യോഗയുടെ ഉത്ഭവും ഇന്ത്യയില്‍ അല്ല, നേപ്പാളില്‍: അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലി
കാഠ്മണ്ഡു: യോഗയുടെ ഉത്ഭവം സംബന്ധിച്ച് അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഓലി. യോഗ ഉത്ഭവിച്ചത് ഇന്ത്യയില്‍ അല്ല തന്‍റ രാജ്യമായ നേപ്പാളിലാണെന്നാണ് അന്താരാഷ്ട്ര യോഗാ ദിനത്തിന്‍റെ ഭാഗമായി നടത്തിയ പ്രസ്താവനയില്‍ നേപ്പാള്‍ പ്രധാനമന്ത്രി അവകാശപ്പെട്ടിരിക്കുന്നത്. "ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ നിലവില്‍ വരുന്നതിനും വളരെ മുമ്പുതന്നെ, നേപ്പാളിൽ യോഗ പരിശീലിച്ചിരുന്നു. യോഗ ഇന്ത്യയിൽ നിന്നല്ല ഉത്ഭവിച്ചത്. യോഗ കണ്ടെത്തുമ്പോള്‍ ഇന്ത്യ രൂപീകരിക്കപ്പെട്ടിരുന്നില്ല. ഇന്ത്യ എന്നൊരു രാജ്യം അന്ന് ഉണ്ടായിരുന്നില്ല. നേപ്പാളിൽ യോഗ പ്രാബല്യത്തിൽ വരുമ്പോൾ നിരവധി അതിർത്തി രാജ്യങ്ങളായി ഭിന്നിക്കപ്പെട്ട് കിടക്കുകയായിരുന്നു ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
Recommended Video

യോഗയുടെ ഉത്ഭവം നേപ്പാളിലോ ഉത്തരാഖണ്ഡിന് സമീപത്തോ ആണ്. യോഗ കണ്ടെത്തിയ ഋഷിമാര്‍ക്ക് നാം ആദരവ് നല്‍കിയിട്ടില്ല. എന്നാല്‍ ഇക്കാര്യം പ്രൊഫസര്‍മാര്‍ അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ട്.
ഞങ്ങളുടെ അവകാശവാദം ശരിയായി പറയാൻ ഞങ്ങൾക്ക് ഇതുവരെ കഴിഞ്ഞില്ല. യോഗയെ അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്ക് രാജ്യാന്തര പ്രശസ്തി നല്‍കിയതെന്നും അന്താരാഷ്ട്ര യോഗദിനത്തില്‍ സംസാരിക്കവെ ഒലി പറഞ്ഞു.

ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലാണെന്ന പ്രസ്താവന ഒലി ആവര്‍ത്തിക്കുകയും ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീരാമൻ ജനിച്ചത് നേപ്പാളിലെ ചിറ്റ്വാൻ ജില്ലയിലെ മാഡി പ്രദേശത്തെ അയോധ്യപുരിയിലാണെന്നും അല്ലാതെ ഇന്ത്യയുടെ അയോദ്ധ്യയിലല്ലെന്നുമായിരുന്നു ഓലി നേരത്തെ പറഞ്ഞത്. ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ ക്ഷേത്രങ്ങൾ രാജ്യത്ത് നിർമിക്കാനും അദ്ദേഹം ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications