35 സെക്കന്‍ഡിനുള്ളില്‍ പ്രണയത്തിന്റെ രഹസ്യം അറിയാം; വൈറലായി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍

ലോകം മുഴുവന്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളാണ്. എന്താണ് ഇതെന്ന് ഇപ്പോഴും പിടികിട്ടാത്തവര്‍ ധാരാളമുണ്ട്. പക്ഷേ നിങ്ങളുടെ രഹസ്യങ്ങള്‍ വരെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളിലൂടെ കണ്ടെത്താം. ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷനെന്ന് വിളിക്കുന്നത്.

നിങ്ങളുടെ നിലവിലെ മൂഡ്, ചിന്തിക്കുന്ന രീതി എന്നിവയെല്ലാം കൊണ്ട് ഒരു ചിത്രത്തെ നിങ്ങള്‍ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളും, ഓരോ വസ്തുക്കളെയും ക്രമീകരിച്ചിരിക്കുന്ന രീതിയും കാരണം ഒരു ചിത്രത്തെ കുറിച്ച് നമ്മള്‍ക്ക് മിഥ്യാധാരണകളും വാരം. തലച്ചോറിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് വരെ ഈ ചിത്രം പരിശോധിക്കുന്നതിലൂടെ മനസ്സിലാക്കിയെടുക്കാം.

1

ഒപ്ടിക്കല്‍ ഇല്യൂഷന്റെ ഒരു ചിത്രം വൈറലായിരിക്കുകയാണ്. ഇതില്‍ നിങ്ങള്‍ എന്ത് കാണാന്‍ സാധിക്കുന്നു എന്നത് നിങ്ങളുടെ പ്രണയത്തിലെ രഹസ്യങ്ങളെ വരെ കണ്ടെത്താന്‍ സാധിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ എല്ലാവരും അന്ധരാണ്. വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമായിരിക്കില്ല ഓരോ വ്യക്തിയുടെയും പ്രണയ പങ്കാളിയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍. പക്ഷേ അതൊരു മായികമായ സ്വപ്‌നം പോലെയായിരിക്കും. വിദഗ്ധര്‍ പറയുന്നത് അതാണ് ഏറ്റവും നല്ലതെന്നാണ്. പക്ഷേ ചിലപ്പോഴെങ്കിലും ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. പല ഡയമെന്‍ഷനുകള്‍ ഉള്ള ഒരു ചിത്രം ഒന്ന് പരിശോധിക്കാം.

2

ചിത്രം ഇതാണ്. എന്താണ് ഒറ്റ നോട്ടത്തില്‍ കാണുന്നത്. ഒരാളുടെ മുഖം, ഒരു പക്ഷി, ഒരു മത്സ്യകന്യക, ഒരു മുത്തുച്ചിപ്പി എന്നിവയാണ്. ഈ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജില്‍ കാണിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പരിശോധിക്കുകയാണെങ്കില്‍ നിങ്ങളുടെ പ്രണയത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ഈ ചിത്രത്തില്‍ നിന്ന് ലഭിക്കും. യുക്രൈന്‍ ആര്‍ട്ടിസ്റ്റായ ഒലെക് ഷുപ്പാലിക്കാണ് ഈ ചിത്രം വരച്ചത്.

3

ഒരുപാട് ഒളിഞ്ഞ് കിടക്കുന്ന കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്. കൂടുതല്‍ നോക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ആദ്യ 35 സെക്കന്‍ഡില്‍ നിങ്ങള്‍ എന്താണ് കാണുന്നത്. ഒരാളെയാണോ, അതോ പക്ഷിയെയാണോ, അതോ മത്സ്യകന്യകയെയോ അതോ മുത്തുചിപ്പിയാണോ? അതിലൂടെ പ്രണയം തിരഞ്ഞെടുക്കുന്നതില്‍ നിങ്ങളുടെ ദൗര്‍ബല്യം തിരിച്ചറിയാന്‍ സാധിക്കും.

