വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടിയെ എസ്ഐ തോക്കുകാട്ടി ബലാത്സംഗം ചെയ്തു
ഒസ്മാനാബാദ്: മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയില്‍ പതിനാറുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. പ്രേം സുഖ്ദേവ് ബന്‍സോദ്(26) ആണ് അറസ്റ്റിലായത്. സാംഗലി ജില്ലയിലെ വിശ്രാംബഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പ്രേം സുഖ്ദേവ് എന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയും കുടുംബവും ഇന്‍സ്പെക്ടറുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് വീട്ടില്‍ തനിച്ചുള്ളപ്പോള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ചെറുത്തുനിന്ന പെണ്‍കുട്ടിയെ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു ബലാത്സംഗം. ഇതിനുശേഷം വീട്ടുകാരെയും ഭീഷണിപ്പെടുത്തി.

സംഭവത്തില്‍ പരാതിപ്പെട്ടാല്‍ ക്രിമിനല്‍കേസില്‍പെടുത്തി അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഇക്കാര്യം വകവെയ്ക്കാതെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പോലീസുകാരനെതിരെ സെക്ഷന്‍ 376 പ്രകാരം കേസെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രേം സുഖ്ദേവിനെതിരെ സമാനമായ ആരോപണം നേരത്തെയും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സര്‍വീസ് റിവോള്‍വര്‍ ചൂണ്ടി ഒരു പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്ത സംഭവം അതീവ ഗൗരവമുള്ളതാണെന്ന് മുതിര്‍ന്ന ഓഫീസര്‍ പറഞ്ഞു. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടവര്‍തന്നെ കുറ്റവാളികളാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications