കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണബ് മുഖർജി ജീവനോടെയുണ്ട്; ദയവു ചെയ്ത് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മക്കൾ

Google Oneindia Malayalam News

ദില്ലി; മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. അതിനിടെ അദ്ദേഹം മരിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം കൊഴുക്കുകയാണ്. ഇതോടെ ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മക്കൾ.

'എന്റെ പിതാവ് പ്രണബ് മുഖർജി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പ്രശസ്ത മാധ്യമപ്രവർത്തകർ പോലും സോഷ്യൽ മീഡിയയിൽ ഊഹാപോങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുകയാണ്. ഇത് വ്യക്തമാക്കുന്നത് ഇന്ത്യയിലെ മാധ്യമങ്ങൾ വ്യാജ വാർത്തകളുടെ ഒരു ഫാക്ടറിയായി മാറിയിരിക്കുന്നുവെന്നതാണ്', പ്രണബ് മുഖർജിയുടെ മകനും കോൺഗ്രസ് നേതാവുമായ അഭിജിത്ത് മുഖർജി ട്വിറ്ററിൽ കുറിച്ചു.

 pranabmukherjee-jpg

Recommended Video

cmsvideo
കൊവിഡ് ചികിത്സയും ഫലിക്കുന്നില്ല | Oneindia Malayalam

പിതാവിനെ കുറിച്ച് പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മകൾ ഷർമ്മിഷ്ഠ മുഖർജിയുടെ പ്രതികരണം. ദയവ് ചെയ്ത് കാര്യങ്ങൾ തിരിക്കി തന്റെ ഫോണിലേക്ക് വിളിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയാണ്. അദ്ദേഹം ആശുപത്രിയിൽ ആയതിനാൽ അപ്പപ്പോഴുള്ള വിവരങ്ങൾ അറിയാൻ ഫോൺ ഫ്രീയായി വെയ്ക്കേണ്ടതുണ്ട്, ഷർമ്മിഷ്ഠ മുഖർജി കുറിച്ചു. ദൈവം അദ്ദേഹത്തിനായി ഏറ്റവും മികച്ചത് തന്നെ ചെയ്യട്ടെ. സന്തോഷവും സങ്കടങ്ങളും സ്വീകരിക്കാനുള്ള ശക്തിയും നൽകട്ടേയെന്നും കഴിഞ്ഞ ദിവസം ഷർമ്മിഷ്ഠ കുറിച്ചിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 8 ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. അന്ന് അച്ഛന് ഭാരതരത്ന പുരസ്കാരം ലഭിച്ചു. എന്നാൽ കൃത്യം ഒരു വർഷത്തിന് ശേഷം ഓഗസ്റ്റ് 10 ന് അദ്ദേഹം ഗുരുതരാവസ്ഥയിലായിരിക്കുകയാണ്. ദൈവം ഏറ്റവും മികച്ചത് തന്നെ അദ്ദേഹത്തിന് നൽകട്ടെ, സന്തോഷവും സങ്കടങ്ങളും സ്വീകരിക്കാനുള്ള ശക്തി ഞങ്ങൾക്ക് നൽകട്ടെ. അ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. എന്നായിരുന്നു ഷർമ്മിഷ്ഠ കുറിച്ചത്.

അതേസമയം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ് അദ്ദേഹം കോമയിലാണെന്നാണ് ദില്ലി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചിരിക്കുന്നത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. തുടർന്ന് ആരോഗ്യ നില വഷളാവുകയായിരുന്നു. വെന്റിലേറ്ററിന്റെ സഗായത്തോടെയാണ് അദ്ദേഹം തുടരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പിന്നാലെ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൂന്ന് മാസം പെയ്യേണ്ട മഴ 20 മിനിറ്റിൽ; സ്പെയിനിൽ ദുരിതപെയ്ത്ത് !! വെള്ളപ്പൊക്കം,കനത്ത നാശംമൂന്ന് മാസം പെയ്യേണ്ട മഴ 20 മിനിറ്റിൽ; സ്പെയിനിൽ ദുരിതപെയ്ത്ത് !! വെള്ളപ്പൊക്കം,കനത്ത നാശം

താത്കാലികാശ്വാസം; എച്ച്1 ബി വിസ നിയന്ത്രണങ്ങളിൽ ഇളവുകളുമായി അമേരിക്കതാത്കാലികാശ്വാസം; എച്ച്1 ബി വിസ നിയന്ത്രണങ്ങളിൽ ഇളവുകളുമായി അമേരിക്ക

English summary
Our father is alive; says Pranab Mukharjee's daughter and son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X