കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തില്‍ മോദിക്ക് എട്ടിന്റെ പണി ഇപ്പോള്‍!!! കിരാതനടപടി... മുന്‍ ഉപദേഷ്ടാവിന്റെ പുസ്തകം

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നടപ്പിലാക്കിയ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് നോട്ട് നിരോധനം. ഏറെ പ്രതീക്ഷയോടെ ആയിരുന്നു പലരും അതിനെ നോക്കിക്കണ്ടത്. എന്നാല്‍ നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ല.

കീറിയ രണ്ടായിരം നോട്ട് നിങ്ങളുടെ കൈയിലുണ്ടോ.... എങ്കില്‍ സൂക്ഷിക്കണം... ആര്‍ബിഐ പണിതരും!!കീറിയ രണ്ടായിരം നോട്ട് നിങ്ങളുടെ കൈയിലുണ്ടോ.... എങ്കില്‍ സൂക്ഷിക്കണം... ആര്‍ബിഐ പണിതരും!!

പക്ഷേ, സര്‍ക്കാര്‍ ഇപ്പോഴും നോട്ട് നിരോധനത്തെ ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ്. കള്ളപ്പണം പിടിക്കലോ, കള്ളനോട്ട് ഇല്ലാതാക്കലോ ആയിരുന്നില്ല നോട്ട് നിരോധനത്തിന്റെ ലക്ഷ്യം എന്ന് വരെ ഒടുക്കം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇത് ഏറെ പരിഹസിക്കപ്പെടുകയും ചെയ്തിരുന്നു.

എല്ലാത്തിനും കാരണം രഘുറാം രാജന്‍... നോട്ട് നിരോധനം ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ല: രാജീവ് കുമാര്‍എല്ലാത്തിനും കാരണം രഘുറാം രാജന്‍... നോട്ട് നിരോധനം ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ല: രാജീവ് കുമാര്‍

നോട്ട് നിരോധനകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ തന്നെയാണ് ഇപ്പോള്‍ നോട്ട് നിരോധനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തിയിരിക്കുന്നത്. സമ്പദ്ഘടനയെ പിന്നോട്ടടിച്ച കിരാത നടപടി എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

അരവിന്ദ് സുബ്രഹ്മണ്യന്‍

അരവിന്ദ് സുബ്രഹ്മണ്യന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ട് നിരോധന കാലത്തും ഇദ്ദേഹം തന്നെ ആയിരുന്നു സാമ്പത്തിക ഉപദേഷ്ടാവ്. നാല് വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി തുടര്‍ന്ന അദ്ദേഹം അടുത്തിടെ ആണ് സ്ഥാനം ഒഴിഞ്ഞത്.

പുസ്തകത്തില്‍

പുസ്തകത്തില്‍

അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലാണ് നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിക്കുന്നത്. ദ ചലഞ്ചസ് ഓഫ് മോദി- ജെയ്റ്റില് ഇക്കോണമി എന്നാണ് പുസ്തകത്തിന്റെ പേര്. ജിഎസ്ടിയും മറ്റ് കാര്യങ്ങളും എല്ലാം ഈ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കിരാത നടപടി

കിരാത നടപടി

രാജ്യത്തിന്റെ പുരോഗതിയേയും സമ്പദ് ഘടനയേയും പിറകോട്ടടിച്ച കിരാത നടപടിയായിരുന്നു നോട്ട് നിരോധനം എന്നാണ് പുസ്തകത്തില്‍ പറയുന്നത്. കടുത്ത സാമ്പത്തിക ആഘാതം ആണ് ഇത് രാജ്യത്തിന് സൃഷ്ടിച്ചത് എന്നും അദ്ദേഹം പുസ്തകത്തില്‍ വിലയിരുത്തുന്നുണ്ട്.

ചര്‍ച്ച ഒരു കാര്യത്തില്‍ മാത്രം

ചര്‍ച്ച ഒരു കാര്യത്തില്‍ മാത്രം

നോട്ട് നിരോധനം വലിയ പ്രശ്‌നങ്ങളുണ്ടാക്കി എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവില്ലെന്നാണ് അദ്ദേഹം പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എത്രവരും എന്നതിലാണ് ചര്‍ച്ചകള്‍ എന്നും അദ്ദേഹം പറയുന്നുണ്ട്. സാമ്പത്തിക വളര്‍ച്ചാനിരക്കിലുണ്ടായ ഇടിവിന് ഒരു കാരണം നോട്ട് നിരോധനം ആണെന്നും അദ്ദേഹം പറയുന്നുണ്ട്.

അസംഘടിത മേഖല

അസംഘടിത മേഖല

നോട്ട് നിരോധനം ഏറ്റവും രൂക്ഷമായി ബാധിച്ചത് അടിസ്ഥാന ജനവിഭാഗങ്ങളേയും അസംഘടിത മേഖലയേയും ആണെന്ന് അദ്ദേഹം പറയുന്നു. അസംഘടിത മേഖലയിലെ ഈ തിരിച്ചടി സംഘടിത മേഖലയേയിം ബാധിച്ചതായി അദ്ദേഹം പുസ്തകത്തില്‍ പറയുന്നുണ്ട്.

സംഭവിക്കരുതായിരുന്ന പരീക്ഷണം

സംഭവിക്കരുതായിരുന്ന പരീക്ഷണം

നോട്ട് നിരോധനത്തെ ഒരു പരീക്ഷണം എന്നാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യാരിത്രത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്ന ഒരു പരീക്ഷണം ആയിരുന്നു നോട്ട് നിരോധനം എന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നുണ്ട്.

ഏതൊക്കെ സാഹചര്യങ്ങളില്‍...

ഏതൊക്കെ സാഹചര്യങ്ങളില്‍...

ഇന്ത്യ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്ന ഒരു സമയത്തായിരുന്നില്ല ഈ പരീക്ഷണം നടത്തിയത്. സാധാരണ ഗതിയില്‍ ഒരു രാജ്യവും ഇത്തരം ഒരു നീക്കം നടത്തില്ല. യുദ്ധമോ ക്രമാതീതമായ നാണയപ്പെരുപ്പമോ കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളോ വരുമ്പോള്‍ മാത്രമാണ് അപ്രതീക്ഷിത നോട്ട് നിരോധനം നടപ്പിലാക്കാറുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്.

ഉപദേശകന്‍ അറിഞ്ഞില്ലേ

ഉപദേശകന്‍ അറിഞ്ഞില്ലേ

പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നല്ലോ അരവിന്ദ് സുബ്രഹ്മണ്യന്‍. എന്നിട്ടും ഇക്കാര്യത്തില്‍ ഉപദേശം നല്‍കിയില്ലേ എന്നും ചിലര്‍ ചോദ്യം ഉയര്‍ത്തുന്നുണ്ട്. നോട്ടി നിരോധനത്തെ കുറിച്ച് സാമ്പത്തിക ഉപദേഷ്ടാവിനോട് പ്രധാനമന്ത്രി ചര്‍ച്ച ചെയ്തിരുന്നില്ലെന്ന് അന്നേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അവിന്ദ് സുബ്രഹ്മണ്യന്‍ ഇപ്പോഴും അതിനോട് പ്രതികരിച്ചിട്ടില്ല.

English summary
Note ban was a massive, draconian, monetary shock: Modi's former economic advisor Arvind Subramanian
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X