Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതി തടസപ്പെടുത്താന്‍ സര്‍ക്കാര്‍ , സര്‍ക്കാരിനെ തടയാന്‍ പ്രതിപക്ഷം!

അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്ന് സര്‍ക്കാരിനെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കാണ്‍പൂര്‍ : അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്ന് സര്‍ക്കാരിനെ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാണ്‍പൂരിലെ ബിജെപി പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവര്‍ അഴിമതിയെയും കള്ളപ്പണത്തെയും സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും മോദി. കള്ളപ്പണത്തെയും അഴിമതിയെയും സംരക്ഷിക്കുന്നതിനാണ് പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതെന്നും മോദി.

 പ്രതിപക്ഷത്തിന്റേത് പാര്‍ലമെന്റ് സ്തംഭിപ്പിക്കല്‍

പ്രതിപക്ഷത്തിന്റേത് പാര്‍ലമെന്റ് സ്തംഭിപ്പിക്കല്‍

അഴിമതി തടയലാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് മോദി പറഞ്ഞു. എന്നാല്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മോദി.

 ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു

ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ സുതാര്യമാക്കാനുളള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം സ്വാഗതം ചെയ്യുന്നുവെന്ന് മോദി. ശീതകാല സമ്മേളനത്തിനു മുമ്പ് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അഴിമതിക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷം ഒരുമിച്ചതെന്നും മോദി. അഴിമതി നടക്കുന്നില്ലെന്ന് കാണിച്ചു കൊടുക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വമെന്നും മോദി.

 പോരാട്ടം ലക്ഷ്യം കാണും

പോരാട്ടം ലക്ഷ്യം കാണും

അഴിമതിക്കാരെ ശിക്ഷിക്കാന്‍ രാജ്യത്താദ്യമായി ഒരു സര്‍ക്കാര്‍ ഉണ്ടായിരിക്കുകയാണെന്ന് മോദി. കള്ളനോട്ടിനെതിരെയും കള്ളപ്പണത്തിനെതിരെയുമുള്ള പോരാട്ടം വിജയം കാണുമെന്നും മോദി. കള്ളപ്പണക്കാരെ പ്രീണിപ്പിക്കുന്നതാണ് കോണ്‍ഗ്രസ് നയമെന്നും മോദി.

 സ്തംഭിക്കലുമായി മുന്നോട്ട്

സ്തംഭിക്കലുമായി മുന്നോട്ട്

പാര്‍ലമന്റെിന്റെ ശീതകാല സമ്മേളനം പ്രതിപക്ഷം തടസപ്പെടുത്തിയെന്നും രാഷ്ട്രപതി അഭ്യര്‍ഥിച്ചിട്ടുപോലും പ്രതിപക്ഷം അനുസരിച്ചില്ലെന്നും മോദി.

 ഉത്തര്‍പ്രദേശ് യുവത ഒന്നിക്കണം

ഉത്തര്‍പ്രദേശ് യുവത ഒന്നിക്കണം

മാറ്റത്തിനായി ഉത്തര്‍പ്രദേശിലെ യുവജനങ്ങള്‍ ഒന്നിക്കണമെന്ന് മോദി. യുവാക്കളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുണ്ടെന്നും ഇതെല്ലാം ഉത്തര്‍പ്രദേശിലെ യുവാക്കളെ ലക്ഷ്യമിട്ടാണെന്നും മോദി. 2017ലെ യുപി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മോദിയുടെ പ്രസംഗം.

വൈദ്യുതി എത്തിച്ചിട്ടില്ല

വൈദ്യുതി എത്തിച്ചിട്ടില്ല

എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാത്തതിന് മോദി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ചു. 1600 ഗ്രമങ്ങള്‍ക്ക് വൈദ്യുതി എത്തിച്ചിട്ടില്ലെന്ന് മോദി കുറ്റപ്പെടുത്തി.

 ബാങ്കുകള്‍ നിരീക്ഷണത്തില്‍

ബാങ്കുകള്‍ നിരീക്ഷണത്തില്‍

നോട്ട് നിരോധനത്തിന്‍റെ ബുദ്ധിമുട്ടുകള്‍ ഉടന്‍ അവസാനിക്കുമെന്ന് മോദി. ബാങ്കുകള്‍ നിരീക്ഷണത്തിലാണെന്നും ഓരോ ദിവസവും നിരവധി കള്ളപ്പണക്കാരാണ് അറസ്റ്റിലാകുന്നതെന്നും അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+