ഹോമിയോയും യൂനാനിയും നിര്‍ദേശിച്ചത് കൊറോണക്കല്ല: ആയുഷ് മന്ത്രാലയത്തിന്റെ വിശദീകരണം
ദില്ലി: കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ ഹോമിയോ ചികിത്സയും യൂനാനിയും നിര്‍ദേശിച്ച സംഭവത്തില്‍ വിശദീകരണവുമായി ആയുഷ് മന്ത്രാലയം. ഹോമിയോ- യൂനാനി ചികിത്സ നിര്‍ദേശിച്ചത് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയല്ലെന്നും പൊതുവായ സാഹചര്യത്തിലാണെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്. വൈറല്‍ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പൊതുവായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാത്രമാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്.
ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ള വൈറല്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് പ്രസ്തുത ചികിത്സാ സംവിധാനത്തില്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് മുന്നോട്ടുവെച്ചിട്ടുള്ളതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഈ ചികിത്സാ സംവിധാനങ്ങളൊന്നും കൊറോണ വൈറസ് ചികിത്സയ്ക്ക് പര്യാപ്തമാണെന്ന് കണ്ടെത്തിയിട്ടില്ല. പോരാത്തതതിന് കൊറോണ വൈറസ് ചികിത്സക്ക് ഉതകുന്ന ഒരു പ്രത്യേക മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും ആയുഷ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ജനുവരി 29നാണ് ചൈനയില്‍ 420ലധികം പേരുടെ ജീവനെടുത്ത കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ആയുഷ് മന്ത്രാലയം പുറപ്പെടുവിക്കുന്നത്. ചൈനയില്‍ ഇതിനകം 20, 400 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

യൂനാനി ചികിത്സാ നിര്‍ദേശങ്ങള്‍
ഷര്‍ബത്ത് ഉന്നാബ് 10-20 മില്ലി ദിവസത്തില്‍ രണ്ട് തവണ, തിര്യാഖ് അര്‍ബ 3-5 ഗ്രാം ദിവസത്തില്‍ രണ്ട് തവണ, തിര്യാഖ് നസ് ല 5 ഗ്രാം ദിവസത്തില്‍ രണ്ട് തവണ, ഖാമിറ മര്വരീദ് 3-5 ഗ്രാം ദിവസത്തില്‍ ഒരു തവണ എന്നീ യൂനാനി മരുന്നുകളാണ് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പരാമര്‍ശിച്ചിരുന്നത്. രോഗന്‍ ബബൂണ/ രോഗന്‍ മോം/ കഫൂരി ബീം എന്നിവ തലയിലും നെഞ്ചിലും പുരട്ടി മസാജ് ചെയ്യാനും നിര്‍ദേശിച്ചിരുന്നു.

ഹോമിയോയിലും മരുന്ന്?
ജനുവരി 28ന് സയിന്റിഫിക് അഡ്വൈസറി ബോര്‍ഡ് യോഗത്തിന് ശഷേഷം സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയാണ് കൊറോണ വൈറസിനെതിരെ ഉപയോഗിക്കേണ്ട മരുന്നുകളുടെ പട്ടിക പുറത്തിറക്കിയത്. അഴ്സേനിയം ആല്‍ബം 30 എന്ന മരുന്ന് മൂന്ന് ദിവസം വെറും വയറ്റില്‍ കഴിച്ചാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുനമെന്നായിരുന്നു വാദം.

മാര്‍ഗ്ഗനിര്‍ദേശം തെറ്റിദ്ധരിക്കപ്പെട്ടു?
വ്യക്തി ശുചിത്വത്തിന് സ്വീകരിക്കേണ്ട ചില മാര്‍ഗ്ഗ നിര്‍ദേശങ്ങളും തയ്യാറെടുപ്പുകളും മാത്രമാണ് ആയുഷ് മന്ത്രാലയത്തിലെ മാര്ഗ്ഗനിര്ദേശത്തില് ഉണ്ടായിരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഇത് ഹോമിയോയിലേയും യൂനാനിയിലേയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രാക്ഷീണര്മാരുമായി കൂടിയാലോചന നടത്തിയ ശേഷം മാത്രമേ പിന്തുടരാവൂ എന്ന് നിര്‍ദേശിച്ചിരുന്നുവെന്നും മന്ത്രാലയം വിശദീകരിക്കുന്നു.
Recommended Video

കൊറോണയെ തളയ്ക്കാന്‍
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനാണ് ലോകം ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോഴും കൊറോണ വൈറസിനെ പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്ന തരത്തിലുള്ള മരുന്നുകള്‍ കണ്ടുപിടിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എവിടെ നിന്നുള്ള ചെറിയ സഹായങ്ങളും സ്വീകരിക്കപ്പെടുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications