കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് വേണം, ഇവിഎം തിരിമറിക്കെതിരെ കൈകോര്‍ത്ത് പ്രതിപക്ഷം!!

Google Oneindia Malayalam News

മുംബൈ: ഇവിഎം തിരിമറിക്കെതിരെ പ്രതിപക്ഷം പോരാട്ടം ശക്തിപ്പെടുത്താനൊരുങ്ങുകയാണ്. ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇതിന്റെ അപകടസാധ്യതയെ കുറിച്ച് എല്ലാവരെയും അറിയിക്കാനായി പ്രതിപക്ഷം കൈകോര്‍ക്കുകയാണ്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷം ഏറെ നിര്‍ണായകമായി കാണുന്ന തിരഞ്ഞെടുപ്പാണിത്.

1

പേപ്പര്‍ ബാലറ്റിനായി ഇവര്‍ സമ്മര്‍ദം ചെലുത്താന്‍ ഒരുങ്ങുകയാണ്. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റ്, എംഎന്‍എസ് പ്രസിഡന്റ് രാജ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ എന്നിവര്‍ ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചാണ് സംസ്ഥാനത്ത് ഇവിഎം ഉപയോഗിക്കേണ്ടെന്നും, പേപ്പര്‍ ബാലറ്റുകള്‍ ഉപയോഗിക്കണമെന്നും ഉന്നയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും, ആശങ്കയുണ്ടെന്നും ഇവര്‍ പറഞ്ഞു.

അതേസമയം പ്രതിപക്ഷം അസംബന്ധമാണ് പറയുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. അവര്‍ ആത്മപരിശോധന നടത്തണം. ജനങ്ങളുടെ വിശ്വാസം എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് അവര്‍ മനസ്സിലാക്കണം. തുടര്‍ന്ന് പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്തി പ്രവര്‍ത്തിക്കണമെന്നും ഫട്‌നാവിസ് പറഞ്ഞു. ജനങ്ങളില്‍ നിന്ന് പേപ്പര്‍ ബാലറ്റുകള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള നിദേനങ്ങള്‍ സര്‍ക്കാരിലേക്ക് എത്തിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നു.

ഇവിഎമ്മിനെതിരെ വലിയൊരു പ്രക്ഷോഭമാണ് തുടങ്ങാന്‍ പോകുന്നതെന്ന് രാജ് താക്കറെ പറഞ്ഞു. ബിജെപിക്കും ശിവസേനയ്ക്കും ഇതിനൊപ്പം ചേരാന്‍. ഏതെങ്കിലും കൊടിയുടെയോ പാര്‍ട്ടിയുടെയോ പേരില്‍ അല്ല ഈ പ്രതിഷേധം ന
ടക്കുകയെന്നും രാജ് താക്കറെ വ്യക്തമാക്കി. ഓഗസ്റ്റ് 21നാണ് മാര്‍ച്ച് നടക്കുന്നത്. ഇവിഎമ്മിന്റെ ഉപയോഗത്തെ പറ്റി കടുത്ത ആശങ്കകളാണ് നിരവധി പേര്‍ ഉന്നയിച്ചിരിക്കുന്നത്. ജനാധിപത്യ രാജ്യത്തില്‍ സംശയങ്ങളില്‍ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് നടത്തരുതെന്നും പ്രതിപക്ഷം ഉന്നയിക്കുന്നു.

മധ്യപ്രദേശില്‍ ബിജെപിയുടെ അനുനയ നീക്കം പാളി, 54 നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്, തകര്‍ന്നടിഞ്ഞ് ബിജെപിമധ്യപ്രദേശില്‍ ബിജെപിയുടെ അനുനയ നീക്കം പാളി, 54 നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്, തകര്‍ന്നടിഞ്ഞ് ബിജെപി

English summary
opposition want paper ballot in assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X