കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ട്രോങ്ങ് റൂമിലേക്ക് പുറത്തുനിന്നുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമം! വ്യാപക സംഘര്‍ഷം

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസ് മികച്ച പ്രതിപക്ഷമായിരിക്കും പരിഹസിച്ച് ശിവ്‌സേന

ദില്ലി: വോട്ടിങ്ങ് യന്ത്രങ്ങളില്‍ തിരിമറി നടത്തുന്നുവുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാണ്. ഇത്തവണ എന്‍ഡിഎ വിജയം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന പിന്നാലെയും വോട്ടിങ്ങ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കാന്‍ സാധ്യത ഉണ്ടെന്ന വിമര്‍ശനങ്ങളും മുന്നറിയിപ്പുകളും വ്യാപകമായിരുന്നു. ഈ ആരോപണങ്ങള്‍ക്കിടെ പുറത്തുനിന്നുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ സ്ട്രോങ്ങ് റൂമിലേക്ക് എത്തിക്കാന്‍ ശ്രമം നടന്നതായാണ് വിമര്‍ശം. ഉത്തരേന്ത്യയില്‍ പലയിടങ്ങളിലായി ഇത്തരം നീക്കങ്ങള്‍ നടന്നതോടെ പ്രദേശം സംഘര്‍ഷഭരിതമായിരിക്കുകയാണന്നാണ് റിപ്പോര്‍ട്ട്.

<strong>രാഹുലിനെ തള്ളി നേതാക്കള്‍!! കര്‍ണാടകത്തില്‍ അതീവ നാടകീയ നീക്കം, സര്‍ക്കാര്‍ താഴെ വീഴും?</strong>രാഹുലിനെ തള്ളി നേതാക്കള്‍!! കര്‍ണാടകത്തില്‍ അതീവ നാടകീയ നീക്കം, സര്‍ക്കാര്‍ താഴെ വീഴും?

ഇതോടെ വരാനിരിക്കുന്നത് വലിയ അട്ടിമറിയാണെന്ന സൂചനകളാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ട്രക്കുകളില്‍ ഇവിഎമ്മുകള്‍ കടത്തികൊണ്ടുവരുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

 കാവലിരുന്നു

കാവലിരുന്നു

ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലും ഗാസിയാപൂരിലും ആണ് തിങ്കളാഴ്ച വൈകീട്ടോടെ സംഘര്‍ഷം ഉടലെടുത്തത്. ഇവിടെ ഗാസിയാപൂരില്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ മാറ്റുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം രൂക്ഷമായത്. ഇവിഎം സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകള്‍ക്ക് പുറത്ത് കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി കക്ഷികളുടെ പ്രവര്‍ത്തകര്‍ കാവലിരിക്കുന്നുണ്ട്.

 സംഘര്‍ഷം

സംഘര്‍ഷം

ഇതിനിടയിലാണ് വൈകീട്ടോടെ ട്രക്കില്‍ മറ്റൊരു ഇടത്തുനിന്ന് വോട്ടിങ്ങ് യന്ത്രങ്ങള്‍ എത്തിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നിടത്തേക്കായിരുന്നു പുതിയ യന്ത്രങ്ങളും എത്തിച്ചത്. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ഇവിടെ പ്രതിഷേധിച്ചു.

 പ്രശ്നം രൂക്ഷം

പ്രശ്നം രൂക്ഷം

ഒടുവില്‍ ജില്ലാ വരണാധികാരി സ്ഥലത്തെത്തി. റിസര്‍വ്വ് ആയി സൂക്ഷിച്ചിട്ടുള്ള വോട്ടിങ്ങ് യന്ത്രങ്ങളാണ് കൊണ്ടുവെയ്ക്കുന്നത് എന്നായിരുന്നു വരണാധികാരിയുടെ വിശദീകരണം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. റിസര്‍വ്വേ യന്ത്രങ്ങള്‍ എന്തിനാണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയ യന്ത്രങ്ങള്‍ക്കൊപ്പം സൂക്ഷിക്കുന്നത് എന്നാരോപിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ചു.

 പരാജയ ഭീതി

പരാജയ ഭീതി

മറ്റ് വഴിയില്ലാതെ യന്ത്രങ്ങള്‍ മറ്റൊരു സ്ഥലത്ത് സൂക്ഷിക്കാമെന്ന് വരണാധികാരി ഉറപ്പ് നല്‍കി. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഗാസിയാപൂരില്‍ ബിജെപിക്ക് പരാജയ ഭീതിയുണ്ടെന്നും അതാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍ എന്നും ഗാസിയാപൂര്‍ എസ്പി-ബിഎസ്പി സ്ഥാനാര്‍ത്ഥി അഫ്സല്‍ അന്‍സാരസി ആരോപിച്ചു.

 നിര്‍ബന്ധിച്ച് മഷി പുരട്ടി

നിര്‍ബന്ധിച്ച് മഷി പുരട്ടി

സംഭവത്തില്‍ അന്‍സാരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.ചന്ദൗലിയില്‍ നടന്നത് പോലുള്ള കാര്യങ്ങളാണ് ഗാസിയാപൂരിലും നടക്കുന്നതെന്നും അന്‍സാരി ആരോപിച്ചു. ഏഴാം ഘട്ട വോട്ടെടുപ്പ് ദിവസം ബിജെപി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് പ്രദേശവാസികളുടെ കൈയ്യില്‍ മഷി പുരട്ടിയ സംഭവം സംഘര്‍ഷം നടന്ന ചന്ദൗലിയില്‍ ആയിരുന്നു നടന്നിരുന്നത്.

