കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

40 സെക്കന്‍ഡിനുള്ളില്‍ 16 കടുവയെ കണ്ടെത്താന്‍ സാധിക്കുമോ? വൈറലായി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജ്

Google Oneindia Malayalam News

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജിന്റെ മായാജാലം അത്ര പെട്ടെന്നൊന്നും അവസാനിക്കുന്നില്ല. പുതിയ ചിത്രങ്ങള്‍ ഓരോന്നായി വന്നുകൊണ്ടിരിക്കുകയാണ്. ഡാവിഞ്ചി അടക്കമുള്ള പ്രശസ്തര്‍ ഇതിനോടകം ഒപ്ടിക്കല്‍ ഇമേജ് രൂപത്തില്‍ വന്ന് കഴിഞ്ഞു. ഇന്റര്‍നെറ്റില്‍ പക്ഷേ തരംഗമായി കൊണ്ടിരിക്കുകയാണ് ഓരോ ചിത്രങ്ങളും നിങ്ങളുടെ ഇന്റലിജന്‍സ് അളക്കാനുള്ള മാര്‍ഗം കൂടിയാണ് ഈ ചിത്രങ്ങള്‍.

35 സെക്കന്‍ഡിനുള്ളില്‍ പ്രണയത്തിന്റെ രഹസ്യം അറിയാം; വൈറലായി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍35 സെക്കന്‍ഡിനുള്ളില്‍ പ്രണയത്തിന്റെ രഹസ്യം അറിയാം; വൈറലായി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍

അതുകൊണ്ട് തന്നെ ആരാധകര്‍ ഒരുപാടുണ്ട്. പല ചിത്രങ്ങളിലും നിരവധി കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത് കണ്ടുപിടിക്കുന്നവര്‍ ബുദ്ധിമാന്‍മാരാണെന്ന് കണ്ടെത്തുക എളുപ്പമാണ്. അത് മാത്രമല്ല ഇത് എത്ര വേഗത്തില്‍ കണ്ടെത്തുന്നുവോ അത്രയും വേഗം ബൗദ്ധിക നിലവാരം എത്രത്തോളമുണ്ടെന്നും കണ്ടെത്താം.

1

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ എന്ന് വിളിക്കുന്നത്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജുകളില്‍ ഒന്ന് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഒരു കടുവയുടെ ചിത്രമാണിത്. ഇതുവരെ ഈ ചിത്രം പരിശോധിച്ച് അതില്‍ വിജയിച്ചത് ഒരു ശതമാനം ആളുകള്‍ മാത്രമാണ്. ഈ ചിത്രത്തില്‍ എത്ര കടുവയുണ്ടെന്ന് കണ്ടെത്തുകയാണ് ചലഞ്ച്. കേള്‍ക്കുമ്പോള്‍ എളുപ്പമായി തോന്നുമെങ്കിലും, അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ തന്നെ ഇത് കണ്ടെത്തണം. അതൊരല്‍പ്പം കടുപ്പമാണ്. നാല്‍പ്പത് സെക്കന്‍ഡുകള്‍ മാത്രമാണ് ഈ ചിത്രങ്ങളില്‍ ഉള്ള കടുവകളെ കണ്ടെത്താനായി അനുവദിച്ചിട്ടുള്ളത്. ഇതുവരെ അത് കണ്ടെത്തിയവര്‍ വളരെ ചുരുക്കമാണ്.

2

കടുവയുടെ ഈ ചിത്രത്തില്‍ നിരവധി കടുവകളും കടുവയുടെ രൂപങ്ങളുമുണ്ട്. 40 സെക്കന്‍ഡുകള്‍ നിങ്ങളുടെ കൈവശമുണ്ട്. ഈ ചിത്രത്തില്‍ നിന്ന് എത്ര കടുവകളെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. പതിനാറ് കടുവകള്‍ ഈ ചിത്രത്തിലുണ്ട്. എന്നാല്‍ എത്ര ശ്രമിച്ചാലും പരമാവധി മൂന്നെണ്ണം മാത്രം കണ്ടെത്താനേ നിങ്ങള്‍ക്ക് സാധിക്കൂ. യഥാര്‍ത്ഥ കടുവകളുടെ എണ്ണം വെറും ഒരു ശതമാനം ആളുകള്‍ക്ക് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്.

