'ഞങ്ങൾക്ക് ചെലവ് കൂടുകയല്ലേ'; എംഎൽഎമാരുടെ ശമ്പളം 100 ശതമാനം വർധിപ്പിക്കാൻ കർണാടക
എംഎൽഎമാർ മുതൽ മുഖ്യമന്ത്രി വരെയുള്ളവരുടെ ശമ്പളം വർധിപ്പിക്കാനൊരുങ്ങി കർണാടക. ഇത് സംബന്ധിച്ച കരട് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. ബിൽ അംഗീകരിക്കുന്നതോടെ ഇവരുടെ ശമ്പളം ഇരട്ടിയായി ഉയരും. പുതിയ നിർദേശ പ്രകാരം 1.5 ലക്ഷം രൂപയായിരിക്കും മുഖ്യമന്ത്രിയുടെ ശമ്പളം. നിലവിൽ 75000 രൂപയാണ് മുഖ്യമന്ത്രിയുടെ ശമ്പളം. ഇതിന് പുറമെ ആനുകൂല്യങ്ങളും ലഭിക്കും.
മന്ത്രിമാരുടെ ശമ്പളം 60,000ത്തിൽ നിന്നും 1,25,000 ആയി ഉയരും. എം എൽ എമാരുടേയും എം എൽ സിമാരുടേയും ശമ്പളം 40,000ത്തിൽ നിന്നും 80,000 ആകും. ഇവരുടെ പെൻഷനിലും വൻ വർധനവ് ഉണ്ടാകും. നിലനിൽ 55,000 ആണ് പെൻഷൻ. ഇത് 95,000 രൂപയായി ഉയരും. ട്രാവൽ അലവൻസ് 3,50,000ത്തിൽ നിന്ന് 2,50,000 രൂപയാകും. മെഡിക്കൽ അലൻസ് തുക 85,000ത്തിൽ നിന്നും 1,10,000 വും. നിയമസഭാ സ്പീക്കറുടെയും ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാന്റെയും ശമ്പളവും വർധിക്കും. 67 ശതമാനം വർധനവാണ് ഉണ്ടാകുക. അതായത് പ്രതിമാസ ശമ്പളമായി 1,25000 രൂപ ലഭിക്കും. നിലവിൽ ത് 75,000 രൂപയാണ്.

പ്രതിപക്ഷ നേതാവിന്റെയും ട്രഷറി ചീഫ് വിപ്പുമാരുടെയും വീട്ടുവാടക അലവൻസുകളും ഉയരും. പുതിയ വ്യവസ്ഥ പ്രകാരം പ്രതിമാസം 2,50,000 രൂപയായിരിക്കും ലഭിക്കുക. ഇവരുടെ ഡെപ്യൂട്ടിമാരുടെ ശമ്പളവും ഉയരും. പ്രതിമാസം 80,000 വരെയായിരിക്കും ലഭിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന സർക്കാരിന്റെ 'ദുർചെലവി'നെതിരെ പരാതി ഉയർത്തുന്ന ബി ജെ പി നേതാക്കൾ ആരും തന്നെ ബില്ലിനെ ചോദ്യം ചെയ്തില്ലെന്നത് ശ്രദ്ധേയമാണ്. കോൺഗ്രസ് നേതാക്കളും യാതൊരു സംശയവും ആശങ്കയും ഇക്കാര്യത്തിൽ പങ്കുവെച്ചിട്ടില്ല. അതേസമയം ശമ്പള വർനവിനെ ന്യായീകരിക്കുകയാണ് കോൺഗ്രസ് മന്ത്രിമാർ. സാധാരണക്കാർക്ക് ചെലവ് കൂടുകയാണെന്നത് പോലെ തന്നെയാണ് തങ്ങളുടേയും അവസ്ഥ എന്നാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞത്.
'സാധാരണക്കാർ കഷ്ടപ്പെടുകയല്ലേ, ഞങ്ങൾ എംഎൽഎമാരും കഷ്ടപ്പെടുകയാണ്. എം എൽ എമാരിൽ നിന്ന് തന്നെയാണ് ഈ നിർദേശങ്ങൾ വന്നത്. അതിനാലാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. എല്ലാവർക്കും ജീവിക്കണ്ടേ', പരമേശ്വര പറഞ്ഞു.
എം എൽ എമാരുട ശമ്പളം വർധിപ്പിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നായിരുന്നു കോൺഗ്രസ് നേതാവായ എച്ച്ബി പാട്ടീലിന്റെ പ്രതികരണം. സിംഗപ്പൂരിലെ പ്രധാനമന്ത്രിയുടേയും അവിടുത്തെ സർക്കാർ ഉദ്യോഗസ്ഥരുടേയും ശമ്പളം ചൂണ്ടിക്കാട്ടി അദ്ദേഹം നടപടിയെ ന്യായീകരിച്ചു.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ












Click it and Unblock the Notifications