കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ പദ്ധതിയിട്ട 16 വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു

  • By Sruthi K M
Google Oneindia Malayalam News

ഹൈദരാബാദ്:കാമ്പസില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ പദ്ധതിയിട്ടുവെന്ന് ആരോപിച്ച് പതിനാറ് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ദാദ്രി കൊലപാതകത്തിനു സമാനമായ സംഭവമാണ് വീണ്ടും നടന്നിരിക്കുന്നത്. കോളേജ് സംഘടനകളിലെ ഭാരവാഹികള്‍ ചേര്‍ന്ന് ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ പദ്ധതിയിട്ടുവെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍, അങ്ങനെയൊരു ബീഫ് ഫെസ്റ്റിവല്‍ കോളേജിനുള്ളില്‍ നടക്കുന്നതിനു മുന്‍പുതന്നെ പോലീസ് വിദ്യാര്‍ത്ഥികളെ കരുതല്‍ തടങ്കലിലാക്കുകയായിരുന്നു. ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബീഫ് ഫെസ്റ്റിവല്‍ നടത്തിയാല്‍ ദാദ്രി സംഭവം തന്നെ സംഭവിക്കുമെന്നു പറഞ്ഞ് ബിജെപി എംഎല്‍എ രാജാസിംഗ് രംഗത്തുവന്നിരുന്നു.

image

ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ സമ്മതിക്കില്ലെന്നും ഫെസ്റ്റിവല്ലിനെതിരെ ഗോപൂജ നടത്തുമെന്നും രാജാസിംഗ് പ്രതികരിച്ചിരുന്നു. പ്രതിഷേധം ആളിക്കത്തിയപ്പോള്‍ രാജാസിംഗിനെ പോലീസ് വീട്ടില്‍ തടഞ്ഞു നിര്‍ത്തുകയാണു ചെയ്തത്. ഹൈദരാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതിന് സ്റ്റേ പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ ഉത്തരവ് മറികടന്നാണ് ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്.

എന്തു വില കൊടുത്തും ബീഫ് ഫെസ്റ്റിവല്‍ തടയുമെന്നാണ് രാജാസിംഗ് അറിയിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ഒസ്മാനിയ സര്‍വ്വകലാശാലയില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

English summary
The Hyderabad Police on Thursday reportedly arrested 16 students of Osmania University for organising a beef festival at the campus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X