കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിൻ; മരണഭയത്തെ വിൽക്കുന്നു, ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

Google Oneindia Malayalam News

പാട്ന; ഭരണത്തിലേറിയാൽ എല്ലാവർക്കും കൊവിഡ് വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന ബിഹാർ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ബിജെപി വാഗ്ദാനത്തിനെതിരെ പ്രതിപക്ഷം. കൊവിഡിനെ ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ജനത്തിന്റെ മരണഭയത്തെ വിൽക്കുകയാണെന്നും ആർജെഡി വിമർശിച്ചു.

കൊവിഡ് വാക്സിൻ എന്നത് രാജ്യത്തിന്റേതാണ്.അല്ലാതെ ബിജെപിയുടേതല്ല. രോഗത്തിൻറെയും മരണത്തിൻറെയും ഭയം വിൽക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗം അവർക്കില്ലെന്നതാണ് വാക്സിൻ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ നിന്ന് മനസിലാകുന്നത്. ബിഹാരി ആത്മാഭിമാനമുള്ളവനാണ്, മക്കളുടെ ഭാവി ഒരു ചെറിയ കാര്യങ്ങൾക്ക് വിൽക്കുന്നവന്നവനല്ല, ആർജെഡി ട്വീറ്റ് ചെയ്തു.

bihar

പ്രകടന പത്രിക പുറത്തിറക്കാൻ നിർമ്മലാ സീതാരാമൻ ബിഹാറിൽ എത്തിയതിനെതിരെ ആർജെഡി പരിഹസിച്ചു. പാർട്ടിക്ക് സംസ്ഥാനത്ത് ഉയർത്തിക്കാട്ടാൻഒു ബിജെപി മുഖമില്ല.ധനമന്ത്രിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അവർ ഇവിടെ ഉള്ളതുകൊണ്ട് ഒരു കാര്യം ചോദിക്കാം. എന്തുകൊണ്ടാണ് ബീഹാറിന് പ്രത്യേക പാക്കേജും പ്രത്യേക സംസ്ഥാന പദവിയും നൽകാത്തത് എന്ന് ആദ്യം പറയൂ,ആർജെഡി തലവൻ തേജസ്വി യാദവ് ചോദിച്ചു.

മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്രത്തിനെതിരെ രംഗത്തെത്തി. എപ്പോഴാണ് കൊവിഡ് വാക്‌സിന്‍ കിട്ടുകയെന്നറിയാന്‍ തെരഞ്ഞെടുപ്പ് എന്നാണെന്ന് നോക്കൂ എന്നായിരുന്നു രാഹുൽ പരിഹസിച്ചത്. ഇന്ത്യയിലെ സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ വിതരണം പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് കുറേ പൊളളയായ വാഗ്ദാനത്തിനൊപ്പം കൊവിഡ് വാക്സിനും എന്ന് ലഭിക്കുമെന്നറിയാൻതിരഞ്ഞെടുപ്പ് തീയതിയും നോക്കൂവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
റഷ്യൻ വാക്സിൻ ഇതാ ഇന്ത്യയിൽ..10 കോടി ഡോസുകൾ

ഇന്നായിരുന്നു ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. വമ്പൻ പ്രഖ്യാപനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 19 ലക്ഷം പേര്‍ക്ക് തൊഴിലെന്ന വാഗ്ദാനവും പ്രകടന പത്രികയിലുണ്ട്. പത്ത് ലക്ഷം പേര്‍ക്ക് തൊഴിലെന്നതായിരുന്നു ആര്‍ജെഡി-കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യത്തിന്‍റെ വാഗ്ദാനം.

കൊവിഡ് വാക്സിന് അരികെ ഇന്ത്യ; കൊവാക്സിന് മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതികൊവിഡ് വാക്സിന് അരികെ ഇന്ത്യ; കൊവാക്സിന് മൂന്നാം ഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതി

 ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ അക്കാര്യം മനസിലാക്കിയില്ലേങ്കിൽ; രൂക്ഷമായി വിമർശിച്ച് മാർ കുറിലോസ് ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റുകള്‍ അക്കാര്യം മനസിലാക്കിയില്ലേങ്കിൽ; രൂക്ഷമായി വിമർശിച്ച് മാർ കുറിലോസ്

വീണ്ടും പ്രസിഡന്റ് ആയാൽ ചൈനയ്ക്ക് മറുപടി നൽകും; ഡൊണാൾഡ് ട്രംപ്വീണ്ടും പ്രസിഡന്റ് ആയാൽ ചൈനയ്ക്ക് മറുപടി നൽകും; ഡൊണാൾഡ് ട്രംപ്

കോൺഗ്രസിനെ പൂട്ടാൻ യെഡ്ഡിക്ക് കൈകൊടുത്ത് കുമാരസ്വാമി?; കളത്തിലിറങ്ങി ഡികെ ശിവകുമാറുംകോൺഗ്രസിനെ പൂട്ടാൻ യെഡ്ഡിക്ക് കൈകൊടുത്ത് കുമാരസ്വാമി?; കളത്തിലിറങ്ങി ഡികെ ശിവകുമാറും

English summary
oppostion slams bjp over its annoncement regarding covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X