• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 സെക്കന്‍ഡ് തരാം, ഈ ചിത്രത്തിലെ ജിറാഫിനെ കണ്ടെത്താമോ? വൈറലായി ഒപ്ടിക്കല്‍ ചിത്രം!!

Google Oneindia Malayalam News

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ എല്ലാവരുടെയും ഹരമാണ്. പക്ഷേ ഉത്തരം കണ്ടെത്താനാവാതെ പലരും വട്ടം കറങ്ങുന്നതും ഇതില്‍ പതിവാണ്. ഈ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ കണ്ടെത്തുന്നവര്‍ നൂറില്‍ പത്ത് ശതമാനം പോലും ഉണ്ടാവാറില്ല. അതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്റെ മികവ്. ഇന്നത്തെ ചിത്രവും അത്തരമൊന്നാണ്.

വളരെ വേഗത്തില്‍ തന്നെ നിങ്ങള്‍ ഉത്തരം പറയാമെന്ന് കരുതുന്നുണ്ടെങ്കില്‍, നടന്നത് തന്നെ എന്ന് ഞങ്ങള്‍ക്ക് പറയേണ്ടി വരും. ഒരു ജിറാഫാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഈ സുന്ദരനെ കണ്ടെത്താന്‍ സാധിക്കുമോ എന്ന് ഒന്ന് ശ്രമിച്ച് നോക്കൂ. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഈ ചിത്രം വൈറലാണ്. വിശദമായി ഒന്ന് പരിശോധിച്ച് നോക്കാം.

1

ചിത്രം കടപ്പാട്-jagranjosh.com

ഘോര വനം തന്നെ ഈ ചിത്രത്തിലേക്ക് നോക്കിയാല്‍ കാണാം. ഇല്ലിക്കാടുകള്‍ നിറഞ്ഞ വനമാണ് ഇത്. ഇതിനിടയില്‍ ഒരു ജിറാഫ് ഒളിഞ്ഞിരിപ്പുണ്ട്. അതിനെ കണ്ടെത്തുകയെന്നത് കുറച്ച് ബുദ്ധിമുട്ടാണ്. ഇനി അതിലും ബുദ്ധിമുട്ടുള്ള കാര്യം പറയാം. നിങ്ങള്‍ക്ക് മുമ്പില്‍ ആകെയുള്ളത് ആറ് സെക്കന്‍ഡാണ് അതിനുള്ളില്‍ കണ്ടെത്തേണ്ടതാണ് ഈ ജിറാഫിനെ. നിര്‍ത്തി പോകാന്‍ തോന്നുന്നുണ്ടല്ലേ, നിരാശരാവേണ്ട ശ്രമിച്ചാല്‍ നിങ്ങള്‍ക്കും ഈ ജിറാഫിനെ കണ്ടെത്താം.

2

ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെയാണ് പടര്‍ന്നിരിക്കുന്നത്. മറഞ്ഞിരിക്കുന്ന ജിറാഫിനെ കണ്ടെത്താന്‍ മത്സരമാണ്. ജിറാഫുകള്‍ മറഞ്ഞിരിക്കാന്‍ പറ്റുമോ. അതും ഇത്രയും കഴുത്തിന് നീളമുള്ളതിനാല്‍. യഥാര്‍ത്ഥത്തില്‍ ഒന്ന് സൂക്ഷിച്ച് കണ്ണോടിച്ചാല്‍ തന്നെ ഈ ചിത്രത്തില്‍ ജിറാഫിനെ കണ്ടെത്താം. പക്ഷേ ഈ ചിത്രത്തിലെ കാടുകളുടെ നിറം മുതലെടുത്താണ് ഈ ജിറാഫ് നില്‍ക്കുന്നത്. പക്ഷേ ഈ ചിത്രത്തിലേക്ക് നോക്കിയാല്‍ നമ്മളുടെ കണ്ണുകള്‍ തന്നെ നമ്മളെ കണ്‍ഫ്യൂഷനിലാക്കും.

