കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിപ്പൂരിൽ കണക്ക് കൂട്ടൽ പിഴച്ച് അമിത് ഷാ; ബിജെപി വെട്ടിൽ!! പുതിയ രാഷ്ട്രീയ നാടകം

  • By Aami Madhu
Google Oneindia Malayalam News

ഇംഫാൽ; കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാനാകും എന്ന ആശ്വാസത്തിലായിരുന്നു രണ്ട് ദിവസം മുൻപ് വരെ മണിപ്പൂരിലെ കോൺഗ്രസ് നേതൃത്വം. മൂന്ന് ബിജെപി എംഎൽഎമാർ ഉൾപ്പെടെയുള്ളവർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് ഇത്. എന്നാൽ അവസാന നിമിഷം കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.

അമിത് ഷാ നേരിട്ട് ഇറങ്ങിയായിരുന്നു ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത്. ഇതോടെ പിന്തുണ പിൻവലിച്ച നാല് എൻപിപി എംഎൽഎമാർ സർക്കാരിനെ തുടർന്നും പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. എന്നാൽ അമിത് ഷായുടെ തന്ത്രങ്ങൾ സംസ്ഥാനത്ത് പിഴയ്ക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. പുതിയ വിവരങ്ങൾ ഇങ്ങനെ

രാജി നാടകം

രാജി നാടകം

ബിജെപിയുടെ മൂന്ന് എംഎല്‍എമാര്‍, സര്‍ക്കാരിലെ സഖ്യകക്ഷിയായ എന്‍പിപിയുടെ നാല് എംഎല്‍എമാര്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ, ഒരു സ്വതന്ത്ര എംഎൽഎ എന്നിവരായിരുന്നു ഒറ്റരാത്രി കൊണ്ട് ബിരേന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. ഇതോടെ സർക്കാർ ന്യൂനപക്ഷമായി.

ചൊടിച്ച് എംഎൽഎമാർ

ചൊടിച്ച് എംഎൽഎമാർ

മുഖ്യമന്ത്രി ബീരേൻ സിംഗ് ഏകാധിപതി ചമയുകയാണെന്ന ആരോപണം ഉയർത്തിക്കൊണ്ടായിരുന്നു എൻപിപി എംഎൽഎമാരുടെ പിൻമാറ്റം. കഴിഞ്ഞ ഏപ്രിലിൽ എൻപിപി നേതാവും ഉപമുഖ്യമന്ത്രിയുമായ ജോയ്കുമാർ സിംഗിന്റെ വകുപ്പ് ബരേൻസിംഗ് എടുത്തു കളഞ്ഞിരുന്നു. ഇത്തരം കാര്യങ്ങളായിരുന്നു നേതാക്കളെ ചൊടിപ്പിച്ചത്.

അട്ടിമറി നീക്കം

അട്ടിമറി നീക്കം

അതേസമയം എംഎൽഎമാരുടെ നീക്കത്തോടെ അവിശ്വാസത്തിലൂടെ അധികാരം തിരിച്ച് പിടിക്കാൻ കോൺഗ്രസ് തന്ത്രം മെനഞ്ഞു. എന്നാൽ അമിത് ഷാ തന്നെ നേരിട്ട് കളത്തിലിറങ്ങി എൻപിപി എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കുകയായിരുന്നു. ഹിമന്ത് ബിശ്വാസ് ശരമ്മയും എൻപിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സംഗ്മയും കൂടി ഉടപെട്ടാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചത്.

വൻ വാഗ്ദാനങ്ങൾ

വൻ വാഗ്ദാനങ്ങൾ

എംഎൽഎമാരെ മടക്കി കൊണ്ടുവരാൻ വൻ വാഗ്ദാനങ്ങളാണ് അമിത് ഷാ നൽകിയതെന്നാണ് വിവരം. ബീരേൻ സിംഗിന്റെ രാജിയായിരുന്നു എൻപിപി എംഎൽഎമാർ പ്രധാനമായും ആവശ്യപ്പെട്ടത്. എന്നാൽ ഇത് അംഗീകരിക്കാൻ കേന്ദ്ര നേതൃത്വം തയ്യാറായില്ല.

നേരിട്ടുള്ള മേൽനോട്ടം

നേരിട്ടുള്ള മേൽനോട്ടം

ബീരേൻ സിംഗിനെ നീക്കുന്നത് മണിപ്പൂരിൽ പ്രതിസന്ധിയ്ക്ക് വഴിവെയ്ക്കുമെന്നാണ് ബിജെപി കണക്കാക്കുന്നത്. അതേസമയം സംസ്ഥാന സർക്കാർ കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാകും എന്ന ഉറപ്പും എൻപിപി എംഎൽഎമാർക്ക് അമിത് ഷാ നൽകിയിട്ടുണ്ട്.

