വദ്രയെ രാഷ്ട്രീയമായി ആക്രമിക്കുന്നു: പ്രിയങ്ക

ദില്ലി: തന്റെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ പ്രതിപക്ഷം രാഷ്ട്രീയമായി ആക്രമിക്കുകയാണ് എന്ന് കോണ്‍ഗ്രസ് നേതാവും ഗാന്ധി കുടുംബാംഗവുമായ പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഭര്‍ത്താവിനും കുടുംബത്തിനും നേരെയുള്ള ആക്രമണങ്ങളില്‍ കടുത്ത അമര്‍ഷമുണ്ട്. എന്റെ കുടുംബത്തിനും ഭര്‍ത്താവിനും നേരെ ഒരുപാട് കടുത്ത വാക്കുകള്‍ ഉപയോഗിക്കുന്നു.

എന്റെ കുടുംബത്തെ അപമാനിക്കാനാണ് എതിരാളികള്‍ ശ്രമിക്കുന്നത്. എന്നാല്‍ എന്നെ തളര്‍ത്താന്‍ കഴിയില്ല. ഇത്തരം പ്രതിസന്ധികള്‍ എങ്ങനെ നേരിടണം എന്ന് ഞാന്‍ ഇന്ദിരാ ഗാന്ധിയില്‍ നിന്നും പഠിച്ചിട്ടുണ്ട് - റോബര്‍ട്ട് വദ്രയ്‌ക്കെതിരായ ആരോപണങ്ങളെ പരാമര്‍ശിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു.

priyanka-robert

റായ്ബറേലിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയാണ് ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ പ്രിയങ്ക ഗാന്ധി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. പ്രിയങ്കയുടെ അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയാണ് റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

എത്രത്തോളം എന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നോ അത്രയും ശക്തമായി ഞാന്‍ തിരിച്ചുവരും. സോണിയാ ഗാന്ധിക്ക് വേണ്ടി നിങ്ങള്‍ വോട്ട് ചെയ്യേണ്ട. നിങ്ങളുടെ കുട്ടികള്‍ക്കും അവരുടെ ഭാവിക്കും വേണ്ടി നിങ്ങള്‍ വോട്ട് ചെയ്യുക. എന്റെ അമ്മ ഇവിടെ ജനിച്ചതല്ല. എന്നാലും നിങ്ങള്‍ അവരെ സ്വീകരിക്കും. അതാണ് നമ്മുടെ നാടിന്റെ പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+