3

ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് വീറുള്ള സിംഹിണി; 4 മിനുട്ടില്‍ കണ്ടെത്തുമോ?ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് വീറുള്ള സിംഹിണി; 4 മിനുട്ടില്‍ കണ്ടെത്തുമോ?

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു മൃഗമായത് കൊണ്ടാണ് നമ്മള്‍ കണ്‍ഫ്യൂഷനിലാവുന്നത്. കാരണം അവര്‍ അറിയാതെയാണ് ഒപ്ടിക്കല്‍ ഇല്യൂഷനായി അവര്‍ മാറുന്നത്. നിങ്ങളില്‍ നിന്ന് മറഞ്ഞിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ ചിത്രത്തിലെ ജിറാഫ് ശരിക്കും ഫോട്ടോഗ്രാഫ് പോലെയുണ്ടാവില്ല. അതുകൊണ്ട് നോക്കുമ്പോള്‍ മരം നില്‍ക്കുന്നത് പോലെയുണ്ടാവും. ഉയരം പോലും നമുക്ക് അതുകൊണ്ട് മനസ്സിലാവില്ല. തല വരെ മരത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലായിരിക്കും.

4

കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഓടിക്കയറി മദ്യപന്‍, കൊച്ചിയില്‍ യുവതിക്കും മകള്‍ക്കും സംഭവിച്ചത്.....കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഓടിക്കയറി മദ്യപന്‍, കൊച്ചിയില്‍ യുവതിക്കും മകള്‍ക്കും സംഭവിച്ചത്.....

ഇതൊരു വലിയ കാടല്ല. പക്ഷേ മീഡിയം വലിപ്പത്തിലുള്ളത്. ഈ ഒപ്ടിക്കല്‍ ചിത്രം നിങ്ങളെ കണ്ണുകളെ സ്വാധീനീക്കുന്നതാണ്. അതിലൂടെ നമ്മുടെ മസ്തിഷ്‌കത്തെ വഴിതെറ്റിക്കും. അത് നമ്മുടെ കണ്ണിലേക്ക് കടത്തി വിടുന്ന നിറം കാരണമാണ്. അതിലൂടെ യഥാര്‍ത്ഥത്തില്‍ എന്താണോ അത് കാണാതെ മറ്റ് പല നിറവും രൂപവുമൊക്കെയാവും കടന്നു വരിക. ബ്രെയിന്‍ ടീസറുകള്‍ എന്നാണ് ഇതിനെ വിളിക്കുക. യഥാര്‍ത്ഥത്തില്‍ നമ്മള്‍ കാണാന്‍ ഉദ്ദേശിക്കുന്ന കാര്യമാവില്ല ഇതിലൂടെ കാണാന്‍ സാധിക്കുക.

5

ചിത്രം കടപ്പാട്-jagranjosh.com

ഇനിയൊരു കാര്യം കൂടി പറഞ്ഞ് തരാം. നല്ല ഇന്റലിജന്റ് ആണെങ്കില്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ രൂപപ്പെടാം. ഇനിയും നിങ്ങള്‍ക്ക് ജിറാഫിനെ കണ്ടെത്താന്‍ ആയില്ലേ. ഈ ചിത്രം നിങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ കുറച്ചൊരു നാണക്കേടാണ്. ചിത്രത്തിന്റെ വലത് ഭാഗത്തായി തന്നെ നില്‍ക്കുന്നുണ്ട് ഈ ജിറാഫ്. നീളമുള്ള മരക്കഷ്ണം പോലെയാണിത്. ഇത്രയും നേരം നോക്കിയപ്പോള്‍ ആകെ കണ്‍ഫ്യൂഷനായിട്ടുണ്ടാവുമല്ലേ. എന്തായാലും ജിറാഫിന് അത്തരം കണ്‍ഫ്യൂഷനൊന്നുമില്ല. നീളത്തിലുള്ള ആ തലയിലേക്ക് നോക്കിയാല്‍ തന്നെ ചിത്രത്തില്‍ ജിറാഫിനെ കണ്ടെത്താം.

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

English summary
optical illusion image that hides a giraffe goes viral, can you find it in six seconds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X