കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണ്ണാഡിഎംകെയില്‍ തര്‍ക്കം രൂക്ഷം...!! പളനിസ്വാമിയും പനീര്‍ശെല്‍വവും ഒന്നിക്കില്ല...!

  • By Anamika
Google Oneindia Malayalam News

ചെന്നൈ: അണ്ണാ ഡിഎംകെയില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്. അണ്ണാ ഡിഎംകെ പുരൈട്ച്ചി തലൈവി വിഭാഗവും അണ്ണാ ഡിഎംകെ അമ്മാ വിഭാഗവും തമ്മിലുള്ള ലയനത്തിനുള്ള സാധ്യതകള്‍ അടഞ്ഞു. ലയന ചര്‍ച്ചകള്‍ക്കായി പനീര്‍ശെല്‍വം രൂപം നല്‍കിയ ഏഴംഗ പാനലിനെ പിരിച്ചുവിട്ടു. ഇരുവിഭാഗങ്ങളും തമ്മില്‍ നിരവധി വട്ട ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. തങ്ങളുടെ ആവശ്യങ്ങള്‍ പളനിസ്വാമി പക്ഷം അംഗീകരിക്കാത്തതിനാല്‍ ലയനം സാധ്യമല്ലെന്നാണ് ഓപിഎസ് ക്യാമ്പ് പറയുന്നത്. ശശികലയേയും ടിടിവി ദിനകരനേയും പുറത്താക്കണമെന്നും ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണം എന്നതുമായിരുന്നു പനീര്‍ശെല്‍വം മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങള്‍.

പേടിപ്പിക്കല്ലേ ഗോപാലകൃഷ്ണാ...ഇതെന്റെ ഷോ..!! ബിജെപി നേതാവിനെ വലിച്ച് കീറി ഒട്ടിച്ച് നികേഷ് കുമാർ..!!പേടിപ്പിക്കല്ലേ ഗോപാലകൃഷ്ണാ...ഇതെന്റെ ഷോ..!! ബിജെപി നേതാവിനെ വലിച്ച് കീറി ഒട്ടിച്ച് നികേഷ് കുമാർ..!!

aiadmk

നിലവില്‍ 12 എംപിമാരും 11 എംഎല്‍എമാരുമാണ് പനീര്‍ശെല്‍വത്തിനൊപ്പം ഉള്ളത്. പളനിസ്വാമി പക്ഷത്തിലുള്ള എംഎല്‍എമാരില്‍ ചിലര്‍ ശശികല പക്ഷത്തേക്ക് കൂറുമാറിക്കഴിഞ്ഞു. പാര്‍ട്ടി കൈവിട്ടുപോകുമെന്ന ഘട്ടം വന്നപ്പോഴാണ് പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്താനുള്ള ചര്‍ച്ചകള്‍ പളനിസ്വാമി വീണ്ടും ആരംഭിച്ചത്. എന്നാല്‍ ഇത് പരാജയപ്പെട്ട സാഹചര്യത്തില്‍ അണ്ണാ ഡിഎംകെയില്‍ കാര്യങ്ങള്‍ വഷളാവുകയാണ്. കൂടുതല്‍ എംഎല്‍എമാര്‍ ശശികലയ്‌ക്കൊപ്പമോ പനീര്‍ശെല്‍വത്തിനൊപ്പമോ പോവുകയാണെങ്കില്‍ അണ്ണാ ഡിഎംകെ വീണ്ടും പിളരുകയും സര്‍ക്കാര്‍ താഴെ പോവുകയും ചെയ്യും.

English summary
AIADMK rift worsened as OPS camp dissolves panel for merger talks with EPS camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X