കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാശാസ്യം; ഒമ്പത് നൈറ്റ് ക്ലബ്ബുകള്‍ അടച്ചുപൂട്ടി

  • By Anwar Sadath
Google Oneindia Malayalam News

പനജി: ഗോവയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കെലന്‍ഗ്യൂട് ഗ്രാമത്തിലെ ഒമ്പത് നൈറ്റ് ക്ലബ്ബുകള്‍ അടച്ചുപൂട്ടാന്‍ ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ചു. നൈറ്റ് ക്ലബ്ബുകളില്‍ അനാശാസ്യം നടക്കുന്നെന്ന പരാതിയെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ആഗസ്ത് 12 മുതല്‍ ഒക്ടോബര്‍ 8 വരെ അറുപത് ദിവസത്തേക്കാണ് ഇവ അടച്ചു പൂട്ടിയത്.

ഈ നൈറ്റ് ക്ലബ്ബുകള്‍ ഡാന്‍സ് ബാറുകളായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഉമേഷ് ഗോങ്കര്‍ അറിയിച്ചു. പ്രദേശവാസികള്‍ ഇവയ്‌ക്കെതിരെ ഏറെനാളായി പരാതി ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നൈറ്റ് ക്ലബ്ബിന്റെ മറവില്‍ ഡാന്‍സ് ബാറുകള്‍ നടത്തിയതാണ് അടച്ചുപൂട്ടലിനുള്ള കാരണമായി പറയുന്നത്.

pub4

കെലന്‍ഗ്യൂട് എംഎല്‍എ മൈക്കേല്‍ ലോബോ ബാറുകള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇവിടങ്ങളിലെ ഹോട്ടലുകളില്‍ ഡാന്‍സ് ബാറുകള്‍ നടത്തുന്നുണ്ടെന്നും വേശ്യാവൃത്തിക്കായി ഇവിടം ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു പരാതി. ഇതേ തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജില്ലാ അഡ്മിനിസ്‌ട്രേഷന് നല്‍കിയത്.

പ്രദേശത്തെ രണ്ടു ക്ലബ്ബുകള്‍ നാട്ടുകാര്‍ ഫെബ്രുവരിയില്‍ തകര്‍ത്തിരുന്നു. തകര്‍ന്നതിനുശേഷവും പുന:രാരംഭിക്കേണ്ട തയ്യാറെടുപ്പിലായിരുന്നു. പുതിയ ഉത്തരവോടെ ക്ലബ്ബകള്‍ക്ക് ഇതില്‍ നിന്നും പിന്‍വാങ്ങേണ്ടിവരും. അടുത്തിടെ ചില നൈറ്റ് ക്ലബ്ബുകളില്‍ നടത്തിയ റെയ്ഡില്‍ സ്ത്രീകളെയും വേശ്യാലയം നടത്തിപ്പുകാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

English summary
Order issued for closure of 9 night clubs in Calangute goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X