3

വാച്ചില്‍ സമയം സെറ്റ് ചെയ്ത് ഇതൊന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. എന്നാല്‍ എത്ര ആലോചിച്ചിട്ടും ഇത്രയും കടുവകള്‍ എവിടെയെന്ന് കണ്ടെത്താന്‍ സാധിക്കുന്നില്ല അല്ലേ. എങ്കില്‍ ഉത്തരം ഞങ്ങള്‍ പറഞ്ഞ് താരം. ആദ്യത്തെ രണ്ട് കടുവകളെ പെട്ടെന്ന് തന്നെ കണ്ടെത്താന്‍ ഇവര്‍ തന്നെയാണ് പ്രധാന വിഷയം. മുന്നില്‍ തന്നെ ഇരിക്കുന്നുണ്ട്. കൂടാതെ കടുവകള്‍ക്ക് ഒപ്പം രണ്ട് കടുവ കുഞ്ഞുങ്ങളുമുണ്ട്. ഇനി കടുവകളുടെ സൈഡിലുള്ള ചെടികള്‍ക്ക് ഇടയില്‍ ഒരു കടുവയെ കണ്ടെത്താന്‍ ശ്രമിക്കൂ. അവിടെ മറ്റൊന്നിനെ കണ്ടെത്താന്‍ സാധിക്കും.

4

അതുപോലെ മരങ്ങളില്‍ വനോക്കൂ, അവിടെ ഏഴ് കടുവകളെ കണ്ടെത്താന്‍ കഴിയും. അതിന് ശേഷം ഇടത് വശത്തെ മരത്തിലും മരത്തിന്റെ താഴെയും നോക്കൂ, ബാക്കി നാല് കടുവകളെ കണ്ടെത്താന്‍ സാധിക്കും. ഹെക്ടിക് നിക് എന്ന ടിക് ടോക് ടൂസറാണ് ഈ ചിത്രം പങ്കുവെച്ചത്. ഈ 16 കടുവയെയും ഒറ്റനോട്ടത്തില്‍ കണ്ടെത്തുക ദുഷ്‌കരമാണ്. കാരണം ഈ ചിത്രങ്ങള്‍ ഓരോ കാഴ്ച്ചയിലും ഓരോ തരത്തിലാണ് അനുഭവപ്പെടുക. അതുകൊണ്ട് പെട്ടെന്ന് കണ്ടെത്താന്‍ ഏത് ബുദ്ധിമാനും കുറച്ച് സമയമെടുക്കും. അനുവദിച്ച സമയം പോരാതെ വരും.

5

ഈ ടെസ്റ്റില്‍ തോറ്റുപോയെങ്കില്‍ നിരാശരാവേണ്ട കാര്യമില്ല. 40 സെക്കന്‍ഡ് ടെസ്റ്റില്‍ പങ്കെടുത്ത വെറും ഒരു ശതമാനം ആളുകള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. അതും ജീനിയസായിട്ടുള്ള ആളുകളുടെ കാറ്റഗറിയാണ്. ഇവരുടെ കണ്ണും മസ്തിഷ്‌കവും തമ്മിലുള്ള പ്രവവര്‍ത്തനം അതിവേഗത്തിലാണെന്ന് മനസ്സിലാക്കാം. ടെസ്റ്റില്‍ പങ്കെടുത്ത 80 ശതമാനം ആളുകള്‍ക്കും 12 കടുവകളെ വരെ കണ്ടെത്താന്‍ സാധിച്ചിരുന്നു. ഇതില്‍ വിജയിക്കാത്തവരുടെ മസ്തികഷ്‌കത്തിന്റെ ഇടതുഭാഗമായിരിക്കും കൂടുതല്‍ പ്രവര്‍ത്തിക്കുക. ഇത്തരം ആളുകളെ പെട്ടെന്ന് ശ്രദ്ധതിരിക്കാന്‍ പറ്റും. കാരണം ഭാവനയും സ്വപ്‌നം കാണലും ഇവര്‍ക്ക് കൂടുതലായിരിക്കും.

സ്പൂഫ് വീഡിയോ സീരിയസായി എടുത്ത് കങ്കണ; ഖത്തര്‍ എയര്‍വേസ് ചീഫ് വിഡ്ഢിയെന്ന് മറുപടി, ട്രോള്‍സ്പൂഫ് വീഡിയോ സീരിയസായി എടുത്ത് കങ്കണ; ഖത്തര്‍ എയര്‍വേസ് ചീഫ് വിഡ്ഢിയെന്ന് മറുപടി, ട്രോള്‍

English summary
optical illusion image that have 16 tigers but how many tigers you will found, pics goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X