രാജ്യത്ത് വാക്സിൻ ഡോസ് വിതരണം 112 കോടി പിന്നിട്ടു; രോഗമുക്തി നിരക്ക് 98 ശതമാനം
ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 30,20,119 ഡോസുള്‍പ്പെടെ, തിങ്കളാഴ്ച രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 112.34 കോടി (1,12,34,30,478) പിന്നിട്ടു. 1,15,01,243 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,926 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,38,49,785 ആയി.
ദേശീയ രോഗമുക്തി നിരക്ക് 98.26% ആണ്. തുടര്‍ച്ചയായ 141-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 10,229 പേര്‍ക്കാണ്.രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 2 ലക്ഷത്തില്‍ താഴെയായി. നിലവില്‍ 1,34,096 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 523 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.39 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,15,198 പരിശോധനകള്‍ നടത്തി. ആകെ 62.46 കോടിയിലേറെ (62,46,66,542) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.99 ശതമാനമാണ്. കഴിഞ്ഞ 52 ദിവസമായി ഇത് 2 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.12 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 42 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 77-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 124 കോടിയിലധികം (1,24,90,65,030) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 20.20 കോടിയിലധികം (20,20,48,426) വാക്സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.
Recommended Video
അതേസമയം കേരളത്തിൽ ഇന്ന് അയ്യായിരത്തിൽ താഴെയാണ് രോഗികൾ. 4547 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.64,738 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,55,07,363), 57.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,54,62,637) നല്‍കിയതായി സർക്കാർ അറിയിച്ചു.


Click it and Unblock the Notifications