Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയബന്ധത്തില്‍ നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്.... ഈ ഒപ്ടിക്കല്‍ ഇമേജ് പറയും ആ സത്യം, വൈറല്‍!!

ഒപ്ടിക്കല്‍ ഇല്യൂഷന്റെയും മായാജാലത്തിലാണ് ഇപ്പോള്‍ യുവാക്കളും യുവതികളും. ഏത് ചിത്രം കണ്ടാലും അതിനെ പിറകെ പോവുകയാണ്. അത്രയ്ക്ക് പ്രിയമായി കഴിഞ്ഞിരിക്കുന്നു ഒപ്ടിക്കല്‍ ഇമേജുകള്‍. മനസ്സിലെ ഇഷ്ടങ്ങള്‍ ഓരോന്നായി പുറത്തുകൊണ്ടുവരുന്നത് മാത്രമല്ല, നമ്മുടെ ചിന്താശേഷിയെ ശരിക്കുമൊന്ന് പിടിച്ച് കുലുക്കുന്നതാണ് ഈ ചിത്രം.

നരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്‌നങ്ങള്‍, പവിത്രയ്‌ക്കെതിരെ രമ്യ

ഒരുപക്ഷേ ഇല്ലാത്തത് ഉണ്ടെന്ന് പോലും ഈ ചിത്രങ്ങളില്‍ കാണാം. സൈക്കോ അനാലിസിസിനായി ഉപയോഗിക്കുന്നുമുണ്ട് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. നമ്മുടെ വ്യക്തിത്വത്തില്‍ മറഞ്ഞുകിടക്കുന്ന ചില കാര്യങ്ങള്‍ പറയാന്‍ ചില ഒപ്ടിക്കല്‍ ഇമേജുകള്‍ക്കാവും. അത്തരത്തിലൊരു ഇമേജ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതൊന്ന് പരിശോധിക്കാം.

1

പ്രണയത്തെ കുറിച്ചുള്ളതാണ് ഈ ചിത്രവും. അഞ്ച് വ്യത്യസ്ത കലാസൃഷ്ടികള്‍ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഇതില്‍ ഏതാണ് നിങ്ങള്‍ ആദ്യം കാണുന്നത്. അതിനെ ആശ്രയിച്ചിരിക്കും പ്രണയത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്നത്. ഒരു പ്രണയബന്ധത്തില്‍ നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഒരാളുടെ മുഖം, കോട്ടിട്ട് ഒരാള്‍ നില്‍ക്കുന്നത്, ഒരു കുഞ്ഞ് മേശയില്‍ കിടക്കുന്നത്, പുസ്തകം വായിക്കുന്ന മാന്ത്രികന്‍, വെള്ള വസ്ത്രം ധരിച്ച രണ്ട് സ്ത്രീകള്‍ എന്നിവയാണ് ചിത്രത്തിലുള്ളത്.

2

ഈ അഞ്ചെണ്ണത്തില്‍ ഏതാണ് കാണുന്നതെന്ന് ഇനി പറയൂ. ആദ്യം നിങ്ങള്‍ ഒരാളുടെ മുഖമാണ് കാണുന്നതെങ്കില്‍ പരസ്പരം മനസ്സിലാക്കുന്നതിനാണ് നിങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. ഇത്തരം ആളുകള്‍ കഠിനാധ്വാനികളായിരിക്കും. ഇഷ്ടപ്പെടുന്നവര്‍ ഇവരെ ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്യും. ഇവര്‍ക്ക് ചുറ്റുമുള്ളവരെ നിരീക്ഷിച്ച് മനസ്സിലാക്കാനുള്ള കഴിവും ഈ വിഭാഗത്തില്‍ വരുന്നവര്‍ക്കുണ്ടാവും. നിരീക്ഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ കാര്യങ്ങള്‍ ഇവര്‍ തുറന്ന് പറയുകയും ചെയ്യും. ഒരാള്‍ക്കും നിങ്ങളെ പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിക്കില്ല. ഇത് ഒരുപക്ഷേ നിങ്ങളുടെ പങ്കാളിയെ ദോഷകരമായി ബാധിച്ചേക്കാം.