4

പക്ഷി മരക്കൊമ്പില്‍ പിടിച്ച് ഇരിക്കുന്നതാണ് നിങ്ങള്‍ കാണുന്നതെങ്കില്‍, ഒരാളെ നിങ്ങള്‍ക്ക് എപ്പോഴും അടുത്ത് വേണമെന്ന് കരുതാം. അതാണ് നിങ്ങളുടെ ദൗര്‍ബല്യം. ഏതൊരാളെയും നിങ്ങള്‍ നല്ല പോലെ കെയര്‍ ചെയ്യുന്നയാളായിരിക്കും. നിങ്ങളുടെ പങ്കാളിയെ ഏറ്റവും സന്തോഷിപ്പിക്കുന്നതായിരിക്കും ഏറ്റവും സന്തോഷം നിങ്ങള്‍ക്ക് തരുന്നത്. എന്നാല്‍ ഈ ഇഷ്ടം മറ്റൊരാളിലേക്ക് പോകാന്‍ അനുവദിക്കരുത്. അത് സന്തോഷത്തെ തന്നെ തകര്‍ക്കും.

5

ഒരാളുടെ മുഖമാണ് കാണുന്നതെങ്കില്‍ പ്രണയത്തിലെ വൈകാരികയായിരിക്കും നിങ്ങളുടെ ദൗര്‍ബല്യം. മുന്‍പുണ്ടായിരുന്ന ബന്ധം ഏതൊരാള്‍ക്കും ഇപ്പോഴും പ്രശ്‌നങ്ങളായി തുടരുന്നുണ്ടാവാം. അതുമല്ലെങ്കില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളാവാം. പഴയ പ്രണയത്തിലെ തകര്‍ച്ച പുതിയൊരു ബന്ധത്തിലേക്ക് പോകാന്‍ ആ വ്യക്തിയെ തടസ്സപ്പെടുത്തുന്നുണ്ടാവും. പക്ഷേ തീര്‍ച്ചയായും അത് കടന്ന് പോകണം. എങ്കില്‍ മാത്രമേ പ്രണയം പൂര്‍ണമായും ആസ്വദിക്കാനാവൂ. നിങ്ങള്‍ക്ക് മികച്ചതെന്ന് തോന്നുന്ന ഇടത്തേക്ക് പങ്കാളിയെയും കൊണ്ട് മാറിയാലും പ്രണയം പൂര്‍ണതയോടെ ഫീല്‍ ചെയ്യാന്‍ സാധിക്കും.

6

മത്സ്യകന്യകയാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ പ്രണയത്തില്‍ കൂടുതല്‍ വലുത് പ്രതീക്ഷിക്കുന്നവരാണെന്ന് കരുതേണ്ടി വരും. അതായത് ഒരാളെ തിരഞ്ഞെടുക്കാന്‍ പോകുമ്പോള്‍, ഇതിലും മികച്ചത് തനിക്ക് വരാനുണ്ടെന്ന തോന്നല്‍ എപ്പോഴുമുണ്ടാവും. ഒരുപക്ഷേ കൂടെയുള്ളത് ഏറ്റവും മികച്ചതാണെന്ന് തോന്നുന്നുണ്ടെങ്കിലും അങ്ങനെ ഉറപ്പായും പറയാനാവില്ല എന്നൊക്കെയുള്ള തോന്നലുണ്ടാവാം. ജീവിതത്തിലെ ഓരോ കാര്യത്തിലും നിങ്ങള്‍ ആദര്‍ശവാദിയായിരിക്കും. ഈ സംശയങ്ങള്‍ ഒരിക്കലും യഥാര്‍ത്ഥ പങ്കാളിയെ കണ്ടെത്തുന്നതില്‍ നിന്ന് പിന്നോട്ടടിക്കാതെ നോക്കണം.

7

ഇനി മുത്തുച്ചിപ്പിയാണ് കാണുന്നതെങ്കില്‍, പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ഭൗതികവാദിയാണെന്ന് പറയേണ്ടി വരും. പൂര്‍ണമായും അന്ധവിശ്വാസിയായിരിക്കില്ല. പക്ഷേ നല്ല കാര്യങ്ങള്‍ നിങ്ങള്‍ ഇഷ്ടപ്പെട്ടേക്കില്ല. നിങ്ങള്‍ക്ക് സാമ്പത്തിക അത്ര അടിത്തറയില്ലാത്ത ഒരാളോട് ഇഷ്ടം തോന്നാം. പക്ഷേ അത് പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറാവില്ല. ജീവിതത്തില്‍ നിലവാരം കൊണ്ടുവരുന്നത് നല്ല കാര്യമാണ്. എന്നാല്‍ അത് നിങ്ങളുടെ തീരുമാനങ്ങളെ മറയ്ക്കാനും സാധ്യതയുണ്ട്. അതിലൂടെ നല്ല ബന്ധങ്ങള്‍ സ്ഥാപിക്കുക ബുദ്ധിമുട്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+