കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറ്റ് രാജ്യങ്ങള്‍ ക്ഷമ കാണിക്കണം: കൊവിഡ് വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന ഇന്ത്യക്ക്: അദര്‍ പൂനാവാല

Google Oneindia Malayalam News

ദില്ലി: കൊവിഡ് വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന ഇന്ത്യക്കാണെന്ന് വ്യക്തമാക്കി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി ഇ ഒ അദര്‍ പൂനാവാല. ഇന്ത്യയില്‍ നിന്ന് കോവീഷീല്‍ഡ് വാക്സിന്‍ ആവശ്യപ്പെട്ട മറ്റ് രാജ്യങ്ങല്‍ അല്‍പം ക്ഷമ കാണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാം, എന്നാല്‍ ഇന്ത്യയിലെ വിതരണത്തിന് മുന്‍തൂക്കം നല്‍കണമെന്ന നിര്‍ദേശമാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിരിക്കുന്നത്. ഏറ്റവും മികച്ച വാക്സിന്‍ തന്നെ ഏവര്‍ക്കും നല്‍കാന്‍ ഞങ്ങല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ന് രാവിലെ എട്ടുമണി വരെയുള്ള താൽക്കാലിക കണക്ക് പ്രകാരം,2,22,313 സെഷനുകളിലായി 1,07,15,204 ഗുണഭോക്താക്കൾ വാക്സിൻ സ്വീകരിച്ചു. 63,28,479 ആരോഗ്യപ്രവർത്തകർ ( ആദ്യ ഡോസ് ),8,47,161 ആരോഗ്യപ്രവർത്തകർ (രണ്ടാം ഡോസ്), 35,39,564 മുന്നണിപ്പോരാളികൾ (ഒന്നാം ഡോസ് ) എന്നിവർ ഉൾപ്പെടുന്നു.

vaccination-drive

ആദ്യ ഡോസ് സ്വീകരിച്ച് 28ദിവസം പൂർത്തിയാക്കിയവർക്ക് കോവിഡ് 19 പ്രതിരോധ മരുന്നിന്റെ രണ്ടാം ഡോസ് വിതരണം 2021 ഫെബ്രുവരി 13 ന് ആരംഭിച്ചു. മുന്നണി പോരാളികൾക്കുള്ള വാക്സിൻ വിതരണം,2021 ഫെബ്രുവരി രണ്ടിനാണ് ആരംഭിച്ചത്. വാക്സിനേഷൻ യജ്ഞത്തിന്റെ 35ആമത് ദിവസം ( ഫെബ്രുവരി 20, 2021) 5,27,197 ഗുണഭോക്താക്കൾ 10,851 സെഷനുകളിലായി വാക്സിൻ സ്വീകരിച്ചു.

ഇതിൽ 2,90,935 പേർ ആദ്യം ഡോസും,2,36,262 ആരോഗ്യപ്രവർത്തകർ രണ്ടാം ഡോസും സ്വീകരിച്ചു. 9 സംസ്ഥാനങ്ങൾ 5 ലക്ഷം ഡോസ് വീതം നൽകി. ഉത്തർപ്രദേശ് (11,52,042), മഹാരാഷ്ട്ര(8,60,386), ഗുജറാത്ത് (8,56,657),രാജസ്ഥാൻ(7,99,719), പശ്ചിമബംഗാൾ(6,50,976), കർണാടക (6,29,420),മധ്യപ്രദേശ്(6,26,391), ബിഹാർ (5,50,433),ഒഡീഷ (5,01,713).

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ആകെ രോഗമുക്തരുടെ എണ്ണം 1.06 കോടി (1,06,67,741) ആയി ഉയർന്നു. ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കായ 97.27%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 10,307 രോഗികൾ ആശുപത്രി വിട്ടത്. പുതുതായി രോഗ മുക്തരായവരുടെ 80.51% വും ആറ് സംസ്ഥാനങ്ങളിൽ. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർ രോഗ മുക്തരായത്-4854. മഹാരാഷ്ട്രയിൽ 2,159 പേരും തമിഴ്നാട്ടിൽ 467 പേരും കഴിഞ്ഞ 24 മണിക്കൂറിൽ രോഗ മുക്തരായി.

മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം

English summary
Other countries must be patient: Adar Poonawala says India has priority over covid vaccine distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X