
11 സെക്കന്‍ഡ് തരാം, ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്താനാവുമോ? വൈറലായി ഒപ്ടിക്കല്‍ ഇമേജ്
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ തരംഗം ഒപ്ടിക്കല്‍ ഇമേജുകളാണ്. പല അര്‍ത്ഥ തലങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ ക്യൂരിയോസിറ്റിയുള്ള ആര്‍ക്കും അത് കണ്ടെത്താന്‍ വലിയ ആഗ്രഹമാണ്. അത്തരത്തില്‍ നിരവധി ചിത്രങ്ങളാണ് നേരത്തെ വൈറലായിരുന്നത്. ആളുകളുടെ മനസ്സിലേക്കും ചിന്തയിലേക്കും കയറി അവര്‍ അറിയാത്ത കാര്യങ്ങള്‍ പോലും പുറത്തേക്ക് കൊണ്ടുവരുന്ന ഒപ്ടിക്കല്‍ ഇമേജുകള്‍ക്ക് സാധിക്കാറുണ്ട്.
11 സെക്കന്‍ഡ് തരാം, ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്താനാവുമോ? വൈറലായി ഒപ്ടിക്കല്‍ ഇമേജ്
അത്തരമൊരു ഇമേജാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇതില്‍ നിങ്ങള്‍ക്കും ഒരേസമയം പലതും കണ്ടെത്താനാവും. എന്നാല്‍ ആദ്യ കാഴ്ച്ചയില്‍ എന്ത് കാണുന്നുവെന്നതാണ് പ്രധാനം.

ഒരു നായ എല്ല് കടിച്ച് പിടിച്ച് നില്‍ക്കുന്നതാണ് ചിത്രം. പക്ഷേ ഈ ചിത്രത്തില്‍ ചിലത് ഒളിഞ്ഞ് കിടപ്പുണ്ട്. റഷ്യന്‍ കാര്‍ട്ടൂണിസ്റ്റ് വാലന്റൈന്‍ ഡ്യൂബിനിന് ആണ് ചിത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന വിവരങ്ങള്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചത് വെറും ഒരു ശതമാനം പേര്‍ക്കാണ് അതുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കാന്‍ പറ്റുമോ. ഇനി ഏറ്റെടുത്താല്‍ തന്നെ വിജയിക്കുമോ

പതിനൊന്ന് സെക്കന്‍ഡ് കൊണ്ട് ഈ ചിത്രത്തിലെ രഹസ്യം കണ്ടെത്താന്‍ സാധിക്കുമോ എന്നതാണ് ചോദ്യം. ഈ ചിത്രത്തില്‍ ഒരാള്‍ ഒളിഞ്ഞ് കിടപ്പുണ്ട്. ഈ നായ ഒരു മൂടിയുടെ മുകളിലാണ് ഇരിക്കുന്നത്. നോക്കുമ്പോള്‍ വളരെ സുന്ദരനായ ഒരു നായ. അത് എല്ലും പിടിച്ച് ഇരിക്കുന്നു. അതാണ് കാണാന്‍ സാധിക്കുന്നത്. എങ്ങനെ നോക്കിയാലും ഇതില്‍ എന്തെങ്കിലും ഒളിഞ്ഞ് കിടക്കുന്നതായി കാണാന്‍ സാധിക്കില്ല.

യഥാര്‍ത്ഥത്തില്‍ ഈ ചിത്രം ക്രിയേറ്റ് ചെയ്ത വ്യക്തി ഫണ്‍ മൂഡിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഒരു ആളെയും ഒപ്പമൊരു നായയെയും ചേര്‍ത്താണ് ഈ ചിത്രം ആ ആര്‍ട്ടിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സൂക്ഷിച്ച് നോക്കിയാല്‍ ഈ നായ എല്ല് കടിച്ച് തിന്നുന്നതായും കാണാം. എന്നാല്‍ ഇവിടെയാണ് ഒപ്ടിക്കല്‍ ഇമേജിന്റെ കളി. നിങ്ങള്‍ അവിടെ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതാണ് കാണുന്നത്. എന്താണ് തലച്ചോര്‍ കാണാന്‍ നിര്‍ദേശിക്കുന്നത് അത് മാത്രമാണ് നമ്മള് കാണുന്നത്.

യഥാര്‍ത്ഥത്തില്‍ ഈ ചിത്രം തലതിരിച്ചാണ് കാണേണ്ടത്. അതിന് മുമ്പ് പല കോണുകളില്‍ നിന്ന് ഈ ചിത്രമൊന്ന് പരിശോധിച്ച് നോക്കാം. അത്തരത്തില്‍ ചിത്രത്തില്‍ മാറ്റം വരുന്നതായി കാണാം. നമ്മള് കണ്ടിരുന്നതിന്റെ നേര് വിപരീതമായിട്ടുള്ള കാര്യമായിരിക്കും കാണാന്‍ സാധിക്കുക.

ഇനി ചിത്രമൊരു തലകീഴാക്കി പരിശോധിച്ച് നോക്കാം. ഇതാ യഥാര്‍ത്ഥ ചിത്രം. ഒളിഞ്ഞിരിക്കുന്നയാളെ ഇതില്‍ കാണാനന്‍ സാധിക്കും. നായയും അത് കടിച്ചിരിക്കുന്ന എല്ലിനും പകരം മറ്റ് പലതും കാണാം. എല്ലിന്റെ സ്ഥാനത്തേക്ക് സൂക്ഷിച്ച് നോക്കിയാല്‍ അത് മൂക്കാണെന്ന് മനസ്സിലാവും. നായയുടെ രോമം ഈ മനുഷ്യന്റെ താടിയാണ്. മറ്റൊന്ന് തലപ്പാവും. ഇതാണ് കണ്ണുകൊണ്ട് കാണുന്നത് മാത്രം വിശ്വസിക്കരുതെന്ന് പറയുന്നത്.
ആലിയക്കും രണ്‍ബീറിനും ശുക്രരാശി; ആഢംബരത്തില്‍ ഭ്രമിക്കും, ഈ നാളില്‍ കുഞ്ഞ് ജനിക്കുമെന്ന് ജ്യോതിഷി