 ബിജെപി വാഹനങ്ങള്‍

ബിജെപി വാഹനങ്ങള്‍

അതിനിടെ യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകള്‍ക്ക് പരിസരത്ത് ബിജെപി വാഹനങ്ങള്‍ യഥേഷ്ടം കടത്തിവിടുന്നുണ്ടെന്ന പരാതിയും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉയര്‍ത്തി. അതേസമയം ബിഹാറിലും സമാന സംഭവങ്ങള്‍ അരങ്ങേറി. ഇവിഎം സൂക്ഷിച്ച സ്ട്രോങ്ങ് റൂമിനടുത്ത് നിന്ന് ഒരു ലോഡ് വോട്ട് യന്ത്രങ്ങള്‍ പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്.

 പ്രതിഷേധവുമായി ആര്‍ജെഡി

പ്രതിഷേധവുമായി ആര്‍ജെഡി

ബിഹാറിലെ സാരണ്‍, മഹാരാജ് ഗഞ്ച് ലോക്സഭ മണ്ഡലങ്ങളിലാണ് സംഭവം. വോട്ട് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് ബ്ലോക്ക് ഡവലെപ്മെന്‍റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുവന്നതെന്ന് ആര്‍ജെഡി ആരോപിച്ചു.

 വീഡിയോയും ചിത്രങ്ങളും

വീഡിയോയും ചിത്രങ്ങളും

പിടികൂടിയ വോട്ടിങ്ങ് യന്ത്രങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ആര്‍ജെഡി തങ്ങളുടെ ട്വിറ്റര്‍ ഹാന്‍റിലുകളില്‍ പങ്കുവെച്ചിട്ടുണ്ട്. മണ്ഡലങ്ങള്‍ക്ക് സമീപം വോട്ടിങ്ങ് യന്ത്രങ്ങള്‍ കയറ്റിയ വാഹങ്ങനങ്ങള്‍ പലപ്പോഴായി കണ്ടതായും ആര്‍ജെഡി ആരോപിച്ചു.

 മുന്നറിയിപ്പുമായി തേജസ്വി യാദവ്

മുന്നറിയിപ്പുമായി തേജസ്വി യാദവ്

എക്സിറ്റ് പോള്‍ ഫലങ്ങള്‍ പിന്നാലെ ഇത്തരം സംഭവങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. സ്ട്രോങ്ങ് റൂമില്‍ ഒരു കണ്ണ് വെയ്ക്കണമെന്നായിരുന്നു തേജസ്വിയുടെ ട്വീറ്റ്. മെയ് 12 ന് ആറാം ഘട്ട വോട്ടെടുപ്പ് നടന്ന ദിവസം ഹരിയാനയിലെ ഫത്തേഹബാദിലും വോട്ടിങ്ങ് യന്ത്രങ്ങള്‍ ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

 രാഹുല്‍ ഗാന്ധിയുടെ മണ്ഡലം

രാഹുല്‍ ഗാന്ധിയുടെ മണ്ഡലം

തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം യന്ത്രങ്ങള്‍ മാറ്റിയതായിരുന്നു പ്രതിഷേധനത്തിന് വഴിവെച്ചത്. അമേഠിയില്‍ നിന്നും സ്ട്രോങ്ങ് റൂമില്‍ നിന്ന് ഇവിഎം ട്രക്കുകളില്‍ കടത്തിക്കൊണ്ടുപോകുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

 റീപോളിങ്ങ്

റീപോളിങ്ങ്

ഇവിഎമ്മുകള്‍ സ്ട്രോങ്ങ് റൂമില്‍ നിന്ന് കടത്തുന്ന വീഡിയോ പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഷൂട്ട് ചെയ്ത് പുറത്തുവിട്ടത്. ആറാം ഘട്ട പോളിങ്ങ് നടക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു നാടകീയ സംഭവങ്ങള്‍. ആവശ്യത്തിന് യന്ത്രങ്ങള്‍ ഇല്ലാത്തതിനാലാണ് ഇവ വീണ്ടും പോളിങ്ങ് ബൂത്തിലേക്ക് കൊണ്ടുപോകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

 വ്യാപക പരാതികള്‍

വ്യാപക പരാതികള്‍

എന്നാല്‍ പ്രവര്‍ത്തകര്‍ ഇത് തടയുകയായിരുന്നു. സംഭവത്തില്‍ റീപോളിങ്ങ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും അമേഠിയിലെ സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ വോട്ടിങ്ങ് യന്ത്രങ്ങളും റിസര്‍വ്വിലുള്ള വോട്ടിങ്ങ് യന്ത്രങ്ങളും സ്ട്രോങ്ങ് റൂമില്‍ എത്തിക്കണമെന്നതാണ് ചട്ടം.

 സുരക്ഷയില്ലാതെ

സുരക്ഷയില്ലാതെ

പ്രത്യേകം സുരക്ഷയോടെയാണ് ഇത് കൈകാര്യം ചെയ്യേണ്ടത്. എന്നാല്‍ പലയിടത്തും വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞാണ് യാതൊരു സുരക്ഷയുമില്ലാതെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ

<strong>എക്സിറ്റ് പോളുകള്‍ ഫലിച്ചാല്‍ ബിജെപിക്ക് ഡബിള്‍ ധമാക്ക!! കേരളത്തില്‍ നടക്കുക നാല് ഉപതിരഞ്ഞെടുപ്പ്!!</strong>എക്സിറ്റ് പോളുകള്‍ ഫലിച്ചാല്‍ ബിജെപിക്ക് ഡബിള്‍ ധമാക്ക!! കേരളത്തില്‍ നടക്കുക നാല് ഉപതിരഞ്ഞെടുപ്പ്!!

English summary
oppostion parties alleges evm rigging in different places
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X