Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിത്രത്തില്‍ 3 പേര്‍, ഉയരം കൂടുതല്‍ ആര്‍ക്കെന്ന് പറയാമോ? വൈറലായി ഒപ്ടിക്കല്‍ ഇമേജ്

ഒപ്ടിക്കല്‍ ഇമേജിനെ കുറിച്ച് ഇപ്പോള്‍ അധികം പറയേണ്ടതില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒരേസമയം ചിത്രങ്ങള്‍ കൊണ്ട് നിങ്ങളുടെ ബുദ്ധിയുടെ നിലവാരം പരിശോധിക്കാന്‍ വരെ സഹായിക്കുന്നതാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജുകള്‍. ഒരേസമയം ഉള്ളതെന്നും ഇല്ലാത്തതെന്നും തോന്നുന്നവയാണിത്. അതുകൊണ്ട് തന്നെ ഈ ചിത്രങ്ങളില്‍ എന്തൊക്കെ ഒളിഞ്ഞ് കിടക്കുന്നുണ്ടെന്ന് കണ്ടെത്തുക ദുഷ്‌കരമാകും.

എന്നാല്‍ അതാവശ്യം കുറച്ച് ബുദ്ധി ഉപയോഗിച്ചാല്‍ ഇത് കണ്ടെത്താനാകും. അതിനായി കുറച്ച് ബുദ്ധിമുട്ടണമെന്ന് മാത്രം. അത്തരമൊരു ഇമേജാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതിനെ കുറിച്ച് പരിശോധിക്കാം.

1

ഈ ചിത്രം നോക്കൂ. മൂന്ന് പേര്‍ ഇതിലുണ്ട്. ചോദ്യം അതല്ല. ഈ ചിത്രത്തില്‍ ഏറ്റവും ഉയരം കൂടിയത് ആരാണെന്നാണ് ചോദ്യം. എളുപ്പത്തില്‍ കണ്ടെത്താമെന്ന് ചിന്തിക്കുകയേ വേണ്ട. ഇതൊരല്‍പ്പം കടുകട്ടിയാണ്. ഭൂരിഭാഗം ആളുകളും ഇതിന് ഉത്തരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടവരാണ്. പക്ഷേ വിജയവരുമുണ്ട്. എന്നാലും നിങ്ങള്‍ക്കും ഒന്ന് ശ്രമിച്ച് നോക്കാവുന്നതാണ്. പക്ഷേ നിങ്ങള്‍ പരാജയപ്പെടാനേ സാധ്യതയുള്ളൂ.

2

ഇത്തരത്തില്‍ ഉയരം കൂടിയ വ്യക്തിയെ ഈ ചിത്രത്തില്‍ കണ്ടെത്താന്‍ ശ്രമിച്ച 90 ശതമാനം ആളുകളും പരാജയപ്പെട്ടതാണ്. വെറും പത്ത് ശതമാനം ആളുകളാണ് വിജയിച്ചത്. വലിയ നിരീക്ഷണത്തോടെ തോക്കും പിടിച്ച് നില്‍ക്കുകയാണ് മൂന്ന് പേര്‍. ഏറ്റവും അവസാനം നില്‍ക്കുന്നവനാണ് കണ്ടാല്‍ ഏറ്റവും ഉയരമുള്ളവനായി തോന്നുക. കണ്ടാല്‍ അങ്ങനെയാണ് തോന്നുക. പക്ഷേ കാണുന്നത് മാത്രമല്ല സത്യം. നിരീക്ഷിച്ച് കണ്ടെത്തുന്നത് കൂടിയാണ് സത്യം.

3

ഏറ്റവും കൂടുതല്‍ ആളുകള്‍ ഉത്തരം പറഞ്ഞതും മൂന്നാമത്തെയാളാണ് ഉയരം കൂടിയതെന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ഉയരം കൂടിയ വ്യക്തി. നിങ്ങളും ആ ഉത്തരം തന്നെയാണ് കണ്ടെത്തുന്നതെങ്കിലും ചിത്രം ഒന്ന് കൂടി പരിശോധിക്കാവുന്നത്. നിങ്ങളുടെ തലച്ചോറിനെ ഈ ചിത്രം ശരിക്കും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ആദ്യത്തെയാള്‍ ഉയരം കുറഞ്ഞയാളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ട്. ഇയാളേക്കാള്‍ കുറച്ച് കൂടി ഉയരം കൂടിയവനാണ് രണ്ടാമെന്നും തോന്നുന്നുണ്ടാവും അല്ലേ.

4

യഥാര്‍ത്ഥ മൂന്ന് പേരും ഒരേ ഉയരക്കാരാണ്. കേട്ടിട്ട് അമ്പരപ്പ് തോന്നുന്നു അല്ലേ. ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത് തന്നെ അങ്ങനെയാണ്. ചിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ലൈനുകളാണ് ഇവിടെ നമ്മളെ വട്ടംകറക്കുന്നത്. ഇവ തമ്മിലുള്ള അകലം ശരിക്കും പരിശോധിച്ചാല്‍ മതി. ഇടത്ത് വലത്തോട്ട് പോകുമ്പോള്‍ വലിയ മാറ്റങ്ങളുണ്ട്. വലത് ഭാഗത്ത് വീതിയേക്കാള്‍ വലിപ്പം കൂടുതലുണ്ട് ഇടതുഭാഗത്തെ ലൈനുകളും വീതി. മൂന്നും ഒരുപോലെയിരിക്കുന്നവരാണെന്ന് ഇതിലൂടെ മനസ്സിലാക്കാം.

5

പിന്നിലെ ലൈനിലേക്ക് കൂടി നമ്മുടെ കണ്ണ് പോകുമ്പോള്‍ നമുക്ക് കാണുന്ന ദൃശ്യങ്ങളിലും തെറ്റ് പറ്റാം. വ്യത്യസ്ത ഉയരമായി ഇവ കാണപ്പെടാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് വെറും ഇല്യൂഷനാണ്. കെട്ടുകാഴ്ച്ചയെന്ന് വിളിക്കാം. ഇവിടെ റെറ്റിന നിങ്ങളെ കബളിപ്പിക്കുന്നതാണ്. നിങ്ങളുടെ കാഴ്ച്ചയ്ക്ക് വിപരീതമായ കാര്യങ്ങളാണ് ആ ലൈനിലുള്ളത്. അതിലൂടെ നമുക്ക് മറ്റ് പലതായും ആ ചിത്രം തോന്നാം. ആമസ് ഇല്യൂഷന്റെ ഇമേജുകളാണ് ഇവ. അതായത് കണ്ണുകളെയും തലച്ചോറിനെയും വരെ ചില ചിത്രങ്ങളെ നമ്മള്‍ കാണുന്ന രീതിയെ മാറ്റി മറിക്കാന്‍ സാധിക്കുമെന്ന് ഇതോടെ ഉറപ്പായില്ലേ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+