Recommended Video

cmsvideo
Amit Shah asks why Congress still has Emergency mindset | Oneindia Malayalam
അതൃപ്തിയിൽ നേതാക്കൾ

അതൃപ്തിയിൽ നേതാക്കൾ

എന്നാൽ ഷായുടെ ഈ നീക്കം സഖ്യത്തിനുള്ളിലെ മറ്റൊരു പ്രാദേശിക കക്ഷിയേയും കോൺഗ്രസിൽ നിന്നും കൂറുമാറിയെത്തിയ എംഎൽഎമാരേയും ബിജെപിയിലെ തന്നെ മുതിർന്ന എംഎൽഎമാരേയും ചൊടിപ്പിച്ചിട്ടുണ്ട്.
നാല് എൻപിപി എംഎൽഎമാർക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടാണ് പ്രശ്നം പരിഹരിച്ചതെന്നാണ് റിപ്പോർട്ട്.

വെല്ലുവിളിച്ച് നേതാക്കൾ

വെല്ലുവിളിച്ച് നേതാക്കൾ

നേതാക്കളുടെ രാജി സ്വീകരിക്കാത്തതിനാൽ തന്നെ അവർക്കിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യവുമില്ല. അതേസമയം സമ്മർദ്ദ ഫലമായി എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ വെല്ലുവിളി ഉയർത്തി ബിജെപി നേതാക്കൾ രംഗത്തെത്തി.

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു

മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു

സഖ്യസർക്കാരിൽ ഭാഗമായ നാഗ പീപ്പിൾസ് ഫ്രണ്ടും ഒരു മന്ത്രിസ്ഥാനം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. എൻപിപിയെ പോലെ തന്നെ എൻപിഎഫിനും നാല് എംഎൽഎമാരാണ് ഉള്ളത്. 60 അംഗ നിയമസഭയിൽ മുഖ്യമന്ത്രിയെ കൂടാതെ 12 മന്ത്രിമാരെയാണ് ഉൾക്കൊള്ളാനാവുക.

കൂടിക്കാഴ്ച നടത്തും

കൂടിക്കാഴ്ച നടത്തും

അതൃപ്തരായ ബിജെപി നേതാക്കൾ ഉടൻ കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ ദില്ലിക്ക് പുറപ്പെടുമെന്ന് ബിജെപി നേതാവിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. താനും ഉടൻ ദില്ലി സന്ദർശിക്കുമെന്ന് ബീരേൻ സിംഗും വ്യക്തമാക്കി. മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ 18 പേർ

നിലവിൽ 18 പേർ

2017 ലെ നിയസഭ തിരഞ്ഞെടുപ്പിൽ 21 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസ് 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാൽ അവസാന നിമിഷം എൻപിപി ഉൾപ്പെടെയുള്ള എംഎൽഎമാരുടെ പിന്തുണയോടെ മണിപ്പൂരിൽ സർക്കാർ രൂപീകരിച്ചു. അതേസമയം 3 പേരുടെ രാജിയോടെ ബിജെപിക്ക് നിലവിൽ 18 എംഎൽഎമാരാണഅ ഉള്ളത്.

രാജിയിലേക്ക്

രാജിയിലേക്ക്

അതുകൊണ്ട് തന്നെ പാർട്ടിക്കുള്ളിലെ അതൃപ്തി പുതിയ രാജികളിലേക്ക് നയിക്കുമോയെന്ന ഭയം ബിജെപിക്ക് ഉണ്ട്. കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ എത്തിയ ചില എംഎൽഎമാർ മടങ്ങി പോക്കിനെ കുറിച്ച് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രതികരിച്ച് കോൺഗ്രസ്

പ്രതികരിച്ച് കോൺഗ്രസ്

അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ സർക്കാർ വീണ്ടും പ്രതിസന്ധിയിലാകും. വരും ദിവസങ്ങളിൽ മണിപ്പൂരിൽ പുതിയ രാഷ്ട്രീയ നാടകങ്ങൾ ഉണ്ടാകുമെന്ന് വേണം കണക്കാക്കാൻ. അതേസമയം എൻപിപി എംഎൽഎമാർക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ജനങ്ങളെ വഞ്ചിക്കുന്ന എംഎൽഎമാരുടെ ദിനം എണ്ണപ്പെട്ടുവെന്ന് കോൺഗ്രസ് വക്താവ് കുമുക്ചം പ്രതികരിച്ചു.

ചൈനയ്ക്ക് കോൺഗ്രസ് 43,000 കിമി പ്രദേശം കൊടുത്തെന്ന് നദ്ദ; ഭൂമിശാസ്ത്രം പഠിപ്പിച്ച് ട്വിറ്റേറിയൻസ്ചൈനയ്ക്ക് കോൺഗ്രസ് 43,000 കിമി പ്രദേശം കൊടുത്തെന്ന് നദ്ദ; ഭൂമിശാസ്ത്രം പഠിപ്പിച്ച് ട്വിറ്റേറിയൻസ്

വയറുവേദന; പരിശോധനയിൽ വിവാഹിതയായ 'യുവതി' പുരുഷനായി!! അപൂർവ്വ അവസ്ഥ, ഞെട്ടൽവയറുവേദന; പരിശോധനയിൽ വിവാഹിതയായ 'യുവതി' പുരുഷനായി!! അപൂർവ്വ അവസ്ഥ, ഞെട്ടൽ


English summary
other ally in Manipur BJP govt demands more ministerial birth; soon visit delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X