കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിസിഎസ്സിനു പിന്നാലെ ഒറാക്കിളും ജീവനക്കാരെ പിരിച്ചുവിടുമോ?

  • By Sruthi K M
Google Oneindia Malayalam News

ബെംഗലൂരു: പൊള്ള ന്യായങ്ങള്‍ നിരത്തി ടിസിഎസ് കമ്പനി ജീവനക്കാരെ പിരിച്ചു വിടുന്നതിനു പിന്നാലെ ലോകത്തിലെ പ്രമുഖ കമ്പ്യൂട്ടര്‍ ടെക്‌നോളജി കമ്പനിയായ ഒറാക്കിളും ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു എന്നാണ് സൂചന. അടുത്ത മെയ് മാസത്തിനുള്ളില്‍ നടപടി ആരംഭിക്കുമെന്നാണ് സൂചന. എന്നാല്‍ കമ്പനി ഇക്കാര്യം പുറത്തുവിട്ടിട്ടില്ല.

ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ട് കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഐടി കമ്പനികള്‍ ജീവനക്കാരെ പിരിച്ചു വിടുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കമ്പനി അധികൃതര്‍ ജീവനക്കാരെ ഇത്തരം പൊള്ള ന്യായങ്ങള്‍ പറഞ്ഞ് പറ്റിക്കുകയാണെന്നാണ് യഥാര്‍ത്ഥ സത്യം. ടിസിഎസ് കമ്പനി അറുപതിനായിരം ജീവനക്കാരെയാണ് പിരിച്ചു വിടുന്നത്. എന്നാല്‍ തൊഴിലാളി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ടിസിഎസ് താല്‍ക്കാലികമായി പിരിച്ചുവിടല്‍ നിര്‍ത്തിവച്ചിരുന്നു.

oracle

എന്നാല്‍ ടിസിഎസ് മാനേജ്‌മെന്റ് പിരിച്ചു വിടല്‍ കര്‍മ്മം ഭംഗിയായി ഇപ്പോഴും നടത്തുന്നുണ്ട്. മോശം പ്രകടനമാണെന്ന് പറഞ്ഞ് എട്ട് വര്‍ഷത്തോളം ജോലി ചെയ്തുവരുന്നവരെയാണ് കമ്പനി പുറത്താക്കുന്നത്. പരീക്ഷകള്‍ വച്ചാണ് കമ്പനി ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നത്. മൂന്നു തവണയും പ്രൊജക്ടുകളില്‍ മോശം പ്രകടനം കാണിക്കുന്നവരെ കമ്പനി പുറത്താക്കുന്നു.

എട്ട് വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാന്‍ പറ്റാത്തതാണ് കമ്പനി പിരിച്ചുവിടുന്നത് എന്ന കാരണവും ഇതിനു പിന്നിലുണ്ടത്രേ. പുതിയ ആള്‍ക്കാരെ കുറഞ്ഞ ശമ്പളത്തില്‍ എടുക്കുകയും ചെയ്യാമെന്ന ലക്ഷ്യവും കമ്പനികള്‍ക്കുണ്ട്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് ഐടി കമ്പനികളില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.

English summary
Most of the employees being laid off seem to be in the mid-management level with many years of experience.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X