കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഐഡിഎംകെയില്‍ വെടിനിര്‍ത്തല്‍, ഒപിഎസ് തിരിച്ചുവന്നേക്കും!! കാരണം ഇതാണ്...

പാര്‍ട്ടി വിട്ടവരെ തിരിച്ചുവിളിച്ച് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദിനകരന്‍

  • By Manu
Google Oneindia Malayalam News

ചെന്നൈ: പിളര്‍പ്പിലേക്ക് നീങ്ങുകയായിരുന്ന എഐഡിഎംകെയില്‍ വെടിനിര്‍ത്തല്‍. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനുശേഷം ശശികല, ഒ പനീര്‍ശെല്‍വം ഗ്രൂപ്പുകളിലായി തിരിഞ്ഞ് പോരടിച്ച എഐഡിഎംകെയെ ഒന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായിക്കഴിഞ്ഞു.

ദിനകരന്‍ പറഞ്ഞത്

പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ ടി ടി വി ദിനകരനാണ് പനീര്‍ശെല്‍വം പക്ഷത്തെ തങ്ങളുടെ ഭാഗത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി തടവുശിക്ഷ വിധിച്ചപ്പോള്‍ പാര്‍ട്ടിയുടെ സെക്രട്ടറി കൂടിയായ ശശികലയാണ് ദിനകരനെ തന്റെ അസിസ്റ്റന്റായി തിരഞ്ഞെടുത്തത്.

എല്ലാവര്‍ക്കും സ്വാഗതം

പുറത്താക്കപ്പെട്ടവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്നും മാതൃവാല്‍സല്യത്തോടെ അവരെ തിരിച്ചെടുക്കുമെന്നും ദിനകരന്‍ എഐഡിഎംകെ ആസ്ഥാനത്തു വച്ച് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഒപിഎസിന്റെ പേര് പരാമര്‍ശിക്കാതെയാണ് ദിനകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സ്വയം പാര്‍ട്ടി വിട്ടുപോയവരുമായി ചര്‍ച്ച നടത്തുമോയെന്നതിനെക്കുറിച്ച് ദിനകരന്‍ മൗനം പാലിച്ചു.

നിയമനത്തില്‍ അസ്വാഭാവികതയില്ല

തന്നെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ശശികല നിയമിച്ചില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ദിനകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഇതുവരെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെന്ന പദവി ഇല്ലായിരുന്നുവെന്നും ദിനകരനെ നിയമിച്ചത് പാര്‍ട്ടി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും നേരത്തേ പനീര്‍ശെല്‍വം ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് ദിനകരന്‍ ഇക്കാര്യം പറഞ്ഞത്. നേരത്തേ ജയലളിത പല ചുമതലകളും തനിക്കു നല്‍കിയിരുന്നെന്നും എഎംപി വരെ ആക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തേയും വഞ്ചനകള്‍ കണ്ടിട്ടുണ്ട്

എഐഡിഎംകെ നേതൃത്വത്തിനെതിരേ പനീര്‍ശെല്‍വം വിഭാഗം സംസ്ഥാനതല കാംപയിന്‍ നടത്താന്‍ പോവുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ദിനകരന്റെ മറുപടി ഇതായിരുന്നു. നേരത്തേയും ഇത്തരം വഞ്ചനകള്‍ പാര്‍ട്ടിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവയെയെല്ലാം അതിജീവിക്കാന്‍ സാധിച്ചിട്ടുമുണ്ട്.

ശത്രു ഡിഎംകെ തന്നെ

പനീര്‍ശെല്‍വം ഗ്രൂപ്പല്ല തങ്ങളുടെ ശത്രുക്കളെന്നു ദിനകരന്‍ പറഞ്ഞു. എഐഡിഎംകെ രൂപീകരിച്ചതു മുതല്‍ മുഖ്യ ശത്രുക്കള്‍ ഡിഎംകെയാണെന്നും ഇനിയും അവര്‍ തന്നെയായിരിക്കും പ്രധാന എതിരാളികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പനീര്‍ശെല്‍വത്തെയും മറ്റ് എംഎല്‍എമാരെയും ഡിഎംകെ ഉപയോഗിക്കുകയാണെന്നും ദിനകരന്‍ വ്യക്തമാക്കി.

English summary
AIADMK deputy general secretary T.T.V. Dinakaran said the party would “accept with motherly affection” anybody who had gone out of the “parent organisation” and wanted to return.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X