കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രധാന ബില്ലുകളില്‍ പാനല്‍ പരിശോധന നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ ശക്തി തെളിയിക്കുന്നതിന്റെ ഭാഗമായി സുപ്രധാന ബില്ലുകളില്‍ പാനല്‍ പരിശോധന നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ഭേദഗതി ബില്‍ 2019, വിവരാവകാശ (ഭേദഗതി) ബില്‍, ഡിഎന്‍എ ടെക്‌നോളജി (ഉപയോഗവും ആപ്ലിക്കേഷനും) റെഗുലേഷന്‍ ബില്‍ 2019, എന്നിവ ഉള്‍പ്പെടെ ഏഴ് പ്രധാന നിയമനിര്‍മ്മാണ ബില്ലുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിക്കായി അയക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ മൂന്ന് ബില്ലുകളും ലോക്‌സഭ അംഗീകരിച്ചിരുന്നു.

കർണാടക സർക്കാർ അട്ടിമറി; ജനാധിപത്യം നിലനിൽക്കുന്നു, മധ്യപ്രദേശിലും രാജസ്ഥാനിലും സമാന നീക്കം: ശിവസേനകർണാടക സർക്കാർ അട്ടിമറി; ജനാധിപത്യം നിലനിൽക്കുന്നു, മധ്യപ്രദേശിലും രാജസ്ഥാനിലും സമാന നീക്കം: ശിവസേന

ബുധനാഴ്ച ഉപരിസഭയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ബില്ലുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് നിര്‍ബന്ധം പിടിക്കാനുള്ള തീരുമാനം. പാര്‍ലമെന്റിന്റെ ഇരുസഭകളും നടക്കുന്ന രീതിയെയും അവരുടെ ശബ്ദങ്ങള്‍ കര്‍ശനമാക്കുന്നതിനെയും എതിര്‍ക്കുന്ന സംയുക്ത പ്രസ്താവന പ്രതിപക്ഷ നേതാക്കള്‍ തയ്യാറാക്കുകയാണെന്ന് വിവരമുണ്ട്. '' ഞങ്ങള്‍ ഒരു കരട് തയ്യാറാക്കിയിട്ടുണ്ട്, എല്ലാവരില്‍ നിന്നും ഒപ്പുകള്‍ നേടാനുള്ള തയ്യാറെടുപ്പിലാണ്,'' ഒരു മുതിര്‍ന്ന പ്രതിപക്ഷ നേതാവ് പറഞ്ഞു.

മെയ് മാസത്തെ പൊതുതെരഞ്ഞെടുപ്പ് ഫലത്തിനുശേഷം ആശയക്കുഴപ്പത്തിലായ 17-ാമത് ലോക്‌സഭയുടെ ആദ്യ സെഷന്റെ അവസാന ദിവസങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും ഒന്നിച്ചു. ചൊവ്വാഴ്ച അവര്‍ രണ്ട് മീറ്റിംഗുകളാണ് നടത്തിയത്. സര്‍ക്കാരിനെ നേരിടാന്‍ നമ്പറുകളുള്ള രാജ്യസഭയ്ക്കായി ഏകോപിത തന്ത്രം രൂപപ്പെടുത്തുന്നതിനായി പ്രതിപക്ഷ എംപിമാര്‍ വ്യാഴാഴ്ച വീണ്ടും യോഗം ചേരുമെന്നും സൂചനകളുണ്ട്. യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി ബുധനാഴ്ച ആദ്യ റൗണ്ട് മീറ്റിംഗ് വിളിച്ചു. ഡി.എം.കെ, എന്‍.സി.പി, ബി.എസ്.പി, രണ്ട് ഇടതുപാര്‍ട്ടികള്‍ എന്നിവരില്‍ നിന്നുള്ള എം.പിമാര്‍ യോഗത്തില്‍ പങ്കെടുത്തു. മികച്ച നിലയില്‍ ഏകോപനം ഉറപ്പാക്കാന്‍ ഗാന്ധി പ്രതിപക്ഷത്തെ പ്രേരിപ്പിച്ചു. ഇരുസഭകള്‍ക്കും സംയുക്ത തന്ത്രം പ്രതിപക്ഷത്തിന് ഉണ്ടായിരിക്കണമെന്നും അവര്‍ പറഞ്ഞു.

