റംസാന് പള്ളികളിൽ അഞ്ച് നേരം കൂട്ട പ്രാർത്ഥന പാടില്ല: കർണാടകത്തിൽ ഉത്തരവ് പുറത്ത്, നിർദേശങ്ങൾ ഇങ്ങനെ
ബെംഗളൂരു: റംസാനിൽ പള്ളികളിൽ അഞ്ച് നേരം പ്രാർത്ഥന നടത്താൻ ജനങ്ങളെ അനുവദിക്കില്ലെന്ന് കർണാടക സർക്കാർ. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നിർദേശം. പള്ളികളിലെ ജീവനക്കാർ കൂട്ട പ്രാർത്ഥനകൾ നടത്താനോ ജനങ്ങളെ അഭിസംബോധന ചെയ്യാനോ പാടില്ലെന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വഖഫ്& ഹജ്ജ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. പള്ളികളിൽ ജുമാ, തറാവീ എന്നിവ ഉൾപ്പെടെയുള്ള ഒരു തരത്തിലുള്ള കൂട്ട പ്രാർത്ഥനകളും റംസാന് അനുവദിക്കില്ലെന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വഖഫ് ഹജ്ജ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
Recommended Video
പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ | Oneindia Malayalam













Click it and Unblock the Notifications