ഓർഡർ ചെയ്ത ഭക്ഷണം സ്വിഗ്ഗി ഡെലിവറി ചെയ്തില്ല; മോദിക്കും മമത ബാനർജിക്കും പരാതി നൽകി ബംഗാളി നടൻ
കൊല്‍ക്കത്ത: ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും ശ്രദ്ധ ക്ഷണിച്ച് ബംഗാളി നടന്‍ പ്രേസന്‍ജിത്ത് ചാറ്റര്‍ജി. ഡെലിവറി ആപ്പ് വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തന്നിലേക്ക് എത്താതെ വന്നപ്പോള്‍ താന്‍ പ്രശ്നങ്ങള്‍ നേരിട്ടതായി സൂപ്പര്‍ താരം പറഞ്ഞു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനമായ സ്വിഗ്ഗി വഴിയാണ് ഓര്‍ഡര്‍ നല്‍കിയതെന്ന് നടന്‍ പറയുന്നു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ഉത്സവ ആശംസകള്‍, രണ്ട് പേരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ടാഗ് ചെയ്താണ് നടന്‍ ഇക്കാര്യം അറിയിച്ചത്. നവംബര്‍ 3-ന്, ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി വഴി ഞാന്‍ ഒരു ഓര്‍ഡര്‍ നല്‍കി. കുറച്ച് സമയത്തിന് ശേഷം ഓര്‍ഡറിന്റെ സ്റ്റാറ്റസ് ഡെലിവറി ആയി മാറി, പക്ഷേ എനിക്ക് ഭക്ഷണം ലഭിച്ചില്ല- നടന്‍ ട്വിറ്ററില്‍ കുറിച്ചു.

പ്രശ്‌നം കമ്പനിയെ അറിയിച്ചതോടെ, ഓര്‍ഡര്‍ പ്രീ പെയ്ഡ് ആയതിനാല്‍ അവര്‍ അവന്റെ പണം തിരികെ നല്‍കി. എന്നാലും നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം മറ്റാര്‍ക്കെങ്കിലും ഈ പ്രശ്‌നം നേരിടേണ്ടി വന്നാലോ. അതിഥികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ ആരെങ്കിലും ഒരു ഫുഡ് ആപ്പിനെ ആശ്രയിക്കുകയും അവരുടെ ഭക്ഷണം ഒരിക്കലും എത്താതിരിക്കുകയും ചെയ്താലോ? ഒരാള്‍ അവരുടെ അത്താഴത്തിന് ഈ ഫുഡ് ആപ്പുകളെ ആശ്രയിക്കുന്നത് എന്താണ്? അവര്‍ പട്ടിണി കിടക്കുമോ? അതുകൊണ്ട് ഇതിനെക്കുറിച്ച് സംസാരിക്കേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നിയെന്ന് നടന്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
അതേസമയം, താരത്തിന്റെ ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അദ്ദേഹത്തിന്റെ ട്വീറ്റിന് ആളുകളില്‍ നിന്ന് നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു, ചിലര്‍ അദ്ദേഹത്തെ പരിഹസിച്ചും മറ്റുള്ളവര്‍ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ഈ വിഷയത്തിലേക്ക് വലിച്ചിഴച്ച നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇത് ദേശീയ പ്രശ്മല്ല, അന്താരാഷ്ട്ര പ്രശ്‌നമാണെന്നാണ് മറ്റൊരാള്‍ ട്രോളിക്കൊണ്ട് പറഞ്ഞത്. ഈ പ്രശ്‌നത്തില്‍ യുഎന്‍ ഇടപെടണമെന്ന് മറ്റൊരാള്‍ കുറിച്ചു.
ഈ പ്രശ്‌നം പലതവണ നേരിട്ടിട്ടുണ്ടെന്നാണ് മറ്റൊരാള്‍ പറയുന്നത്. സ്വിഗ്ഗിയില്‍ നിന്ന് പണം തിരികെ ലഭിക്കാറുമുണ്ട്, ഒരിക്കല്‍ ഡെലിവറി ചെയ്യുന്നയാള്‍ തന്നെ ഭക്ഷണം കഴിച്ചു, ഭക്ഷണശാലയും സ്വിഗ്ഗിയും ഭക്ഷണം നിഷേധിച്ചു. ഒരിക്കലും അവര്‍ ഭക്ഷണം ഡെലിവറി ചെയ്ത് തന്നില്ല- ഒരാള്‍ കമന്റായി കുറിച്ചു. എന്തായാലും നടന്‍ പങ്കുവച്ച ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.












Click it and Unblock the Notifications