96ാം ഓസ്കാർ അവാർഡിന് 'സ്വതന്ത്ര വീർ സവർ'ക്കറും; നന്ദി പറഞ്ഞ് നിർമാതാക്കൾ
ഡൽഹി: രൺദീപ് ഹൂഡയുടെ സിനിമയായ സ്വതന്ത്ര വീർ സവർക്കർ ഓസ്കറിൽ ഇന്ത്യയുടെ എൻട്രികളിൽ ഒന്നായി ഔദ്യോഗികമായി സമർപ്പിച്ചതായി സിനിമയുടെ നിർമാതാക്കൾ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലാണ് ചിത്രത്തിന്റെ സഹനിർമാതാവായ സന്ദീപ് സിംഗ്, ചിത്രം ഓസ്കാറിനായി സമർപ്പിച്ചതായി അറിയിച്ചിരിക്കുന്നത്.
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് നന്ദി പറഞ്ഞാണ് പോസ്റ്റ്. യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ഓസ്കറിനുള്ള ഈ അംഗീകാരം മുഴുവൻ അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെ തെളിവാണെന്നും സന്ദീപ് പറഞ്ഞു. ഇത് തങ്ങളുടെ ടീമിന്റെ മാത്രമല്ല, അറിയപ്പെടാത്ത നമ്മുടെ നായകന്മാരുടെ കഥകൾ ഏറ്റെടുക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും അഭിമാനത്തിന്റെ നിമിഷമാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ആനന്ദ് പണ്ഡിറ്റ് പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തെ ആഴത്തിൽ പ്രതിനിധീകരിക്കുന്ന ഒരു സിനിമ ഓസ്കറിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയാണ്. നമ്മൾ മറന്നുപോയ കഥകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാനാണ് സ്വതന്ത്ര്യ വീർ സവർക്കർ ലക്ഷ്യമിടുന്നതെന്നും സംവിധായകനും സിനിമയിൽ സവർക്കറുടെ വേഷം ചെയ്യുകയും ചെയ്ത രൺദീപ് ഹൂഡ പറഞ്ഞു.
2021 ജൂണിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രം ആദ്യം മഹേഷ് മഞ്ജരേക്കറായിരുന്നു സംവിധാനം ചെയ്തിരുന്നത്. എന്നാൽ 2022 ൽ അദ്ദേഹം ചിത്രത്തിൽ നിന്ന് പിൻമാറി. ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്താൻ രൺദീപ് ഹൂഡ ആവശ്യപ്പെട്ടുവെന്നും തുടർന്ന് ചിത്രത്തിൽ നിന്ന് പിന്മാറി എന്നും ആണ് മഹേഷ് മഞ്ജേക്കർ പറഞ്ഞത്. അങ്കിത ലോഖണ്ടെയാണ് ചിത്രത്തിലെ നായിക. ആർ ഭക്തി ക്ലെൻ, മാർക്ക് ബെന്നിംഗ്ടൺ, അമിത് സിയാൽ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തി. ചിത്രത്തിന് വേണ്ടി രൺദീപ് ഹൂഡ വലിയ ശാരീരക മാറ്റം നടത്തിയിരുന്നു.
അതേ സമയ 96 മത് അക്കാദമി മത്സരിക്കുന്നതിനായുള്ള രാജ്യത്തിന്റെ ഔദ്യോഗിക തിരഞ്ഞെെടുപ്പായ കിരൺ റാവുവിന്റെ ലാപത് ലേഡീസ് ടീമിനും നിർമാതാക്കൾ ആശംസ നേർന്നു. കിരൺ റാവുവിനും മുഴുവൻ ലാപത ടീമിനും എല്ലാവിധ ആശംസകളും നേരുന്നുവെന്നും തങ്ങൾ ഒരുമിച്ച് ഒരു ആഗോളാ പ്ലാറ്റ്ഫോമിൽ ഇന്ത്യൻ സിനിമയുടെ ശക്തിയെ പ്രതിനിധീകരിക്കും അതു തന്നെ വിജയമാണ് എന്ന് സ്വതന്ത്ര വീർ സവർക്കറിന്റെ നിർമാതാക്കൾ പറഞ്ഞു. പ്രണയവും ഡ്രാമയും കോമഡിയും ആക്ഷേപ ഹാസ്യവും കോർത്തിണക്കിയ ചിത്ര വലിയ അഭിപ്രായം നേടിയിരുന്നു. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിൻ യാത്രക്കിടയിൽ ഭാര്യമാർ മാറിപ്പോകുന്നതും പിന്നീട് ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമ.












Click it and Unblock the Notifications