കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിമാരുടെ ശമ്പളം വെട്ടിക്കുറച്ചു; എംപി ഫണ്ട് മരവിപ്പിച്ചു, ഓര്‍ഡിനന്‍സ് പാസാക്കി കേന്ദ്രമന്ത്രിസഭ

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി പാര്‍ലമെന്റംഗങ്ങളുടെയും മന്ത്രിമാരുടെയും ശമ്പളം 30 ശതമാനം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. എംപിമാരുടെ വികസന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ പാസാക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളവും 30 ശതമാനം കുറച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് നിര്‍ണായകമായ തീരുമാനം എടുത്തത്. എംപിമാരുടെ മണ്ഡല വികസന ഫണ്ട് മരവിപ്പിക്കുകയും ആ പണം സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ ഫണ്ടിലേക്ക് മാറ്റുകയും ചെയ്യും. വാര്‍ത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വിശദാംശങ്ങള്‍....

പോരാട്ടം ഏറെകാലം

പോരാട്ടം ഏറെകാലം

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളത്തില്‍ നിന്ന് 30 ശതമാനം കുറവ് വരുത്തി. ഇക്കാര്യം അവര്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കൊറോണക്കെരിതിരായ പോരാട്ടം ഏറെകാലം നീണ്ടേക്കാമെന്ന് പ്രധാനമന്ത്രി മോദി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്നത്.

 സുപ്രധാനമായ തീരുമാനം

സുപ്രധാനമായ തീരുമാനം

സുപ്രധാനമായ തീരുമാനമാണ് കേന്ദ്രമന്ത്രിസഭ എടുത്തിരിക്കുന്നതെന്ന് ജാവദേക്കര്‍ അഭിപ്രായപ്പെട്ടു. പണം സ്വരൂപിക്കുക എന്നതിനേക്കാള്‍ വ്യക്തമായ സന്ദേശം രാജ്യത്തിന് നല്‍കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. സന്നദ്ധ പ്രവര്‍ത്തനം വീട്ടില്‍ നിന്നാണ് ആരംഭിക്കേണ്ടത്. അതിന്റെ ഭാഗമായിട്ടാണ് മന്ത്രിമാരുടെതുള്‍പ്പെടെയുള്ളവരുടെ ശമ്പളം കുറച്ചത്.

കാതലായ മാറ്റം

കാതലായ മാറ്റം

ശമ്പളത്തില്‍ കാതലായ മാറ്റം വരുത്തണമെങ്കില്‍ ഓര്‍ഡിനന്‍സ് ആവശ്യമാണ്. പുതിയ ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രി സഭ അംഗീകരിച്ചുവെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്നത്. കൊറോണ വ്യാപനത്തിന് ശേഷം ആദ്യമായിട്ടാണ് മന്ത്രിസഭ യോഗം ചേരുന്നത്.

7900 കോടി രൂപ

7900 കോടി രൂപ

എംപിമാരുടെ ഫണ്ട് രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തത് വഴി 7900 കോടി രൂപ സ്വരൂപിക്കും. നേരത്തെ പല സംസ്ഥാനങ്ങളും സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ചത്. എന്നാല്‍ അതെല്ലാം ഒരു മാസത്തേക്കായിരുന്നു.

Recommended Video

cmsvideo
കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന | Oneindia Malayalam
കേന്ദ്ര ജീവനക്കാരുടെ ശമ്പളം

കേന്ദ്ര ജീവനക്കാരുടെ ശമ്പളം

കേന്ദസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടി ഒരു വര്‍ഷത്തേക്കാണ്. പക്ഷേ ജീവനക്കാരുടെ ശമ്പളത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈവച്ചിട്ടില്ല. കേന്ദ്ര ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

കൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്, 11000 കോടി വരുമാനംകൊറോണയില്‍ വന്‍ ലാഭം കൊയ്ത് ചൈന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്, 11000 കോടി വരുമാനം

English summary
Ordinance passed to cut salaries of MPs, ministers by 30%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X