ എംപിമാരെ പുറത്താക്കിയതിനെതിരെ പിണറായി

English summary
No Confidence motion against Rajya Sabha Deputy Speaker rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X