കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപം കൊണ്ടു? മോദി തന്നെ പറയുന്നു അതിന്റെ കാരണം...

  • By Desk
Google Oneindia Malayalam News

കട്ടക്ക്: പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കാൻ കാരണം ബിജെപിയുടെ അഴിമതി വിരുദ്ധ പ്രവർത്തനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപം കൊള്ളുന്നുണ്ട്. ഓരോ പ്രദേശത്തിലെയും പ്രാദേശിക പാർട്ടികൾ ദേശീയ തലത്തിൽ ഒന്നിക്കുന്ന അവസ്ഥയാണ് ഇപ്പോൾ രാജ്യത്തുള്ളത്. കർണാടകയിൽ എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഈ സഖ്യം കണ്ടതുമാണ്. എന്നാൽ ഇത്തരത്തിൽ ഒരു സഖ്യം രൂപം കൊള്ളാനുള്ള കാരണം എന്താണെന്ന് മോദി പറഞ്ഞതാണ് എല്ലാവരെയു ഞെട്ടിക്കുന്നത്.

ബിജെപിയുടെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളെ പേടിച്ചാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചതെന്ന് മോദി പറഞ്ഞു. മോദി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഒഡീഷയിലെ കട്ടക്കിൽ നടന്ന പരിപാടിയിലായിരുന്നു മോദിയുടെ പ്രസ്താവന. രാജ്യം 'ജൻപഥി'ലൂടെയല്ല 'ജൻമത്തി'ലൂടെയാണ് നീങ്ങുന്നതെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

Narendra Modi

ഒഡീഷയില്‍ ആരോഗ്യരംഗം മോശമായ അവസ്ഥയിലാണെന്ന് മോദി പറഞ്ഞു. ഇതിനെതിരെ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. ഇത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിജ്ഞാബദ്ധതയിലാണ് അല്ലാതെ സംഭ്രമിപ്പിക്കലിലല്ല ഞങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും പലപ്പപോഴും ബിജെപിയെ തള്ളി കളഞ്ഞിട്ടുണ്ട്.

English summary
Prime Minister Narendra Modi on Saturday landed up at Odisha’s Cuttack to take his celebrations of the fourth year in office to Navin Patnaik’s home turf. Modi launched a scathing attack on both the Odisha government as well as opposition parties and said that fearing the BJP government’s anti-corruption drives, all enemies in the opposition have now come together.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X