കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബദല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷം

Google Oneindia Malayalam News

ന്യൂദല്‍ഹി: വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷ നീക്കം. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ ചില പാര്‍ട്ടികളാണ് കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥിക്കായി ചരടുവലി നടത്തുന്നത്. 2017 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ച മീരാകുമാറിനെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചിരുന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍.

2017 ല്‍ മുന്‍ കേന്ദ്രമന്ത്രി മീരാ കുമാറിനെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയും ഞങ്ങളെല്ലാം അതിന് സമ്മതം മൂളുകയും ചെയ്തു. എന്നാല്‍ ഇത്തവണ നിലവിലെ സാഹചര്യത്തില്‍ ഈ പാര്‍ട്ടികള്‍ മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല എന്നാണ് പേര് വെൡപ്പെടുത്താത്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ ഡി എ ) അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ മത്സരമില്ലാതെ തിരഞ്ഞെടുക്കാന്‍ അനുവദിക്കില്ലെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനിച്ചിരിക്കെ മത്സരമുണ്ടാകുമെന്നുറപ്പാണ്.

സ്ത്രീസംഘടനയുണ്ടല്ലോ അവിടെ പറയൂ എന്ന് പറഞ്ഞ ഒറ്റ കാരണം മതി അയാളെ മാറ്റാന്‍, അത് ചെയ്യുമോ? രഞ്ജിനി ഹരിദാസ്സ്ത്രീസംഘടനയുണ്ടല്ലോ അവിടെ പറയൂ എന്ന് പറഞ്ഞ ഒറ്റ കാരണം മതി അയാളെ മാറ്റാന്‍, അത് ചെയ്യുമോ? രഞ്ജിനി ഹരിദാസ്

1

രാജ്യസഭയിലെ അംഗസംഖ്യ കുറഞ്ഞതും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും കാരണം കോണ്‍ഗ്രസിന് പ്രതിപക്ഷ ഇടത്തിന് മേലുള്ള രാഷ്ട്രീയമായ മേല്‍ക്കോയ്മ നഷ്ടമായി. ഞങ്ങള്‍ ഇതിനെ ഈ രീതിയില്‍ നോക്കുന്നു. കോണ്‍ഗ്രസിന് രണ്ട് മുഖ്യമന്ത്രിമാരുണ്ട് (ഛത്തീസ്ഗഡിലും രാജസ്ഥാനിലും), എ എ പിക്കും ഡല്‍ഹിയിലും പഞ്ചാബിലും രണ്ട് മുഖ്യമന്ത്രിമാരുണ്ട്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. രാജ്യസഭയില്‍ കോണ്‍ഗ്രസിന് 29 സീറ്റുകളാണുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി, ടി ആര്‍ എസ്, സമാജ് വാദി പാര്‍ട്ടി എന്നിവര്‍ക്ക് 32 സീറ്റുകളാണുള്ളത്.

2

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആം ആദ്മി, എസ് പി, ടി ആര്‍ എസ് എന്നിവരുമായി ചര്‍ച്ച നടത്തുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. എ എ പി, ടി എം സി, ടി ആര്‍ എസ് എന്നീ മൂന്ന് പാര്‍ട്ടികള്‍ അതത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെതിരെ പോരാടുമ്പോള്‍, കോണ്‍ഗ്രസിന്റെ മുന്‍ സഖ്യകക്ഷിയായ എസ്പി ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു.

3

എന്നിരുന്നാലും ഈ നാല് പാര്‍ട്ടികളും മറ്റ് രണ്ട് കോണ്‍ഗ്രസ് വിരുദ്ധ പാര്‍ട്ടികളായ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവരെ ഇതുവരെ സമീപിച്ചിട്ടില്ല. ഈ രണ്ട് പാര്‍ട്ടികളും പാര്‍ലമെന്റില്‍ എന്‍ ഡി എ നിലപാടുകളെ പലപ്പോഴായി അനുകൂലിച്ചിട്ടുണ്ട്. വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് പ്രതിപക്ഷം വിശ്വസിക്കുന്നത്.

4

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുകയും ജൂലൈ രണ്ടാം വാരത്തില്‍ പുതിയ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും. എം പിമാര്‍ക്ക് മാത്രം വോട്ട് ചെയ്യാനാകുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കോണ്‍ഗ്രസിതര പ്രതിപക്ഷ നേതാവ് പറഞ്ഞു.

5

പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രം എന്‍ ഡി എയുടെ സ്ഥാനാര്‍ത്ഥിയെ ആശ്രയിച്ചിരിക്കും എന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസോ മറ്റേതെങ്കിലും പാര്‍ട്ടിയോ അനുയോജ്യമായ പേര് നിര്‍ദ്ദേശിച്ചാല്‍ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ടാകില്ലെന്നും എന്നാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും നേതാവ് സൂചിപ്പിച്ചു. അതിനാല്‍, പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രധാനമാണ്.

6

2017ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറിനെയാണ് സ്ഥാനാര്‍ഥിയാക്കിയത്. ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദ് 661,278 വോട്ടുകള്‍ നേടിയപ്പോള്‍ മീരാ കുമാറിന് 434,241 വോട്ടുകള്‍ ലഭിച്ചു. കേവല ഭൂരിപക്ഷമായ 549,452 വോട്ടുകള്‍ക്ക് 9,000 വോട്ടുകള്‍ എന്‍ ഡി എയ്ക്ക് കുറവാണെങ്കിലും ആ കമ്മി നികത്താന്‍ കഴിയുന്ന ബി ജെ ഡി, വൈ എസ് ആര്‍ സി പി തുടങ്ങിയ വിശ്വസ്തരായ അനുഭാവികള്‍ എന്‍ ഡി എയ്‌ക്കൊപ്പമുണ്ടാകും എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Opposition to announce non-Congress candidate in presidential election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X