കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോമിയോയും യൂനാനിയും നിര്‍ദേശിച്ചത് കൊറോണക്കല്ല: ആയുഷ് മന്ത്രാലയത്തിന്റെ വിശദീകരണം

Google Oneindia Malayalam News

ദില്ലി: കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ ഹോമിയോ ചികിത്സയും യൂനാനിയും നിര്‍ദേശിച്ച സംഭവത്തില്‍ വിശദീകരണവുമായി ആയുഷ് മന്ത്രാലയം. ഹോമിയോ- യൂനാനി ചികിത്സ നിര്‍ദേശിച്ചത് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയല്ലെന്നും പൊതുവായ സാഹചര്യത്തിലാണെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്. വൈറല്‍ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പൊതുവായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാത്രമാണ് മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

കൊറോണ വൈറസ്: എന്‍95 മാസ്‌കുകളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു, മാസ്‌ക്കുകളുടെ വില വര്‍ധിച്ചു!! കൊറോണ വൈറസ്: എന്‍95 മാസ്‌കുകളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു, മാസ്‌ക്കുകളുടെ വില വര്‍ധിച്ചു!!

ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ള വൈറല്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് പ്രസ്തുത ചികിത്സാ സംവിധാനത്തില്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് മുന്നോട്ടുവെച്ചിട്ടുള്ളതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഈ ചികിത്സാ സംവിധാനങ്ങളൊന്നും കൊറോണ വൈറസ് ചികിത്സയ്ക്ക് പര്യാപ്തമാണെന്ന് കണ്ടെത്തിയിട്ടില്ല. പോരാത്തതതിന് കൊറോണ വൈറസ് ചികിത്സക്ക് ഉതകുന്ന ഒരു പ്രത്യേക മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും ആയുഷ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ജനുവരി 29നാണ് ചൈനയില്‍ 420ലധികം പേരുടെ ജീവനെടുത്ത കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ആയുഷ് മന്ത്രാലയം പുറപ്പെടുവിക്കുന്നത്. ചൈനയില്‍ ഇതിനകം 20, 400 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

 യൂനാനി ചികിത്സാ നിര്‍ദേശങ്ങള്‍

യൂനാനി ചികിത്സാ നിര്‍ദേശങ്ങള്‍

ഷര്‍ബത്ത് ഉന്നാബ് 10-20 മില്ലി ദിവസത്തില്‍ രണ്ട് തവണ, തിര്യാഖ് അര്‍ബ 3-5 ഗ്രാം ദിവസത്തില്‍ രണ്ട് തവണ, തിര്യാഖ് നസ് ല 5 ഗ്രാം ദിവസത്തില്‍ രണ്ട് തവണ, ഖാമിറ മര്‍വരീദ് 3-5 ഗ്രാം ദിവസത്തില്‍ ഒരു തവണ എന്നീ യൂനാനി മരുന്നുകളാണ് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പരാമര്‍ശിച്ചിരുന്നത്. രോഗന്‍ ബബൂണ/ രോഗന്‍ മോം/ കഫൂരി ബീം എന്നിവ തലയിലും നെഞ്ചിലും പുരട്ടി മസാജ് ചെയ്യാനും നിര്‍ദേശിച്ചിരുന്നു.

 ഹോമിയോയിലും മരുന്ന്?

ഹോമിയോയിലും മരുന്ന്?

ജനുവരി 28ന് സയിന്റിഫിക് അഡ്വൈസറി ബോര്‍‍ഡ് യോഗത്തിന് ശഷേഷം സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയാണ് കൊറോണ വൈറസിനെതിരെ ഉപയോഗിക്കേണ്ട മരുന്നുകളുടെ പട്ടിക പുറത്തിറക്കിയത്. അഴ്സേനിയം ആല്‍ബം 30 എന്ന മരുന്ന് മൂന്ന് ദിവസം വെറും വയറ്റില്‍ കഴിച്ചാല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുനമെന്നായിരുന്നു വാദം.

 മാര്‍ഗ്ഗനിര്‍ദേശം തെറ്റിദ്ധരിക്കപ്പെട്ടു?

മാര്‍ഗ്ഗനിര്‍ദേശം തെറ്റിദ്ധരിക്കപ്പെട്ടു?

വ്യക്തി ശുചിത്വത്തിന് സ്വീകരിക്കേണ്ട ചില മാര്‍ഗ്ഗ നിര്‍ദേശങ്ങളും തയ്യാറെടുപ്പുകളും മാത്രമാണ് ആയുഷ് മന്ത്രാലയത്തിലെ മാര്‍ഗ്ഗനിര്‍ദേശത്തില്‍ ഉണ്ടായിരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഇത് ഹോമിയോയിലേയും യൂനാനിയിലേയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രാക്ഷീണര്‍മാരുമായി കൂടിയാലോചന നടത്തിയ ശേഷം മാത്രമേ പിന്‍തുടരാവൂ എന്ന് നിര്‍ദേശിച്ചിരുന്നുവെന്നും മന്ത്രാലയം വിശദീകരിക്കുന്നു.

Recommended Video

cmsvideo
സംസ്ഥാനത്ത് കൂടുതല്‍ കൊറോണ ബാധക്ക് സാധ്യത
 കൊറോണയെ തളയ്ക്കാന്‍

കൊറോണയെ തളയ്ക്കാന്‍

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനാണ് ലോകം ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോഴും കൊറോണ വൈറസിനെ പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാവുന്ന തരത്തിലുള്ള മരുന്നുകള്‍ കണ്ടുപിടിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എവിടെ നിന്നുള്ള ചെറിയ സഹായങ്ങളും സ്വീകരിക്കപ്പെടുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

homeopathy-1
English summary
Our Advisory Not for Treating Coronavirus, Says AYUSH Ministry Days After Suggesting Unani, Homeopathy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X