 സുപ്രധാന ബില്ലുകള്‍

സുപ്രധാന ബില്ലുകള്‍


പ്രതിപക്ഷം സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട ഏഴ് ബില്ലുകള്‍ 2019 ലെ മുസ്ലീം വനിതാ (വിവാഹ അവകാശങ്ങളുടെ സംരക്ഷണം) ബില്‍; വിവരാവകാശ (ഭേദഗതി) ബില്‍, 2019; കോഡ് വേജസ് ബില്‍, 2019; തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ കോഡ് ബില്‍, 2019; അന്തര്‍ സംസ്ഥാന നദി ജല തര്‍ക്കങ്ങള്‍ (ഭേദഗതി) ബില്‍, 2019; ഡിഎന്‍എ ടെക്‌നോളജി (ഉപയോഗവും പ്രയോഗവും) റെഗുലേഷന്‍ ബില്‍, 2019, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ഭേദഗതി ബില്‍ 2019. എന്നിവയാണ്.

ഗുലാം നബി ആസാദ്

ഗുലാം നബി ആസാദ്


ഇതുവരെ 15 ബില്ലുകള്‍ അവതരിപ്പിച്ചെങ്കിലും ഈ സെഷനില്‍ ഒരു ബില്‍ പോലും സെലക്ടിലേക്കോ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്കോ പോയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു, ''ഓരോ സെഷനിലും കൂടുതലോ കുറവോ ബില്ലുകള്‍ പോകുന്നു സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക്, എന്നാല്‍ ഒരു നിയമനിര്‍മ്മാണം പോലും സൂഷ്മപരിശോധനയ്ക്ക് വിധേയമാകാത്ത ആദ്യ സെഷനാണിത്. ' എല്ലാ ബില്ലുകളെയും പ്രതിപക്ഷം എതിര്‍ക്കണമെന്നില്ല, മറിച്ച് പ്രക്രിയ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒ ബ്രയന്‍ പറഞ്ഞു. ''പ്രതിപക്ഷ പാര്‍ട്ടികളെന്ന നിലയില്‍, അത്തരം ഏഴ് ബില്ലുകളുടെ പട്ടിക ഞങ്ങള്‍ അനൗദ്യോഗികമായി തയ്യാറാക്കിയിട്ടുണ്ട്; ഇതില്‍ എല്ലാം ഉള്‍പ്പെടുന്നില്ല. സെലക്ട് കമ്മിറ്റി വഴിയോ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി വഴിയോ പാര്‍ലമെന്ററി പരിശോധന നടത്താത്ത അത്തരം ഏഴ് ബില്ലുകള്‍.' അദ്ദേഹം പറഞ്ഞു.

 തന്ത്രത്തിന്റെ മാറ്റം

തന്ത്രത്തിന്റെ മാറ്റം

ചൊവ്വാഴ്ച കശ്മീരിനെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം തേടുന്ന വിഷയത്തില്‍ ഒന്നിച്ച പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നും ഇറങ്ങിപ്പോയി. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച തന്ത്രം മാറ്റാന്‍ തീരുമാനിച്ചത്. ട്രംപിന്റെ പ്രസ്താവനയും പാര്‍ലമെന്ററി സൂക്ഷ്മപരിശോധനയുടെ അഭാവവും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതില്‍ രണ്ടാമത്തേത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന തോന്നിയതിനാല്‍ പ്രധാനമന്ത്രിയുടെ വിശദീകരണത്തിനുള്ള ആവശ്യം ഞങ്ങള്‍ മാറ്റിവെക്കുകയാണ്, ''മുതിര്‍ന്ന പ്രതിപക്ഷ നേതാവ് പറഞ്ഞു.

English summary
Opposition seeks select panel scrutiny of key Bills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X