17 സെക്കന്റില്‍ ഈ ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്താമോ? പറ്റുന്നില്ല...? യൂസ് യുവര്‍ ബ്രെയിന്‍
ഒപ്ടിക്കല്‍ ഇല്യൂഷന്‍ അല്ലെങ്കില്‍ ഒപ്ടിക്കല്‍ ഇമേജ് എന്ന മൈന്റ് ടെസ്റ്റ് പസിലിന് ഇന്ന് വലിയ പ്രചാരം ലഭിക്കുന്നുണ്ട്. ഒരാളുടെ ചിന്താശേഷി വര്‍ധിപ്പിക്കാനും സൂക്ഷ്മമായ നിരീക്ഷണ പാടവം പരിശോധിക്കാനും ഒപ്ടിക്കല്‍ ഇമേജുകള്‍ കൊണ്ട് സാധിക്കും.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒപ്ടിക്കല്‍ ഇമേജ് പസിലുകള്‍ വ്യാപകമായി വരുന്നുണ്ട്. പൊതുവെ ഒപ്ടിക്കല്‍ ഇല്യൂഷനുകളില്‍ രണ്ട് തരത്തിലുള്ള ഇമേജുകളാണ് പ്രധാനമായും വരാറുള്ളത്. ഒന്ന് വിഷ്വല്‍ ഇല്യൂഷനാണ്. മറ്റൊന്ന് പേഴ്സണാലിറ്റി ടെസ്റ്റ്.

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ടെസ്റ്റ് ഈ ദിവസങ്ങളില്‍ പ്രചാരം നേടുന്ന ബ്രെയിന്‍ ടീസറാണ്. ഈ ബ്രെയിന്‍ ടീസര്‍ ഒരു ഒപ്റ്റിക്കല്‍ മിഥ്യ ആളുകളില്‍ സൃഷ്ടിക്കുന്നു. കാരണം ഉപയോക്താക്കള്‍ക്ക് ഒരു നിശ്ചിത സമയത്തിനുള്ളില്‍ സമാന രൂപത്തിലുള്ള നിരവധി ചിത്രങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക വസ്തുവിനെ കണ്ടെത്തേണ്ടതുണ്ട്.

image courtsey: https://www.jagranjosh.comഇന്ന്
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വിഷ്വല്‍ ഇല്യൂഷന്‍ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നതാണ്. ട്വിറ്ററിലും ഫേസ്ബുക്കിലുമായി ആയിരക്കണക്കിന് ആളുകളാണ് ഇത് ഷെയര്‍ ചെയ്തത്. 17 സെക്കന്റിനുള്ളില്‍ ഈ ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന മൃഗത്തെ കണ്ടെത്തുക എന്നുള്ളതാണ് ടാസ്ക്. വലിയൊരു ജനക്കൂട്ടമാണ് ചിത്രത്തില്‍ കാണുന്നതെങ്കിലും അവരുടെ ഇടയില്‍ ഒരു മൃഗവും ഒളിഞ്ഞിരിപ്പുണ്ട്.

17 സെക്കന്‍ഡിനുള്ളില്‍ നിങ്ങളെ ഉറ്റുനോക്കുന്ന മുഖങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന പൂച്ചയെ കണ്ടെത്തുക എന്നതാണ് നിങ്ങളുടെ ജോലി. രസകരമായ പ്രതികരണങ്ങളാണ് ഈ ചിത്രത്തിന് പിന്നാലെ വരുന്നത്. ഒരു പൂച്ചയാണ് ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന മുഖം എന്ന ക്ലൂ എല്ലാവര്ക്കും ഉണ്ട്. എന്നാല്‍ അത് അവിടെയാണ് എന്ന് കണ്ടുപിടിക്കുക എന്നുള്ളതാണ് ശ്രമകരം.

'എനിക്ക് ഇവിടെ ഒരു പൂച്ചയെയും കണ്ടെത്താന്‍ കഴിയുന്നില്ല, അത് എവിടെയാണ്?'', സോഷ്യല്‍ മീഡിയയിലെ ഒരു ഉപയോക്താവ് ചോദിക്കുന്നു. എന്നാല്‍ ''ഞാന്‍ അത് കണ്ടെത്തി, അത് എത്ര നന്നായി മറച്ചുവെന്ന് നോക്കൂ,'' എന്നാണ് മറ്റൊരാള്‍ പറയുന്നത്. നിങ്ങള്‍ക്കും ഈ ചിത്രങ്ങള്‍ പരിശോധിച്ച് പൂച്ചയുണ്ടോ എന്ന് പരിശോധിച്ച് നോക്കാവുന്നതാണ്.

image courtsey: https://www.jagranjosh.com
ഇനി നിങ്ങള്‍ക്ക് ഇത് കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഉപയോഗിക്കേണ്ട ഒരു ട്രിക്ക് ഇപ്രകാരമാണ്. അതിലൂടെ നിങ്ങള്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ കഴിയും. ചിത്രത്തിന്റെ മധ്യത്തില്‍ നിന്ന് നോക്കാന്‍ തുടങ്ങുക.അത്തരം ചിത്രങ്ങളില്‍, ചിത്രകാരന് ചിത്രത്തിന്റെ മധ്യഭാഗത്ത് എവിടെയെങ്കിലും ലക്ഷ്യം മറയ്ക്കുന്നു.

ഒറ്റയടിക്ക് പൂച്ചയെ കണ്ടെത്താനായില്ലെങ്കില്‍, ചിത്രത്തിന്റെ മധ്യഭാഗത്ത്, ചിത്രത്തിന്റെ കോണുകളിലേക്ക് നോക്കാന്‍ ശ്രമിക്കുക. ഈ ട്രിക്ക് പാലിക്കുമ്പോള്‍ തന്നെ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന പൂച്ചയെ നിങ്ങള്‍ കണ്ടെത്തും. ഇനി ഒരുപക്ഷെ ഈ ട്രിക്കില്‍ നിങ്ങള്‍ക്ക് പൂച്ചയെ കാണാന്‍ സാധിക്കുന്നില്ല എങ്കില്‍ ഒരു സൂചന കൂടി തരാം. ചിത്രത്തിലെ മുഖങ്ങള്‍ക്കിടയില്‍ നിന്ന് എത്തി നോക്കുന്ന തരത്തിലാണ് ഇവിടെ പൂച്ചയെ പ്ലേസ് ചെയ്തിരിക്കുന്നത്. അതിനാല്‍ പൂര്‍ണ്ണരൂപമുള്ള പൂച്ചയല്ല ചിത്രത്തില്‍ ഉള്ളത് എന്ന് മനസിലാക്കാം.

image courtsey: https://www.jagranjosh.com
ഇനിയും നിങ്ങള്‍ക്ക് ചിത്രം കാണാനായില്ല എങ്കില്‍ മുകളിലെ ചിത്രമാണ് ഈ പസിലിന്റെ ഉത്തരം. ചിത്രങ്ങളുടെ നിറങ്ങള്‍ പരസ്പരം സാമ്യമുള്ളതിനാല്‍ ഇവിടെ മിഥ്യ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് 17 സെക്കന്റില്‍ ഈ പൂച്ചയെ കാണുക എന്നുള്ളത് അസാധ്യമാകുന്നത്. ഇവിടെ പൂച്ച വേറിട്ടു നില്ക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ സൂചന.
ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications