Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പിന് മുൻപ് അമ്പരപ്പിക്കുന്ന നീക്കം, മുൻ മുഖ്യമന്ത്രി ഓപിഎസ് ഡിഎംകെയിൽ, എൻഡിഎയ്ക്ക് ഞെട്ടൽ

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ അമ്പരപ്പിക്കുന്ന രാഷ്ട്രീയ നീക്കം. മുൻ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന എഐഎഡിഎംകെ നേതാവ് ഒ. പനീർസെൽവം ഡിഎംകെയിൽ ചേർന്നു. അണ്ണാ അറിവാലയത്തിൽ വെച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഓപിഎസിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. വിശ്വസ്തനായ ഉസിലംപട്ടി എംഎൽഎ അയ്യപ്പൻ അടക്കമുളളവും ഓപിഎസ്സിനൊപ്പമുണ്ടായിരുന്നു.

തമിഴ്നാട്ടിൽ എഐഎഡിഎംകെയുടെ സഹായത്തോടെ മുന്നേറ്റമുണ്ടാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് ഈ നീക്കം വലിയ തിരിച്ചടിയായേക്കും. പ്രത്യേകിച്ച് തെക്കൻ തമിഴ്‌നാട്ടിലെ തേവർ വോട്ടുബാങ്കിന്മേൽ ഓപിഎസ്സിനുളള സ്വാധീനം എൻഡിഎയ്ക്ക് തലവേദനയായേക്കും. മധുര, തേനി ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ ശക്തമായ തേവർ സമുദായ സാന്നിധ്യമുണ്ട്. ഇത് പരമ്പരാഗതമായി എഐഎഡിഎംകെയുടെ പ്രധാന വോട്ടുബാങ്കായിരുന്നു. ഓപിഎസ് കളം മാറിയതോടെ ഇവിടുടെ ഡിഎംകെ വിരുദ്ധ വോട്ടുകൾ വിഭജിക്കപ്പെടും.

തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരിൽ ഒരു ചായക്കടക്കാരനായിട്ടിരിക്കവേ ആയിരുന്നു ഒപിഎസിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1970-കളിൽ എം.ജി.ആർ. ആരംഭിച്ച അണ്ണാ ഡിഎംകെയിൽ സാധാരണ പ്രവർത്തകനായി ചേർന്ന അദ്ദേഹം പെരിയകുളം നഗരസെക്രട്ടറി, തേനി ജില്ലാ സെക്രട്ടറി പദവികളിലെത്തി. തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് മൂന്ന് തവണ അദ്ദേഹം എത്തി. 2001-ൽ ജയലളിത അയോഗ്യയാക്കപ്പെട്ടപ്പോഴും, 2014-ൽ അവർക്ക് ജയിൽ ശിക്ഷ ലഭിച്ചപ്പോഴും, 2016-ൽ അവരുടെ മരണശേഷം പുലർച്ചെ ഒരു മണിക്കും ഒപിഎസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ops

2017-22ൽ അണ്ണാ ഡിഎംകെ കോ-ഓർഡിനേറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ധനകാര്യം, പൊതുമരാമത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ കൈകാര്യം ചെയ്യുകയും ബോഡിനായ്ക്കന്നൂരിൽ നിന്ന് പലതവണ എംഎൽഎയാവുകയും ചെയ്തു. നേതൃത്വത്തർക്കത്തെ തുടർന്ന് 2022 ജൂലൈ 11-ന് എടപ്പാടി കെ. പളനിസാമി നേതൃത്വത്തിലുള്ള ജനറൽ കൗൺസിൽ ഒപിഎസിനെ അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കി. തുടർന്ന് അനുയായികളുമായിച്ചേർന്ന് പാർട്ടിയെ വീണ്ടെടുക്കാൻ നിയമപോരാട്ടങ്ങളിലൂടെ അദ്ദേഹം ശ്രമിച്ചു.

2022-25 കാലയളവിൽ "അണ്ണാ ഡിഎംകെ തൊണ്ടർഗൾ ഉരിമ മീത്ചി കുഴു" എന്ന സംഘടനയ്ക്ക് ഒപിഎസ് രൂപം നൽകി. ഇത് പിന്നീട് "കഴകം" ആയി മാറി. എന്നാൽ ഇതൊരു രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയായിരുന്നില്ല. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാമനാഥപുരത്ത് സ്വതന്ത്രനായി മത്സരിച്ച ഒപിഎസ് 3.42 ലക്ഷം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎയുമായി താത്കാലിക സഹകരണത്തിനുശേഷം 2025 ഓഗസ്റ്റിൽ അവഗണന ആരോപിച്ച് അദ്ദേഹം സഖ്യം ഉപേക്ഷിച്ചു.

അതിന് ശേഷമാണ് പതിറ്റാണ്ടുകളായി പ്രധാന എതിരാളി ആയിരുന്ന ഡിഎംകെയിലേക്കുളള ഓപിഎസിന്റെ അമ്പരപ്പിക്കുന്ന ചുവടുമാറ്റം. തന്റെ തീരുമാനം കൂറുമാറ്റമല്ല, മറിച്ച് ഒരു തിരിച്ചുപോക്കാണെന്നെന്നാണ് ഓപിഎസ്സിന്റെ പ്രതികരണം. മാത്രമല്ല എംകെ സ്റ്റാലിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. സ്റ്റാലിന്റെ നേതൃത്വത്തെ രാജ്യം ഉറ്റുനോക്കുകയാണെന്നും, ഒരു പാർട്ടിയെ നയിക്കുന്ന ശൈലിക്ക് സ്റ്റാലിൻ മാതൃക കാണിച്ചുവെന്നും പനീർസെൽവം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്റ്റാലിൻ എല്ലാ മേഖലകളിലും വികസനവും കാര്യക്ഷമമായ ഭരണവും നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ബോഡിനായ്ക്കന്നൂരോ തേനി മണ്ഡലത്തിലോ ഡിഎംകെ സ്ഥാനാർത്ഥിയായി ഒപിഎസ് മത്സരിക്കാനാണ് സാധ്യത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+