Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചിത്രത്തിലെ തെറ്റ് കണ്ടുപിടിക്കാനാവുമോ? കണ്ടെത്തിയവര്‍ വെറും 1 ശതമാനം, ചിത്രം വൈറല്‍

ഒപ്ടിക്കല്‍ ഇല്യൂഷന്റെ മായിക വലയത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. നിത്യവും പുതിയ ചിത്രങ്ങള്‍ വരുന്നു. അതിനെ കുറിച്ചായിരിക്കും പിന്നീട് കുറച്ച് കാലത്തേക്ക് ചര്‍ച്ചകള്‍ നടക്കുക. നിരവധി ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. പ്രണയവും ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തലും അടക്കം നിരവധി കാര്യങ്ങള്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജുകളില്‍ ഒളിഞ്ഞ് കിടക്കാറുണ്ട്.

അത് കണ്ടെത്താന്‍ ഏതൊരാള്‍ക്കും ക്യൂരിയോസിറ്റിയുണ്ടാവും. അത്തരത്തിലൊരു ഇമേജാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അടിമുടി മഴയില്‍ നിറഞ്ഞ് നില്‍ക്കുന്ന ചിത്രമാണിത്. എന്താണിത്ര അദ്ഭുതപ്പെടാന്‍ ഈ ചിത്രത്തിലെന്ന് ചോദിച്ചാല്‍ അതൊന്ന് വിശദീകരിക്കേണ്ടി വരും.

1

മഴയില്‍ കുടയും ചൂടി ആളുകള്‍ നില്‍ക്കുന്ന ചിത്രമാണിത്. കാണുമ്പോള്‍ ഒരു സാധാരണ ചിത്രം. എന്നാല്‍ സൂക്ഷിച്ച് നോക്കുമ്പോള്‍ എന്തോ ശരിയല്ലെന്ന് തോന്നുന്നില്ലേ. അതേ ഈ ചിത്രത്തിന് പ്രശ്‌നമുണ്ട്. ഒരു കൂട്ടം ആളുകള്‍ മഴയത്ത് ബസ്സ് കാത്തുനില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. ഒറ്റ നോട്ടത്തില്‍ നോക്കുമ്പോള്‍ എല്ലാ സാധാരണനിലയിലായിരിക്കും. എന്നാല്‍ ഒന്ന് കൂടി സൂം ചെയ്ത് നോക്കൂ എന്താണ് പ്രശ്‌നമെന്ന് കാണാന്‍ പറ്റും

2

ടിക് ടോക്കറായ ഹെക്ടിക് നിക്കാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തില്‍ എന്താണ് പ്രശ്‌നമെന്ന് വെറും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. അതുകൊണ്ട് വേറെ ആരെയെങ്കിലും വിചാരിച്ചാലും ഇത് കണ്ടുപിടിക്കുക എളുപ്പമല്ല. ഹെക്ടിക് തന്നെ ഇത് കണ്ടെത്താന്‍ യൂസര്‍മാരെ വെല്ലുവിളിക്കുന്നുണ്ട്. നന്നായി നിരീക്ഷിച്ചാല്‍ മാത്രമേ ഇതിനുള്ള ഉത്തരം കണ്ടെത്താന്‍ പറ്റൂ എന്ന് നിക്കിനും അറിയാം.

3

വെല്ലുവിളി ഏറ്റെടുത്ത് ഉത്തരം പറഞ്ഞവരുമുണ്ട്. വെള്ളം ഉള്ള ഇടത്താണ് ആളുകള്‍ കുടയുമായി നില്‍ക്കുന്നതെന്നാണ് ഒരാളുടെ ഉത്തരം. ഇതിലെ വ്യത്യാസം ചുവന്ന ഡ്രസ്സിട്ട സ്ത്രീയാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ ചുവന്ന ഡ്രസ്സിട്ട യുവതി മാത്രമാണ് നനയാതിരിക്കുന്നതെന്ന് മറ്റൊരാള്‍ പറയുന്നു. അതേ ഉത്തരം അവിടെ തന്നെയുണ്ട്. ഈ ചിത്രത്തില്‍ ചുവപ്പ് ഡ്രസ്സണിഞ്ഞ പെണ്‍കുട്ടി കുട പിടിച്ചിട്ടുണ്ട്. പക്ഷേ അത് പിന്നില്‍ നില്‍ക്കുന്ന വ്യക്തിയുടേത് ആണെന്ന് മാത്രം.

4

നേരത്തെ ഇതുപോലെ ലവ് യൂ എന്ന് ഇമോജിയില്‍ ഒളിഞ്ഞ് കിടക്കുന്ന ചിത്രവും വൈറലായിരുന്നു. നിറയെ ലവ് ഇമോജികളുള്ള ഒരു ചിത്രമായിരുന്നു അത്. അതില്‍ നിന്ന് ലവ് യൂ എന്ന വാക്ക് എഴുതിയ ഇമേജ് കണ്ടെത്തുകയായിരുന്നു വേണ്ടത്. സ്‌മൈലികള്‍, ഫേസുകള്‍, ഹഗ് ആന്‍ഡ് കിസ്സുകള്‍ എന്നിവയ്ക്ക് പുറമേ സ്വീറ്റ് മെസേജുകളുമാണ് ഉള്ളത്. ഇതിനിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് നമ്മുടെ ലവ് യൂ ഇമോജി. എന്നാല്‍ അത് എളുപ്പത്തില്‍ കണ്ടെത്താനാവില്ല. നിങ്ങളുടെ കണ്ണുകള്‍ പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാകും തലയ്ക്കുള്ളിലേക്ക് കടത്തിവിടുക.

5

ചിത്രത്തിന്റെ ഇടതുവശത്തിന്റെ അടിഭാഗത്തായി നിങ്ങള്‍ക്കൊരു സ്‌മൈലി കാണാം. അതൊന്ന് പരിശോധിച്ച് നോക്കൂ. നിങ്ങള്‍ക്ക് ആ വാക്ക് കണ്ടെത്താന്‍ സാധിച്ചേക്കാം. ഇനി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഒരു സൂചന കൂടി തന്നേക്കാം. രണ്ട് നില നിറത്തിലുള്ളതും മഞ്ഞ ഹാര്‍ട്‌സിനുമിടയിലാണ് ഈ ചിത്രമുള്ളത്. ഇടത് വശത്ത് ഏറ്റവും അടിഭാഗത്ത് തന്നെയാണ് ഉള്ളത്. ഇതിലൊരു ഹാര്‍ട്ട്‌സില്‍ ട്രൂ ലൗ എന്നും മറ്റൊന്നില്‍ സോള്‍ മേറ്റ് എന്നും എഴുതിയിട്ടുണ്ട്. ഇപ്പോള്‍ ഉത്തരം കൃത്യമായി കണ്ടെത്തിയെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+