ശശികല സമ്മതിച്ചാലും, ഗവര്‍ണര്‍ വിചാരിച്ചാലും പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരില്ല...
ചെന്നൈ: ആരും പ്രതീക്ഷിക്കാത്ത ഒരു മാസ്റ്റര്‍ സ്‌ട്രോക്കാണ് തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്ന ഒ പി എസ് ഇന്നലെ കളിച്ചത്. തന്റെ വഴികാട്ടിയായ അമ്മയുടെ ആത്മാവിനോട് സംസാരിച്ചു എന്ന് പറഞ്ഞ് ആദ്യം ആരാധകരെ കയ്യിലെടുത്തു. പിന്നാലെ പറഞ്ഞു, ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍, മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച തീരുമാനം പുനപരിശോധിക്കുമെന്ന്.
Read Also: മുഖ്യമന്ത്രിക്കസേര മാത്രമല്ല, പാര്‍ട്ടി സെക്രട്ടറി സ്ഥാനവും പോകും, തോഴി ശശികല അടപടലം കുടുങ്ങും!
Read Also: പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്... പനീര്‍ശെല്‍വത്തിന്റെ ഈ ധൈര്യത്തിന് പിന്നില്‍ അമ്മയുടെ ആത്മാവ്?
ഒ പനീര്‍ശെല്‍വം വിചാരിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പറ്റുമോ. ഇല്ല എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ശശികല എതിര്‍ക്കും എന്നതും എം എല്‍ എമാരുടെ പിന്തുണ ഇല്ല എന്നതും ഒന്നുമല്ല വിഷയം. പനീര്‍ശെല്‍വം തിടുക്കപ്പെട്ട് സമര്‍പ്പിച്ച രാജി ഗവര്‍ണര്‍ സ്വീകരിച്ചുപോയി. അത് പിന്‍വലിക്കാന്‍ ഇനി ഗവര്‍ണര്‍ വിചാരിച്ചാല്‍ പോലും പറ്റില്ല, അതാണ് വിഷയം. ഇനി പനീര്‍ശെല്‍വത്തിന് മുന്നില്‍ എന്തൊക്കെ വഴിയുണ്ട് എന്ന് നോക്കാം...

ഗവര്‍ണര്‍ രാജി സ്വീകരിച്ചു
ഒ പനീര്‍ശെല്‍വത്തിന്റെ രാജി ഗവര്‍ണര്‍ വിദ്യാസാഗര്‍ സ്വീകരിച്ചുകഴിഞ്ഞു എന്നാണ് അറിയുന്നത്. എന്ന് വെച്ചാല്‍ ഒ പനീര്‍ശെല്‍വം ഇപ്പോള്‍ മുഖ്യമന്ത്രിയല്ല. ഒരിക്കല്‍ ഗവര്‍ണര്‍ രാജി സ്വീകരിച്ചുകഴിഞ്ഞാല്‍ പിന്നെ രാജി പിന്‍വലിക്കാന്‍ കഴിയില്ല. ഇതാണ് ചട്ടം. - നിയമ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെയാണ്. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാജി തീരുമാനം പിന്‍വലിക്കാം എന്ന് പനീര്‍ശെല്‍വം പറഞ്ഞത് നടക്കില്ല എന്ന് സാരം.

ഗവര്‍ണര്‍ക്കും സഹായിക്കാന്‍ കഴിയില്ല
ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വിചാരിച്ചാല്‍ പോലും ഒ പനീര്‍ശെല്‍വത്തിന് നിലവിലെ സാഹചര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി തുടരാന്‍ പറ്റില്ല എന്നതാണ് സ്ഥിതി. പനീര്‍ശെല്‍വത്തിനോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്‌നാടിന്റെ കാവല്‍ മുഖ്യമന്ത്രിയാണ് ഒ പി എസ് എന്ന ഒ പനീര്‍ശെല്‍വം.

മറ്റൊരു വഴി കൂടിയുണ്ട്
പനീര്‍ശെല്‍വത്തിന്റെ രാജി സ്വീകരിച്ച പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ക്ക് ചെയ്യാന്‍ പറ്റുന്ന മറ്റൊരു കാര്യം, പനീര്‍ശെല്‍വത്തിനോട് അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാം എന്നുള്ളതാണ്. അങ്ങനെ വന്നാല്‍ പനീര്‍ശെല്‍വം ഭൂരിപക്ഷം തെളിയിക്കേണ്ടിവരും. നിലവില്‍ അത് സാധ്യമാകുമോ എന്നത് കണ്ടറിയണം. അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുടെ പിന്തുണയുള്ള നേതാവിനെ മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ക്ക് ക്ഷണിക്കാം.

ഹൈക്കോടതിയുടെ വിധിയിലേക്ക്
സ്വീകരിക്കപ്പെട്ട രാജി പിന്‍വലിക്കാന്‍ പറ്റില്ല എന്ന ഹൈക്കോടതി വിധിയാണ് ഈ ആശയക്കുഴപ്പങ്ങള്‍ക്ക് എല്ലാം കാരണം. രാഷ്ട്രീയ പശ്ചാത്തലത്തിലല്ല കോടതി വിധി എന്നത് രസകരമായ മറ്റൊരു കാര്യം. രാജി എന്നാല്‍ കണ്ടീഷനുകളില്ലാതെ ചുമതലകളില്‍ നിന്നുമുള്ള വിടുതലാണ്. ഒരിക്കല്‍ സ്വീകരിക്കപ്പെട്ടാല്‍ അത് പിന്‍വലിക്കാന്‍ സാധ്യമല്ല - ഇതായിരുന്നു കോടതി പറഞ്ഞത്.












Click it and Unblock the Notifications