കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോരാട്ടം കശ്മീരിന് വേണ്ടി: കശ്മീരികള്‍ക്കെതിരല്ലെന്ന് പ്രധാനമന്ത്രി, അക്രമങ്ങള്‍ക്ക് താക്കീത്!!

Google Oneindia Malayalam News

ടോങ്ക്: പുല്‍വാമ ഭീകരാകമണത്തെ തുടര്‍ന്ന് കശ്മീരികള്‍ക്കെതിരെയുള്ള അതിക്രമത്തിന് താക്കീതുമായി പ്രധാനമന്ത്രി. രാജ്യത്ത് കശ്മീരികള്‍ക്കെതിരെ അക്രമങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി താക്കീതുമായി രംഗത്തെത്തുന്നത്. ഇന്ത്യയുടെ പോരാട്ടം കശ്മീരിന് വേണ്ടിയാണ്. കശ്മീരികള്‍ക്കെതിരെ അല്ല. ഭീകരവാദം കൊണ്ട് ഏറെ അനുഭവിക്കുന്നവര്‍ കശ്മീരികളാണ്, അതുകൊണ്ട് രാജ്യം അവര്‍ക്ക് പിന്തുണക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. രാജസ്ഥാനിലെ ടോങ്കില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

<strong>സൗദി കിരീടവകാശിയുടെ അധികമാരുമറിയാത്ത വിവരങ്ങള്‍!! 1200 കോടിയുടെ ആസ്തി, കപ്പലിന് 90 ലക്ഷം വാടക</strong>സൗദി കിരീടവകാശിയുടെ അധികമാരുമറിയാത്ത വിവരങ്ങള്‍!! 1200 കോടിയുടെ ആസ്തി, കപ്പലിന് 90 ലക്ഷം വാടക

കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് കുറച്ച് ദിവസമായി എന്താണ് സംഭവിക്കുന്നത്. അത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. നമ്മുടെ പോരാട്ടം ഭീകരവാദത്തിനും ശത്രുക്കള്‍ക്കുമെതിരെയാണ്. ഫെബ്രുവരി 14ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികളെ ബഹിഷ്കരിക്കാനും ആക്രമിക്കാനും ആരംഭിച്ചത്. ഇതോടെ കശ്മീരികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി പത്ത് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

narendra-modi-15

പശ്ചിമബംഗാള്‍ മുതല്‍ ജമ്മു വരെയുള്ള ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികളും വ്യാപാരികളും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി പ്രസ്തൃാവന പുറത്തുവരുന്നതിന് മുമ്പ് ഒരു ബിജെപി നേതാവ് പോലും വിഷയത്തില്‍ അപലപിച്ചിരുന്നില്ല. കശ്മീരികളെ ബഹിഷ്കകരിക്കാനുള്ള നീക്കത്തെ പിന്തുണച്ച് ബിജെപി നേതാവും മേഘാലയ ഗവര്‍ണറുമായ തഗത റോയ് രംഗത്തെത്തിയിരുന്നു.

English summary
Our Fight Is For Kashmir, Not Against Kashmiris, Says PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X