3

കോട്ട് ധരിച്ച് നില്‍ക്കുന്നയാളെയാണ് കാണുന്നതെങ്കില്‍, യഥാര്‍ത്ഥ രീതിയിലുള്ള നിങ്ങളെ അംഗീകരിക്കുന്ന ഒരാള്‍ക്കായി നിങ്ങള്‍ കാത്തിരിക്കുകയാണ് എന്ന് പറയേണ്ടി വരും. ആഴത്തിലുള്ള ദു:ഖം ഈ വിഭാഗത്തിലുള്ളവര്‍ക്കുണ്ടാവും. ഇവര്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കുന്നവരായിരിക്കും. ജീവിതത്തില്‍ സന്തോഷവും സങ്കടവും വേണമെന്ന് മനസ്സിലാക്കുന്നവരായിരിക്കും. ബന്ധങ്ങള്‍ക്ക് ഒരു തുടക്കവും അവസാനവുമുണ്ടാവുമെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടാവും. ഈ തിരിച്ചറിവ്, ജീവിതത്തിലെ ചെറിയ കാര്യങ്ങളെ പോലും അഭിനന്ദിക്കാന്‍ നിങ്ങള്‍ക്ക് തടസ്സമാകില്ല. പ്രണയപങ്കാളിയില്‍ നിന്ന് ഏറ്റവും ആഴത്തിലുള്ള പ്രണയമായിരിക്കും ഇത്തരക്കാര്‍ ആഗ്രഹിക്കുക.

4

മേശയില്‍ കുട്ടി കിടക്കുന്നതാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ കൂടുതല്‍ ഉത്തരവാദിത്തം ഉള്ളവരായിരിക്കും നിങ്ങള്‍. എന്തിനും റെഡിയായിട്ടായിരിക്കും നിങ്ങള്‍ നില്‍ക്കുക. പക്ഷേ അക്കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടാവും. ചെയ്യുന്ന കാര്യത്തില്‍ പിഴവ് വരുമോ എന്ന പേടിയുണ്ടാവും. അതുകൊണ്ട് എന്ത് കാര്യവും നിങ്ങള്‍ പരിപോഷിപ്പിച്ച് എടുക്കേണ്ടതുണ്ടാവും. നിങ്ങളുടെ കൂടെ എന്തിനും കൂടെയുണ്ടാവുന്ന പങ്കാളിയെയായിരിക്കും നിങ്ങള്‍ ഇഷ്ടപ്പെടുക. നിങ്ങള്‍ക്ക് പലപ്പോഴും ഉറക്കം കുറവായിരിക്കും. കരയുക എന്നതൊരു ശീലമായിട്ടും ഇത്തരക്കാര്‍ എടുക്കും.

5

ഒരു മാന്ത്രികന്‍ പുസ്തകം വായിക്കുന്നതാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ ജീവിതത്തില്‍ വലിയ അറിയാനുള്ള ആകാംക്ഷ നിങ്ങളുണ്ടാവും. നിങ്ങളുമായി ആത്മീയ ബന്ധമുണ്ടാക്കുന്ന പങ്കാളികളെയാവും നിങ്ങള്‍ തേടുന്നുണ്ടാവുക. ഇത്തരക്കാര്‍ക്ക് വ്യത്യസ്ത മതങ്ങളില്‍ താല്‍പര്യമുണ്ടാവും. ജീവിതത്തെ കുറിച്ച് വലിയ താല്‍പര്യമുള്ളവരുമായി ആകര്‍ഷണവും തോന്നാം. ഒരേ മതവിശ്വാസമല്ലെങ്കില്‍ കൂടി വളരെ അര്‍ത്ഥവത്തായ ഒരു ബന്ധമായിരിക്കും നിങ്ങള്‍ക്ക് പങ്കാളിയുമായി ഉണ്ടാവുക. ജീവിതത്തെയും പ്രപഞ്ചത്തെയും കുറിച്ചറിയാം വലിയ താല്‍പര്യം നിങ്ങള്‍ക്കുണ്ടാവും.

6

വെള്ള വസ്ത്രം ധരിച്ച രണ്ട് സ്ത്രീകളെയാണ് കാണുന്നതെങ്കില്‍, എല്ലാവരും നിങ്ങളെ വിശ്വസിച്ചിരുന്നെങ്കില്‍ ജീവിതം എളുപ്പമായേനെ എന്ന് കരുതുന്നുവരായിരിക്കും. ഈഗോമാനിയാക്കിനെ പോലെ ആണെന്ന് കരുതും നിങ്ങള്‍. പക്ഷേ നിങ്ങള്‍ പറയുന്ന കാര്യങ്ങളെല്ലാം ശരിയായിരിക്കും. ഒരാളെയോ കാര്യത്തെയോ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ വിലയിരുത്തലുകള്‍ ചിന്താഗതികള്‍ എല്ലാം കൃത്യമായിരിക്കും. കാര്യങ്ങള്‍ ഏത് തരത്തിലാണ് പോവുകയെന്ന് കൃത്യമായി മനസ്സിലാക്കുന്ന ബുദ്ധിമാനായി വ്യക്തിയായിരിക്കും നിങ്ങള്‍. നിങ്ങളെ എതിര്‍ക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്നവരെയായിരിക്കും നിങ്ങള്‍ പ്രണയബന്ധത്തില്‍ കൂടുതല്‍ ഇഷ്ടപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+